'10 വർഷങ്ങള്‍ക്ക് ശേഷം വീണ്ടും'; സിംഗപ്പൂരില്‍ അവധി ആഘോഷിച്ച് അഹാനയും കുടുംബവും

Published : Aug 21, 2022, 08:56 AM ISTUpdated : Aug 21, 2022, 09:00 AM IST

മലയാള സിനിമയിലെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. സിനിമയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാൻ അഹാനക്ക് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് അഹാന. പ്രേക്ഷകരുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. (കടപ്പാണ്; അഹാന- ഇൻസ്റ്റാ​ഗ്രാം).

PREV
17
'10 വർഷങ്ങള്‍ക്ക് ശേഷം വീണ്ടും'; സിംഗപ്പൂരില്‍ അവധി ആഘോഷിച്ച് അഹാനയും കുടുംബവും

സിംഗപ്പൂരില്‍ വെക്കേഷൻ ആസ്വദിക്കുകയാണ് അഹാനയും അമ്മയും സഹോദരിമാരും ഇപ്പോൾ. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്. ​ഗ്ലാമറസ് ലുക്കിലുള്ള താരത്തെയും ചിത്രങ്ങളിൽ കാണാം. 

27

2012 ഓഗസ്റ്റ് മാസം സിംഗപ്പൂരിൽ ചെന്നപ്പോൾ എടുത്തൊരു ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്. ആ സ്ഥലത്ത് വീണ്ടും അഹാനയും കുടുംബവും എത്തിയിട്ടുണ്ട്. 'പത്ത് വർഷങ്ങൾക്കു മുൻപും ശേഷവും, അതേ സ്ഥലം, അതേ മാസം, അതേ ആവേശം' എന്നാണ് ഈ ചിത്രത്തോടൊപ്പം അഹാന കുറിച്ചത്. 

37

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി രം​ഗത്തെത്തിയത്.'അമ്മയ്ക്കും മക്കള്‍ക്കും ഒരു മാറ്റവുമില്ലോ, ജീവിതം നന്നായി ആഘോഷിക്കൂ, ജീവിതകാലം മുഴുവൻ ഈ സന്തോഷം നിലനിൽക്കട്ടെ, അച്ഛൻ കൃഷ്ണകുമാറിനെ കൂടി യാത്രയിൽ കൂട്ടാമായിരുന്നു', എന്നിങ്ങനെയാണ് കമന്റുകൾ.  

47

ലോകത്തിലെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. മലയാള, ബോളിവുഡ് താരങ്ങൾ പലപ്പോഴും അവധി ആഘോഷിക്കുന്ന പ്രദേശം കൂടിയാണിത്. ഇവിടെ നിന്നുള്ള താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടാറുണ്ട്. 

57

2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലാണ് അഹാന അദ്യമായി അഭിനയിച്ചത്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അഹാനയെ തേടി എത്തി. 

67

അതേസമയം, ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന മൈക്രോ വെബ് സീരീസ് 'മി മൈസെല്‍ഫ് ആൻഡ് ഐ'ൽ ആണ് അഹാന കൃഷ്‍ണ നിലവിൽ അഭിനയിച്ചിരിക്കുന്നത്. ആകെ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരീസ് പറയുന്നത്. അവർക്കിടയിൽ പ്രണയവും ജീവിതവും ഭാവിയും എല്ലാം ചർച്ചയാകുന്നുണ്ട്.  

77

 'കുറുപ്പ്', 'ലൂക്ക' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നിമിഷ് രവിയാണ് വെബ് സീരീസിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അഹാന കൃഷ്‍ണ പ്രധാന വേഷത്തിലെത്തുന്ന സീരിസിൽ  മീരാ നായരും നവാഗതയായ കാർത്തി വിഎസും സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

click me!

Recommended Stories