മെയ് മാസം അവസാനം ടിടിഎഫ് വാസനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വാസന്റെ കൈപിടിച്ചുള്ള ഒരു ഫോട്ടോ പങ്കുവച്ച് ശാലിന്‍ പിന്തുണ നല്‍കിയിരുന്നു. എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കുകയെന്നാണ് താരം കുറിച്ചത്. ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാകും. എനിക്കറിയാവുന്നവരില്‍ നല്ല വ്യക്തിയാണ് നീ. സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എപ്പോഴും നീ എന്നോട് പറയാറുളളതല്ലേ. നടപ്പതെല്ലാം നന്മയ്‍ക്ക്, വിട് പാത്തുക്കലാം എന്നാണ് ശാലിന്‍ അന്ന് കുറിച്ചിരിക്കുന്നത്.