Gulf News : സൗഹൃദം പുതുക്കി സൗദിയും ഖത്തറും; ഉപരോധത്തിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറില്‍

First Published Dec 10, 2021, 7:15 PM IST

ദോഹ: ഖത്തറിന് മേല്‍ നിന്നിരുന്ന നാല് വര്‍ഷത്തെ ഉപരോധം അവസാനിച്ചതിന് പിന്നാലെ സൗദി - ഖത്തര്‍ സൗഹൃദം പുതുക്കി സൗദി കിരീടാവകാശിയുടെ ഖത്തര്‍ സന്ദര്‍ശനം. ഉപരോധത്തിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ ഖത്തറിലെത്തിയത്. 

ദോഹയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹദമ് അല്‍ ഥാനി  സ്വീകരിക്കുന്നു. 

ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, അ​മീ​റിന്‍റെ പ്ര​തി​നി​ധി ശൈ​ഖ്​ ജാ​സിം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, സൗ​ദി​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ബ​ന്ദ​ർ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ അ​തി​യ്യ, ഖ​ത്ത​റി​ലെ സൗ​ദി അം​ബാ​സ​ഡ​ർ മ​ൻ​സൂ​ർ ബി​ൻ ഖാ​ലി​ദ്​ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദ്, ഖ​ത്ത​റി​ലെ വി​വി​ധ മ​ന്ത്രി​മാ​ർ, ​ശൈ​ഖു​മാ​ർ എ​ന്നി​വ​രും സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.   

ഈ മാസം നടക്കാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.

യുഎഇയും ഒമാനും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. 2017ല്‍ സൗദി കിരീടാവകാശിയായി ചുമതയലേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഖത്തര്‍ യാത്ര കൂടിയാണിത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഖത്തറില്‍ നിന്ന് മടങ്ങുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹദമ് അല്‍ ഥാനി രാജകുമാരനെ യാത്രയാക്കുന്നു.       

ദോഹയില്‍ ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മില്‍ കൂടിക്കാഴ്‍ച നടത്തിയെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

2021 ജ​നു​വ​രി​യി​ൽ സൗ​ദി​യു​ടെ കൂ​ടി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ്​ അ​ൽ ഉ​ല ഉ​ച്ച​കോ​ടി​യി​ൽ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന​ത്.   

ചിത്രങ്ങള്‍ക്ക് കടപ്പാട്: സൗ​ദി പ്രസ് ഏജന്‍സി

click me!