റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഗവൺമെൻറ് ഡാറ്റാ സെൻററിന് തറക്കല്ലിട്ടു. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ‘ഹെക്‌സഗൺ’ ഡാറ്റാ സെൻററാണ് മൂന്ന് കോടി ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ റിയാദിന് സമീപം സൽബൂകിൽ നിർമിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഗവൺമെന്‍റ് ഡാറ്റാ സെന്‍ററിന് റിയാദിൽ തറക്കല്ലിട്ടു. അപ്‌ടൈം’ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണക്കനുസരിച്ച് ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ഡാറ്റാ സെൻററാണിത്. മൊത്തം ശേഷി 480 മെഗാവാട്ട് ആണ്.
27
ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്‍റർ
ഗവൺമെൻറ് ഡാറ്റാ സെൻററുകൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ലഭ്യത, സുരക്ഷ, പ്രവർത്തന സന്നദ്ധത എന്നിവ നൽകുന്നതിനായി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഈ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
37
ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്‍റർ
തറക്കല്ലിടൽ ചടങ്ങിൽ സാങ്കേതിക കാര്യങ്ങളുടെ ആഭ്യന്തര സഹമന്ത്രി അമീർ ഡോ. ബന്ദർ ബിൻ അബ്ദുല്ല അൽമശാരി, അമീർ ഫഹദ് ബിൻ ഖാലിദ് ബിൻ ഫൈസൽ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല ബിൻ അമർ അൽസ്വാഹ, സർക്കാർ ഏജൻസികളിൽനിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ടി.ഐ.എ 942 മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉയർന്ന ലഭ്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഒരു ഡ്യുവൽ-മോഡ് ഓപ്പറേറ്റിങ് ആർക്കിടെക്ചറിനെ ആശ്രയിച്ചാണ് ഇത് നിലകൊള്ളുക. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതിനും ദേശീയ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ഒരു നൂതന കമ്പ്യൂട്ടിങ് ആർക്കിടെക്ചറും ഇതിൽ ഉൾപ്പെടുന്നു.
57
ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്‍റർ
സ്മാർട്ട്, ഡയറക്ട് കൂളിങ് സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജം എന്നിവയുൾപ്പെടെ പരിസ്ഥിതി സൗഹൃദ പരിഹാരങ്ങളാണ് പദ്ധതി സ്വീകരിക്കുന്നത്.
67
ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്‍റർ
പ്രതിവർഷം ഏകദേശം 30,000 ടൺ കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന് ഇത് സഹായിക്കും. അതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഡാറ്റാ സെൻററുകളിൽ ഒന്നായി ഇത് മാറും.
77
ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്‍റർ
ജി.ഡി.പിയിൽ ഏകദേശം 10.8 ബില്യൺ സൗദി റിയാൽ ഹെക്സഗൺ സംഭാവന ചെയ്യും.