അല്‍ ഉല കരാറില്‍ ഒപ്പുവെച്ച് ഏഴു രാജ്യങ്ങള്‍; ഐക്യവും സഹവര്‍ത്തിത്തവും പ്രഖ്യാപിച്ച് ഗള്‍ഫ് ഉച്ചകോടി സമാപിച്ചു

First Published Jan 5, 2021, 10:15 PM IST

റിയാദ്: ഖത്തര്‍ ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങളുടെയും ഐക്യവും സഹവര്‍ത്തിത്തവും പ്രഖ്യാപിച്ച് 41-ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്താവനയിലും അല്‍ ഉല പ്രഖ്യാപനത്തിലും ഏകകണ്ഠമായി ഒപ്പുവെച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഈജിപ്തും കരാറില്‍ ഒപ്പിട്ടു. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക് രിയാണ് കരാറില്‍ ഒപ്പുവെച്ചത്. 

ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന 'അല്‍ഉല കരാറി'ല്‍ ജി.സി.സി അംഗരാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളും ഒപ്പിട്ടു.
undefined
കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം, ബഹ്‌റൈന്‍ കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ ഹമദ് ആലു ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് ആലു സഊദ് എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
undefined
ആറ് നേതാക്കളും അതത് രാജ്യങ്ങളെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെച്ചു.
undefined
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രതിനിധിയായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചത്.
undefined
ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ ഉച്ചകോടി അല്‍ഉലയിലെ മറായ ഹാളില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് ആരംഭിച്ചത്.
undefined
അമേരിക്കന്‍ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് ബിന്‍ അഹ്മദ് അല്‍ഉതൈമിന്‍, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂഗൈത്, ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് മുബാറക് അല്‍ഹജ്‌റഫ് തുടങ്ങിയവരും പങ്കെടുത്തു.
undefined
മൂന്നര വര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധിയാണ് ജിസിസി ഉച്ചകോടിയോടെ അവസാനിക്കുന്നത്.
undefined
click me!