ചിത്രങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്തി മലയാളിയുടെ സ്വന്തം 'മാളൂട്ടി'

Published : Sep 23, 2021, 02:28 PM ISTUpdated : Sep 23, 2021, 02:35 PM IST

തൊണ്ണൂറുകളിലാണ് മണിരത്നത്തിന്‍റെ 'അഞ്ജലി' എന്ന തമിഴ് ചിത്രം പുറത്തിറങ്ങുന്നത്. തമിഴ് ചിത്രമാണെങ്കിലും മലയാളത്തിലും ഏറെ പ്രദര്‍ശന വിജയം നേടിയ ചിത്രമായിരുന്നു അഞ്ജലി. രഘുവരന്‍ നായകനും രേവതി നായികയുമായ ചിത്രത്തില്‍ പക്ഷേ, ഏറെ ശ്രദ്ധനേടിയത് ബേബി ശാമിലി അവതരിപ്പിച്ച മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയുടെ കഥാപാത്രമായിരുന്നു. ചിത്രത്തിന്‍റെ പേര് തന്നെയായിരുന്നു ബേബി ശാമിലിയുടെ കഥാപാത്രത്തിനും. തുടര്‍ന്നിങ്ങോട്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തില്‍ കുട്ടികള്‍ കഥാപാത്രങ്ങളായ ഒരു പിടി ചിത്രങ്ങള്‍ പുറത്തിറങ്ങി. അതിലെല്ലാം ചേച്ചിയും അനുജത്തിയുമായ ബേബി ശാലിനിയും ബേബി ശാമിലിയും തകര്‍ത്തഭിനയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ശാലിനി വീണ്ടും അഭിനയ രംഗത്തെക്ക് തിരിച്ചെത്തി. പിന്നീട് തമിഴ് നടന്‍ അജിത്തിന്‍റെ ഭാര്യയായി. ശാമിലിയും സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും ബോക്സോഫീസില്‍ പഴയ ആ തരംഗമുണ്ടാക്കാനായില്ല. ഇന്ന് ചിത്ര രചനയിലും ഒരു കൈ നോക്കുകയാണ് താരം. താരം ഇന്‍സ്റ്റാഗ്രമില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ...             View this post on Instagram                       A post shared by Shamlee (@shamlee_official)    

PREV
115
ചിത്രങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്തി മലയാളിയുടെ സ്വന്തം 'മാളൂട്ടി'

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള തെന്നിന്ത്യന്‍ നടിയാണ് ബേബി ശാമിലി എന്നും അറിയപ്പെടുന്ന ശാമിലി. 1987 ലാണ് ശാമിലിയുടെ ജനനം. 

 

215

1990-ൽ പുറത്തിറങ്ങിയ 'അഞ്ജലി' എന്ന തമിഴ് ചിത്രത്തിലെ മാനസിക വൈകല്യമുള്ള കുട്ടിയായ അഞ്ജലിയെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. 

 

315

1990 ല്‍ തന്നെ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത  മാളൂട്ടി എന്ന ചിത്രത്തിലെ അഭിയനയത്തിന് ശാമിലി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി. കുഴൽക്കിണറിനുള്ളിൽ കുടുങ്ങിയ കുട്ടിയായി ചിത്രത്തില്‍ ശാമിലി തകര്‍ത്തഭിനയിച്ചു. 

 

415

കന്നഡയിലെ അരങ്ങേറ്റ ചിത്രമായ 'മാതേ ഹദീതു കോഗിലേ'യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡും ശാമിലിയെ തേടിയെത്തിയിട്ടുണ്ട്. 

 

515

രണ്ട് വയസ്സുള്ളപ്പോള്‍ മണിരത്‌നത്തിന്‍റെ ചിത്രത്തിലൂടെയാണ് ശാമിലി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തെന്നിന്ത്യന്‍ ചിത്രങ്ങളിലെ ബാലതാരമായി സ്ഥിരം സാന്നിധ്യമായിരുന്നു ശാലിനിയും അനുജത്തി ശാമിലിയും.

 

615

ഫാസിലിന്‍റെ ഹരികൃഷ്ണൻസിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും സഹോദരിയായും മലയാളത്തില്‍ ശാമിലി അഭിനയിച്ചു. 

 

715

എന്നാല്‍ കുട്ടിക്കാലത്തെ വിജയം പിന്നീടുള്ള ചിത്രങ്ങള്‍ക്ക് നേടിയെടുക്കാനായില്ല. ഇതോടെ സിനിമാ രംഗത്ത് നിന്ന് തത്ക്കാലികമായി മാറി നില്‍ക്കുകയാണ് ശാമിലി.

 

815


അതിനിടെയാണ് ശാമിലി ചിത്രകലയിലും ഒരു കൈ നോക്കുന്നത്. ചെറുതും വലുതുമായ നിരവധി ചിത്രങ്ങള്‍ ശാമിലിയുടെതായുണ്ട്. 

 

915

2009 ല്‍ ആനന്ദ് രംഗയുടെ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച ഓയ് എന്ന ചിത്രത്തിലാണ് ശാമിലി ആദ്യമായി നായികയായി അഭിനയിച്ചത്.

 

1015

സിദ്ധാർത്ഥായിരുന്നു നായകന്‍, എന്നാല്‍ ബോക്സ് ഓഫീസിൽ സിനിമയ്ക്ക് വലിയ വിജയം സമ്മാനിക്കാന്‍ കഴിഞ്ഞില്ല.  

 

1115

1989–2000 വരെയുള്ള കാലഘട്ടമായിരുന്നു, ശാമിലി സിനിമാ വ്യവസായത്തില്‍ ഏറ്റവും സജീവമായിരുന്ന വര്‍ഷങ്ങള്‍. 

 

1215

2000 ൽ 'കണ്ടുകണ്ടൈ കണ്ടുകണ്ടൈ' എന്ന തമിഴ് ചിത്രത്തില്‍ ഐശ്വര്യ റായിയുടെ ഇളയ സഹോദരിയായിട്ടായിരുന്നു ശാമിലി അഭിനയിച്ചത്. 

 

1315

2016 ൽ വിക്രം പ്രഭു നായകനായ വീര ശിവാജി എന്ന തമിഴ് ചിത്രത്തിലൂടെ അവര്‍ നായികയായി എത്തിയെങ്കിലും ചിത്രം വേണ്ടത്ര വിജയം കണ്ടില്ല. പിന്നീട് ശാമിലി സിനിമയില്‍ നിന്ന് വിട്ടുനിന്നു. 

 

1415

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ളയാളാണ് ശാമിലി. അവരുടെ ചിത്രങ്ങള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. 

 

1515

ചിത്രം വരയ്ക്കുന്ന നിരവധി വീഡിയോകളും ശാമിലി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!

Recommended Stories