ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഖത്തറിലെ സ്റ്റേഡിയം 974

Published : Feb 13, 2026, 12:39 PM IST

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഖത്തറിലെ സ്റ്റേഡിയം 974. ലോകത്തിലെ ഏറ്റവും വലിയ ‘താൽക്കാലിക കായിക മന്ദിരം’ എന്ന റെക്കോർഡാണ് സ്റ്റേഡിയം 974 കരസ്ഥമാക്കിയത്.

PREV
16
ഖത്തറിലെ സ്റ്റേഡിയം 974

ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് 2022 ഫിഫ വേൾഡ് കപ്പ് വേദിയായിരുന്ന ഖത്തറിലെ സ്റ്റേഡിയം 974.

26
‘താൽക്കാലിക കായിക മന്ദിരം’

ലോകത്തിലെ ഏറ്റവും വലിയ ‘താൽക്കാലിക കായിക മന്ദിരം’ എന്ന റെക്കോർഡാണ് സ്റ്റേഡിയം 974 കരസ്ഥമാക്കിയത്. ഫെബ്രുവരി 10-ന് നടന്ന കായിക ദിന ആഘോഷങ്ങൾക്കിടയിലാണ് ഈ നേട്ടം പ്രഖ്യാപിക്കപ്പെട്ടത്.

36
കൂറ്റൻ താൽക്കാലിക കായിക വേദി

കായിക ദിനത്തോടനുബന്ധിച്ച് ഏകദേശം 113,169.68 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് സ്റ്റേഡിയത്തിന് പരിസരത്ത് കൂറ്റൻ താൽക്കാലിക കായിക വേദി ഒരുക്കിയത്. ഗിന്നസ് റെക്കോർഡ് ലഭിക്കാൻ ആവശ്യമായ കുറഞ്ഞ വിസ്തൃതിയായ 4,025 ചതുരശ്ര മീറ്ററിനേക്കാൾ വളരെ കൂടുതലാണിത്. 

46
വിപുലമായ സൗകര്യങ്ങൾ

ഒരേസമയം ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിപുലമായ സൗകര്യങ്ങളാണ് ഈ താൽക്കാലിക കായിക വേദിയിൽ ഒരുക്കിയിരുന്നത്. ഖത്തർ ആഭ്യന്തര മന്ത്രാലയം, ഖത്തർ ആഭ്യന്തര സുരക്ഷാ സേന (ലഖ്‌വിയ), വിസിറ്റ് ഖത്തർ, മീഡിയ സിറ്റി ഖത്തർ എന്നിവർ സംയുക്തമായാണ് ഇവിടെ കായിക വിനോദ പരിപാടികൾ സംഘടിപ്പിച്ചത്.

56
നിരവധി കായിക മത്സരങ്ങൾ

ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ പ്രവീൺ പട്ടേൽ, കേണൽ അഹമ്മദ് ബിൻ ഹമദ് അൽ താനിക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റ് കൈമാറി. സ്റ്റേഡിയം പരിസരത്ത് സജ്ജീകരിച്ച 13 പ്രത്യേക സോണുകളിൽ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി കായിക മത്സരങ്ങളും വിനോദപരിപാടികളും നടന്നു.

66
ദേശീയ വിഷൻ 2030

അത്യാധുനിക ടെക്നോളജി ഉപയോഗിച്ചുള്ള ഇ-സ്‌പോർട്‌സ് വില്ലേജ്, വെർച്വൽ റിയാലിറ്റി ഗെയിമുകൾ, റേസിംഗ് സിമുലേറ്ററുകൾ എന്നിവ കാണികളുടെ പ്രധാന ആകർഷണമായിരുന്നു. ഖത്തറിന്റെ ദേശീയ വിഷൻ 2030-ന്റെ ഭാഗമായി ജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories