ബഹിരാകാശ ഗവേഷണ രംഗത്ത് റഷ്യയുമായി കൂടുതല്‍ സഹകരണത്തിന് ഇന്ത്യ. മണ്ണെണ്ണയും ലിക്വിഡ് ഓക്‌സിജനും ഉപയോഗിക്കുന്ന എഞ്ചിനുകളാണ് ആർഡി-191 സെമി ക്രയോജനിക് എഞ്ചിന്‍.
ദില്ലി: ബഹിരാകാശ രംഗത്ത് റഷ്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ. റഷ്യയിൽ നിന്ന് ഇന്ത്യ സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും. ആർഡി-191 എഞ്ചിനുകൾ ആകും ഇന്ത്യ വാങ്ങുക. എല്‍വിഎം 3 റോക്കറ്റ് പതിപ്പില്‍ ആർഡി-191 എഞ്ചിനുകൾ ഇന്ത്യ ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ട്. മണ്ണെണ്ണയും ലിക്വിഡ് ഓക്‌സിജനും ഉപയോഗിക്കുന്ന എഞ്ചിനുകളാണ് സെമി ക്രയോജനിക് എഞ്ചിന്‍. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇന്ത്യ-റഷ്യ ബഹിരാകാശ സഹകരണത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടായേക്കും എന്നാണ് പ്രതീക്ഷ.
പുടിന്‍ ഇന്ന് ഇന്ത്യയില്‍
നിർണായക ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നാളെ ദില്ലി ഹൈദരാബാദ് ഹൗസിൽ നടക്കും. വ്യാപാര, പ്രതിരോധ മേഖലകളിലെ കൂടുതൽ ഇന്ത്യ-റഷ്യ സഹകരണം കൂടിക്കാഴ്‌ചയില്‍ ചർച്ചയാകും.റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് വീണ്ടും യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടതിന് ഇടയില്‍ക്കൂടിയാണ് സുപ്രധാനമായ മോദി-പുടിന്‍ ചര്‍ച്ചകള്‍ നടക്കുക. യുദ്ധം അവസാനിപ്പിക്കാൻ പുടിനോട് ഇന്ത്യ പറയണമെന്ന് പല യൂറോപ്യൻ രാജ്യങ്ങളും നിലപാട് അറിയിച്ചിട്ടുണ്ട്.


