തിങ്കളാഴ്ച വരെ കാത്തിരിക്കൂ; ചന്ദ്രനെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍ വെളിപ്പെടുത്താന്‍ നാസ

First Published Oct 23, 2020, 11:10 PM IST

ലോകത്തെ ഏറ്റവും വലിയതും അന്തരീക്ഷത്തിന് മുകളില്‍ പറക്കുന്നതുമായ നിരീക്ഷണ സംവിധാനം സോഫിയ(സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് അസ്‌ട്രോണമി) ഉപയോഗിച്ചാണ് നാസയുടെ കണ്ടെത്തല്‍. അത്യാധുനികവും ഒമ്പത് അടി നീളവുമുള്ള കൂറ്റന്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് സൗരയൂഥത്തെ സോഫിയ നിരീക്ഷിക്കുന്നത്.
 

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ചുള്ള പുതിയ വിവരം തിങ്കളാഴ്ച പുറത്തുവിടുമെന്ന് നാസയുടെ ട്വീറ്റ്. ആശ്ചര്യപ്പെടുത്തുന്ന വിവരമാണ് പുറത്തുവിടുകയെന്നും നാസ അറിയിച്ചു. സംഭവം അറിയാന്‍ തിങ്കളാഴ്ചവരെ കാത്തിരിക്കണമെന്നും നാസ ട്വീറ്റില്‍ പറഞ്ഞു. സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് അസ്‌ട്രോണമി(എസ്ഒഎഫ്‌ഐഎ-സോഫിയ) ഉപയോഗിച്ചാണ് പുതിയ കണ്ടെത്തല്‍. നാസയുടെ വെബ്‌സൈറ്റിലൂടെയായിരിക്കും വെളിപ്പെടുത്തല്‍ ഉണ്ടാവുക.
undefined
2024ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതി പുരോഗമിക്കുന്നതിനിടെ നാസയെ സംബന്ധിച്ച് നിര്‍ണായകമായ കണ്ടെത്തലാണ് പുറത്തുവിടുന്നതെന്നാണ് സൂചന. ചന്ദ്രനെക്കുറിച്ചുള്ള കണ്ടെത്തല്‍ നാസയുടെ പഠനങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
undefined
വെളിപ്പെടുത്തല്‍ സംബന്ധിച്ച് നാസയുടെ ട്വീറ്റ്ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയതിന്റെ അമ്പതാം വാര്‍ഷികത്തിലാണ് മറ്റൊരു മനുഷ്യദൗത്യത്തിന് നാസ തയ്യാറെടുക്കുന്നത്. ആദ്യം സ്ത്രീയെയും പിന്നെ പുരുഷനെയുമാണ് പുതിയ ദൗത്യത്തില്‍ ചന്ദ്രനില്‍ എത്തിക്കുക.
undefined
നാസയുടെ നിരീക്ഷണ സംവിധാനമായ സോഫിയ(സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് അസ്‌ട്രോണമി)2030ല്‍ ചൊവ്വയില്‍ മനുഷ്യനെ എത്തിക്കാനും പദ്ധതിയുണ്ട്. ചന്ദ്രന്റെ ശാസ്ത്രങ്ങള്‍ മനസ്സിലാക്കുന്നത് സോളാര്‍ സിസ്റ്റത്തിന്റെ കാര്യങ്ങള്‍ കൂടുതലായി അറിയാന്‍ സഹായിക്കുമെന്നും നാസ പ്രസ്താവനയില്‍ പറഞ്ഞു.
undefined
നാസയുടെ ആസ്‌ട്രോഫിസിക്‌സ് തലവന്‍ പോള്‍ ഹെര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് വെളിപ്പെടുത്തല്‍ നടത്തുക.
undefined
നാസയുടെ 2024 ചന്ദ്രദൗത്യത്തിന്റെ മാതൃകലോകത്തെ ഏറ്റവും വലിയതും അന്തരീക്ഷത്തിന് മുകളില്‍ പറക്കുന്നതുമായ നിരീക്ഷണ സംവിധാനമായ സോഫിയ(സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് അസ്‌ട്രോണമി) ഉപയോഗിച്ചാണ് നാസയുടെ കണ്ടെത്തല്‍.
undefined
അത്യാധുനികവും ഒമ്പത് അടി നീളവുമുള്ള കൂറ്റന്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് സൗരയൂഥത്തെ സോഫിയ നിരീക്ഷിക്കുന്നത്.
undefined
click me!