ചൈനീസ് ആണവനിലയത്തില്‍ ചോര്‍ച്ചയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍; നിഷേധിച്ച് ചൈന

First Published Jun 16, 2021, 9:04 AM IST

ചൈനീസ് ആണവനിലയത്തില്‍ ചോര്‍ച്ചന്നെന്ന് പാശ്ചാത്യരാജ്യങ്ങളുടെ വെളിപ്പെടുത്തല്‍. ചൈനീസ് ആണവ നിലയം ചോർന്നത് വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. തെക്കൻ ചൈനയിലെ തായ്ഷാൻ ന്യൂക്ലിയർ പവർ പ്ലാന്‍റില്‍ നിന്ന് റേഡിയോ ആക്ടീവ് ഗ്യാസ് ചോർന്നതായി രണ്ടാഴ്ച മുമ്പ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഫ്രഞ്ച് ഊജ്ജ സ്ഥാപനമായ ഇഡിഎഫ് മുന്നറിയിപ്പ് നൽകിയെന്ന് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, പതിവുപോലെ ചൈന ഇക്കാര്യവും നിഷേധിച്ചു. തെക്കൻ ഗുവാങ്‌ഡോംഗ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന തായ്‌ഷാൻ ന്യൂക്ലിയർ പവർ പ്ലാന്‍റില്‍  കുറഞ്ഞത് രണ്ടാഴ്ചയെങ്കിലുമായി ചോര്‍ച്ച തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയിലെ തായ്‌ഷാൻ പ്ലാന്‍റിലുണ്ടായ ചോർച്ച അമേരിക്കൻ സർക്കാർ വിലയിരുത്തുന്നുണ്ടെന്ന് സിഎൻഎന്നും റിപ്പോർട്ട് ചെയ്തു. ഇതിന് പുറകെ ഫ്രാന്‍സിലെ ഊര്‍ജ്ജകമ്പനിയായ ഇഡിഎഫും സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ തായ്ഷാന്‍ പ്ലാന്‍റിന്‍റെ ഉടമയായ ഗ്വാങ്ഡോംഗ് ന്യൂക്ലിയര്‍ പവര്‍ ഗ്രൂപ്പ് ഇത്തരം ആരോപണങ്ങളെ നിഷേധിച്ചു. (പ്ലാന്‍റ് നിര്‍മ്മാണത്തിന്‍റെ ഫയല്‍ ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്)

തായ്ഷാൻ ന്യൂക്ലിയർ പവർ പ്ലാന്‍റില്‍ ചോർച്ചയുണ്ടായതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടക്കുന്നതായും ഇഡിഎഫ് എനർജി സ്ഥിരീകരിച്ചു. പ്ലാന്‍റില്‍ ഇന്ധനം ഉപയോഗിക്കുന്നതിനായി നിര്‍മ്മിച്ച ഇന്ധന കുഴലുകളിലെ പ്രശ്നമാകാം ഇതിന് കാരണമെന്നും കമ്പനി വക്താവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
undefined
"ഞങ്ങൾ മലിനീകരണത്തെക്കുറിച്ചല്ല, നിയന്ത്രിതമായി ഇന്ധനം പുറംത്തള്ളുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്." പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഇഡിഎഫ് വക്താവ് എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.
undefined
തായ്‌ഷാൻ പ്ലാന്‍റിൽ ചോർച്ചയുണ്ടായതായി അമേരിക്കൻ സർക്കാർ വിലയിരുത്തുന്നുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തതിന് ശേഷമായിരുന്നു ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാല്‍ ന്യൂക്ലിയര്‍ പ്ലാന്‍റ് നടത്തിപ്പുകാരായ ഗ്വാങ്‌ഡോംഗ് ന്യൂക്ലിയർ പവർ ഗ്രൂപ്പ് ആണവനിലയത്തില്‍ ചോർച്ചയുണ്ടെന്ന അവകാശവാദം നിഷേധിച്ചു.
undefined
ആണവപ്ലാന്‍റിലെ ചോര്‍ച്ച ഭാവിയില്‍ വലിയൊരു ദുരന്തത്തിലേക്ക് ഇത് നയിച്ചേക്കാമെന്നും എന്നാല്‍ നിലവില്‍ ഈ പ്രശ്നം വലിയൊരു പ്രതിസന്ധി ഘട്ടത്തിലല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, എല്ലാം സാധാരണ നിലയിലാണെന്ന് ചൈനീസ് കമ്പനി ആവര്‍ത്തിക്കുന്നു.
undefined
ഫ്രഞ്ച് ഊര്‍ജ്ജ കമ്പനി മെയ് അവസാനവും ജൂണ്‍ മൂന്നാം തിയതിയും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറി. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പ്രശ്നം ഒരു 'വിള്ളൽ വാതക ചോർച്ച'യാണെന്ന് ചൂണ്ടിക്കാട്ടുന്നു.
undefined
ജൂണ്‍ 8 ന് പ്രശ്നത്തെകുറിച്ച് അയച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ 'പ്രദേശത്ത് ആസന്നമായ റേഡിയോളജിക്കൽ ഭീഷണി' ഉണ്ടെന്ന് ഉറപ്പിക്കുന്നു. മാത്രമല്ല, ചൈനീസ് റെഗുലേറ്റർമാർ പ്ലാന്‍റിന് ചുറ്റും അനുവദനീയമായ റേഡിയോ ആക്റ്റിവിറ്റിയുടെ 'സുരക്ഷിതമായ' അളവ് വർദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
undefined
അതായത്, സുരക്ഷിത പരിധി വര്‍ദ്ധിപ്പിച്ചതോടെ , ചൈന പ്രശ്നപരിഹാരത്തിന് പ്ലാന്‍റ് അടച്ചിടാന്‍ ശ്രമിക്കാതെ പ്ലാന്‍റ് വീണ്ടും പ്രവര്‍ത്തിപ്പുക്കുകയായിരുന്നുവെന്നും ഈ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
undefined
ചൈനയുടെ പുതിയ ആവണ റേഡിയേഷന്‍ പരിധി ഇരട്ടിയിലധികമാണെന്നും അത് ഫ്രാൻസിലെ നിലവിലെ സുരക്ഷാ മാനദണ്ഡങ്ങളെ കവിയുന്നുവെന്നും ഫ്രഞ്ച് സ്ഥാപനമായ ഫ്രമാറ്റോം പറഞ്ഞു.
undefined
സൈറ്റിലെ രണ്ട് റിയാക്ടറുകളിലൊന്നില്‍ ഒരു ഓവർഹോൾ പൂർത്തിയാക്കി 2021 ജൂൺ 10 ന് ഗ്രിഡിലേക്ക് വിജയകരമായി ബന്ധിപ്പിച്ചുവെന്ന് പ്ലാന്‍റിന്‍റെ ഉടമകൾ അറിയിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് റിയാക്റ്റർ ഓവർഹോൾ ചെയ്തതെന്നോ അല്ലെങ്കിൽ കൃത്യമായി എന്താണ് ചെയ്തതെന്നോ അവര്‍ വ്യക്തമാക്കിയിരുന്നില്ല.
undefined
പ്ലാന്‍റിന്‍റെ ഒന്നാം നമ്പർ റിയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ ഉത്തമ വാതകങ്ങൾ ഇവിടെ നിർമ്മിക്കുന്നതായി ഫ്രഞ്ച് ഊര്‍ജ്ജ കമ്പനിയായ ഇഡിഎഫ് പറഞ്ഞു. നിയന്ത്രണങ്ങൾക്ക് വിധേയമായി നിഷ്ക്രിയ വാതകങ്ങളെ അന്തരീക്ഷത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവ ശേഖരിക്കുകയും റിയാക്ടര്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്തിരുന്നെന്ന് ഇഡിഎഫ് അവകാശപ്പെട്ടു.
undefined
എന്നാല്‍, ചില ഇന്ധന കുഴലുകളുടെ സുരക്ഷാ കവചം' മോശമായതിനെ തുടർന്ന് പ്ലാന്‍റില്‍ നിന്ന് വാതകം ചോർന്നതായി പേര് വെളിപ്പെടുത്താത്ത ഒരു വക്താവ് എഎഫ്‌പിയോട് പറഞ്ഞു. ന്യൂക്ലിയർ റിയാക്ടറിന് ഇന്ധനം നൽകാൻ ഉപയോഗിക്കുന്ന ന്യൂക്ലിയർ വസ്തുക്കൾ സൂക്ഷിക്കുന്ന ലോഹ ട്യൂബുകളാണ് ഇന്ധന കുഴലുകള്‍.
undefined
വളരെ കുറഞ്ഞ പ്രതിപ്രവർത്തനശേഷിയുള്ള സ്ഥിരതയുള്ള രാസ മൂലകങ്ങളുടെ ഒരു കൂട്ടമാണ് നോബിൾ വാതകങ്ങൾ അഥവാ നിഷ്ക്രിയ വാതകങ്ങൾ. ശാസ്ത്രജ്ഞർക്ക് രാസപ്രതിവർത്തനങ്ങൾ ഇല്ലാതിരിക്കാനായി ഇവ പലപ്പോഴും ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ന്യൂക്ലിയർ റിയാക്ടറുകളിലും മറ്റും ഇവ ഉപയോഗിക്കുന്നു.
undefined
സെനോൺ, ക്രിപ്റ്റൺ എന്നി വാതകങ്ങളാണ് തായ്‌ഷാൻ ന്യൂക്ലിയര്‍ പ്ലാന്‍റിൽ നിന്നും പുറത്തുവിട്ട വാതകങ്ങളെന്ന് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ പ്രദേശത്ത് ഇതുവരെ റേഡിയോളജിക്കൽ സംഭവം നടന്നതായി സൂചനകളൊന്നുമില്ലെന്ന് ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐ‌എ‌ഇ‌എ) അറിയിച്ചു.
undefined
യുഎന്നിന്‍റെ ന്യൂക്ലിയർ വാച്ച്ഡോഗായ ഏജൻസി ഈ വിഷയത്തിൽ ചൈനയിലെ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. ഫ്രഞ്ച് എഞ്ചിനീയറിംഗ് കമ്പനിയായ ഇഡിഎഫ് എനർജിയുടെ ഉടമസ്ഥതയിലുള്ളതും റിയാക്റ്റർ രൂപകൽപ്പന ചെയ്ത ഫ്രാമറ്റോമും ഇത് സംബന്ധിച്ച് യുഎസ് ഊർജ്ജ വകുപ്പിന് ഒരു കത്ത് അയച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
undefined
ബൈഡൻ ഭരണകൂടം ഊർജ്ജ വകുപ്പിന്‍റെ വിദഗ്ധരുമായും ഫ്രഞ്ച് സർക്കാരുമായും സ്ഥിതിഗതികൾ ചർച്ച ചെയ്തതായി അധികൃതര്‍ സി‌എൻ‌എന്നിനോട് പറഞ്ഞു. എന്നാല്‍ തായ്‌ഷാൻ ആണവ പ്ലാന്‍റിലെ വാതക ചോര്‍ച്ച ഇതുവരെ "പ്രതിസന്ധി ഘട്ടത്തിലാണ്" എന്ന് പറയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
തായ്‌ഷാൻ ആണവ പ്ലാന്‍റ് ബോർഡ് യോഗം വിളിച്ചതായി ഇഡിഎഫ് എനർജി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ബിസിനസ് ലൈസൻസ് രേഖകൾക്കും സാങ്കേതിക നടപടിക്രമങ്ങൾക്കും അനുസൃതമായി ആണവ നിലയം റിയാക്ടറുകൾ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്ന് ചൈന ഗ്വാങ്‌ഡോംഗ് ന്യൂക്ലിയർ പവർ ഗ്രൂപ്പ് ഗ്ലോബൽ ടൈംസിനോട് പറഞ്ഞു.
undefined
രണ്ട് റിയാക്ടറുകളുടെയും പ്രവർത്തന സൂചകങ്ങൾ ആണവ സുരക്ഷാ ചട്ടങ്ങൾക്കും വൈദ്യുത നിലയങ്ങളുടെ സാങ്കേതിക ആവശ്യങ്ങൾക്കും അനുസൃതമാണെന്നും കമ്പനി അറിയിച്ചു. എന്നാല്‍, പ്ലാന്‍റ് അടച്ചുപൂട്ടാതിരിക്കാനായി ചൈനീസ് സുരക്ഷാ അതോറിറ്റി പ്ലാന്‍റിന് പുറത്ത് റേഡിയേഷൻ കണ്ടെത്തുന്നതിനുള്ള സ്വീകാര്യമായ പരിധി ഉയർത്തുകയാണെന്നും ഇതിനിടെ ആരോപണമുയര്‍ന്നു.
undefined
ചൈനയിലെ പ്രധാന ഉൽ‌പാദന കേന്ദ്രങ്ങളായ ഗ്വാങ്‌ഷൌ, ഷെൻ‌ഷെൻ പ്രദേശങ്ങൾക്ക് തായ്‌ഷാൻ പ്ലാന്‍റില്‍ നിന്നാണ് വൈദ്യുതി നൽകുന്നത്. ചൂടുള്ള കാലാവസ്ഥയും യുനാൻ പ്രവിശ്യയിലെ ജലവൈദ്യുത വിതരണം കുറഞ്ഞതിനാലും കഴിഞ്ഞ ആഴ്ചകളില്‍ ഈ പ്രദേശത്ത് ചൈന വന്‍തോതില്‍ വൈദ്യുതി ക്ഷാമം നേരിടുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
undefined
നാഷണൽ എനർജി അഡ്മിനിസ്ട്രേഷന്‍റെ കണക്കനുസരിച്ച് 2019 ൽ ചൈനയുടെ വാർഷിക വൈദ്യുതി ആവശ്യത്തിന്‍റെ അഞ്ച് ശതമാനത്തിൽ താഴെയാണ് ന്യൂക്ലിയർ പ്ലാന്‍റുകൾ വിതരണം ചെയ്തത്, എന്നാൽ, 2060 ഓടെ ബീജിംഗ് കാർബൺ ന്യൂട്രൽ ആകുള്ള ശ്രമത്തിന്‍റെ ഭാഗമായി ഈ ശതമാനം ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
undefined
മൊത്തം ഉത്പാദന ശേഷിയുള്ള 47 ആണവ നിലയങ്ങളാണ് ചൈനയിൽ ഉള്ളത്. 48.75 ദശലക്ഷം കിലോവാട്ട് ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നു. അമേരിക്കയ്ക്കും ഫ്രാൻസിനും ശേഷം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന് ഊര്‍ജ്ജോത്പാതനമാണിത്.
undefined
ആണവോർജ്ജ മേഖല വികസിപ്പിക്കുന്നതിന് ചൈന ഇപ്പോള്‍ തന്നെ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസമാണ് റഷ്യയും ചൈനയും ചേര്‍ന്നുള്ള പുതിയ റഷ്യൻ നിർമിത ആണവ നിലയങ്ങളുടെ പ്രവർത്തനം ചൈനയില്‍ ആരംഭിച്ചത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!