കഴിഞ്ഞ ആഴ്ച സമാനമായ സംഭവം ആലപ്പുഴ ഹരിപ്പാടും നടന്നിരുന്നു. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്നൊരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. ഒരിടവേളക്ക് ശേഷം മമ്മൂട്ടി വലിയൊരു ജനസാഗത്തിന് എത്തിയതും ഈ പരിപാടിക്കായിരുന്നു. ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ സന്നിഹിതരയിരുന്നു.