മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ്, ടൊവിനോ...; റിലീസ് മുടങ്ങിയ 10 മലയാള സിനിമകള്‍

First Published May 3, 2020, 8:29 PM IST

വേനലവധിക്കാലം മലയാള സിനിമയുടെ വലിയ സീസണുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. വിഷുവും ഈസ്റ്ററും സ്കൂള്‍ അടപ്പും എല്ലാമായി കുടുംബങ്ങള്‍ കൂട്ടമായി തീയേറ്ററുകളിലേക്ക് എത്തേണ്ട സമയം. എന്നാല്‍ 2020ലെ വേനലവധിക്കാലം മലയാള ചലച്ചിത്രവ്യവസായം ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു സീസണ്‍ കൂടിയായി. കൊവിഡ് എന്ന മഹാമാരി തന്നെ കാരണം. വിഷു റിലീസുകളെല്ലാം ഒറ്റയടിക്ക് മാറ്റിവെക്കേണ്ടിവന്നു. ഈ അവധിക്കാലത്ത് എത്തേണ്ടിയിരുന്ന, എന്നാല്‍ റിലീസ് മാറ്റേണ്ടിവന്ന 10 പ്രധാന സിനിമകള്‍ ഇവയാണ്.

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം-100 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്‍റെ ചിത്രം. പ്രഖ്യാപിച്ച സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രം. മാര്‍ച്ച് 26ന് മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ വന്‍ റിലീസ് ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍‌ അര്‍ധരാത്രി മുതല്‍ ഫാന്‍സ് ഷോകളും പ്ലാന്‍ ചെയ്തിരുന്നു. നിലവില്‍ റിലീസ് മാറ്റിവച്ചിരിക്കുന്നു.
undefined
മാലിക്-29 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കപ്പെട്ട ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം. ഏപ്രില്‍ റിലീസായി തീയേറ്ററുകളിലെത്താനിരുന്നതാണ്. നിലവില്‍ റിലീസ് മാറ്റിയിരിക്കുന്നു.
undefined
വണ്‍-ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ ആയിരുന്നു ഈ അവധിക്കാലത്തെ മറ്റൊരു പ്രധാന റിലീസ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ റോളില്‍ മമ്മൂട്ടി എത്തുന്ന ചിത്രം.
undefined
കിലോമീറ്റേഴ്‍സ് ആന്‍ഡ് കിലോമീറ്റേഴ്‍സ്-ടൊവിനോയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്‍ത ചിത്രം. മാര്‍ച്ച് 12നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആദ്യം തന്നെ റിലീസ് മാറ്റിയ ചിത്രങ്ങളില്‍ ഒന്ന്.
undefined
ഹലാല്‍ ലവ് സ്റ്റോറി-സുഡാനി ഫ്രം അമേരിക്കക്ക് ശേഷം സക്കരിയയുടെ സംവിധാനം. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വിഷു റിലീസായി പ്ലാന്‍ ചെയ്തിരുന്നതാണ്.
undefined
വാങ്ക്-ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി കെ പ്രകാശിന്‍റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്‍ത ചിത്രം. നായിക അനശ്വര രാജന്‍.
undefined
കിംഗ് ഫിഷ്-അനൂപ് മേനോന്‍‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം. രഞ്ജിത്തും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ മാസം തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം.
undefined
മോഹന്‍ കുമാര്‍ ഫാന്‍സ്-ബോബി-സഞ്ജയ്‍യുടെ കഥയ്ക്ക് ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം. നായകന്‍ കുഞ്ചാക്കോ ബോബന്‍. ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്.
undefined
കുഞ്ഞെല്‍ദോ-ഏപ്രില്‍ റിലീസ് ആവേണ്ടിയിരുന്ന മറ്റൊരു ചിത്രം. ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം.
undefined
അനുഗ്രഹീതന്‍ ആന്‍റണി-സണ്ണി വെയ്‍നിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം. നേരത്തേ എത്തിയ പാട്ടുകളടക്കം ശ്രദ്ധ നേടിയിരുന്നു. ഏപ്രില്‍ മാസത്തില്‍ തീയേറ്ററുകളില്‍ എത്തേണ്ട ചിത്രം.
undefined
click me!