സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്, ദുബൈയിൽ ഗ്രാമിന് 500 ദിർഹം കടന്നു

Published : Jan 10, 2026, 04:50 PM IST

ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് ദുബൈയിൽ സ്വർണ്ണവിലയിൽ വൻ വർദ്ധനവ്.

PREV
17
സ്വർണ്ണവില റെക്കോർഡിലേക്ക്

ദുബൈയിൽ സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന്‍റെ വില ഗ്രാമിന് 500 ദിർഹം എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു.

27
സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ കണക്കനുസരിച്ച് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 540.25 ദിർഹമാണ് നിലവിലെ വില.

37
ദുബൈയിൽ സ്വർണ്ണവില കുതിച്ചുയർന്നു

22 കാരറ്റ് സ്വര്‍ണത്തിന് 500.25 ദിർഹം (ഗ്രാമിന്), 21 കാരറ്റ് സ്വര്‍ണത്തിന് 479.75 ദിർഹം (ഗ്രാമിന്), 18 കാരറ്റ് സ്വര്‍ണത്തിന് 411.25 ദിർഹം (ഗ്രാമിന്) എന്നിങ്ങനെയാണ് നിലവിലെ നിരക്ക്.

47
സ്വർണ്ണവില

ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,500 ഡോളർ എന്ന നിരക്ക് മറികടന്നു. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.

57
സ്വര്‍ണവില റോക്കറ്റ് വേഗത്തിൽ

അമേരിക്കയിലെ തൊഴിൽ വിപണിയിലെ തളർച്ചയും വെനിസ്വേലയുമായുള്ള രാഷ്ട്രീയ അസ്വസ്ഥതകളും സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

67
സ്വർണ്ണവില വർധന

അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാന്റെ മാറ്റവും വരാനിരിക്കുന്ന പുതിയ നേതൃത്വം പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകളും വില വർദ്ധനവിന് കാരണമായി.

77
സ്വർണ്ണവില

സ്വർണ്ണം വരും ദിവസങ്ങളിലും കരുത്ത് കാട്ടുന്നത് തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories