2,200 അടി ഉയരെ ആകാശത്ത് ഒരു ജിം ക്ലാസ്!

Published : Jan 08, 2026, 04:59 PM IST

റിയാദിൽ ഹോട്ട് എയർ ബലൂണിൽ 'ഹൈ-ആൾട്ടിറ്റ്യൂഡ്' വർക്ക്ഔട്ട് ആരംഭിച്ചു.  

PREV
17
'ഹൈ-ആൾട്ടിറ്റ്യൂഡ്' വർക്ക്ഔട്ട്

2026-ൽ നിങ്ങളുടെ വ്യായാമമുറകൾ ഒരു പുതിയ തലത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ റിയാദിലെ ആകാശത്ത് 2,200 അടി ഉയരത്തിൽ ഒരു വർക്ക്ഔട്ട് സെഷൻ ഒരുങ്ങുന്നു.

27
ആകാശത്ത് ഒരു ജിം ക്ലാസ്!

പ്രമുഖ ഫിറ്റ്‌നസ് ബ്രാൻഡായ ജിംനേഷൻ ആണ് റിയാദിന് മുകളിൽ ഹോട്ട് എയർ ബലൂണിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ജിം ക്ലാസ് സംഘടിപ്പിക്കുന്നത്.

37
ആകാശത്ത് വർക്കൗട്ട്

ഹോട്ട് എയർ ബലൂണിൽ 30 മിനിറ്റ് നീളുന്ന കായിക പരിശീലനമാണ് ഇതിൽ ഉൾപ്പെടുന്നത്. റിയാദ് നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം 'ഹൈ-ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ്' എന്ന സാങ്കേതിക വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.

47
ഹോട്ട് എയർ ബലൂണിൽ ജിം ക്ലാസ്

കായികതാരങ്ങൾ തങ്ങളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന രീതിയാണിത്. ആദ്യം ഭൂമിയിൽ വെച്ച് വാം-അപ്പ് സെഷനും, തുടർന്ന് ആകാശത്ത് വെച്ച് സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലനവും നൽകുന്നു. സ്വന്തം ശരീരഭാരവും പ്രത്യേക വെയ്റ്റുകളും ഉപയോഗിച്ചാണ് വ്യായാമം.

57
ഹോട്ട് എയർ ബലൂണിൽ വർക്കൗട്ട്

'ക്ലൗഡ് ക്രഷർ' (സ്ക്വാറ്റുകൾ), 'ബൈസെപ് ടേക്ക്-ഓഫ്' (ബൈസെപ് കേളുകൾ) എന്നിങ്ങനെ വ്യത്യസ്തമായ പേരുകളിലാണ് ഈ വർക്ക്ഔട്ടുകൾ അറിയപ്പെടുന്നത്.

67
ആകാശത്ത് വർക്കൗട്ട്

ജനുവരി മാസത്തിലെ എല്ലാ ശനിയാഴ്ചകളിലുമാണ് ഈ ക്ലാസുകൾ നടക്കുന്നത്. രാവിലെ 6 മണിക്ക് ആരംഭിക്കുന്നതിനാൽ, വർക്ക്ഔട്ടിനിടെ റിയാദിലെ അതിമനോഹരമായ സൂര്യോദയം ദർശിക്കാനാകും. കിംഗ്ഡം ടവർ, അൽ ഫൈസലിയ ടവർ, മജ്ദൂൽ ടവർ തുടങ്ങിയ റിയാദിലെ പ്രമുഖ അടയാളങ്ങളും ആകാശത്ത് നിന്ന് തടസ്സമില്ലാതെ കാണാം.

77
റിയാദിൽ ആകാശത്ത് ജിം

ജിംനേഷൻ ഫിറ്റ്‌നസ് ടീമും സ്പോർട്സ് സയന്റിസ്റ്റ് അഡെറിറ്റോ മാനുവലും ചേർന്നാണ് ഈ പദ്ധതി വികസിപ്പിച്ചത്. ഇതിൽ പങ്കെടുക്കാൻ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. ബാലറ്റ് സിസ്റ്റം വഴിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ജിംനേഷൻ വെബ്സൈറ്റിൽ ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories