അനില്‍ പി നെടുമങ്ങാട്, അപ്രതീക്ഷിതം ഈ വിടവാങ്ങല്‍...

First Published Dec 26, 2020, 9:11 AM IST


പ്രതീക്ഷിതമായ ഒരു വിയോഗത്തില്‍ ക്രിസ്തുമസ് ദിനത്തിലും കേരളം വിതുമ്പി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടകങ്ങളിലൂടെയും ടിവി തമാശ പരിപാടികളിലൂടെ മലയാളിയുടെ ഉത്സവപറമ്പിലും പിന്നീട് സ്വീകരണമുറിയിലും ഇടം നേടിയിരുന്നൊരാള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയിലൂടെ ശക്തമായ സ്വഭാവ നടനായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയിരുന്നൊരാള്‍... മലങ്കര ഡാം സൈറ്റിലെ കയത്തില്‍ ഇന്നലെ കുളിക്കാനിറങ്ങുന്നതിനിടെ മരിച്ച അനില്‍ പി നെടുമങ്ങാട് സിനിമാ പ്രേക്ഷകരായ മലയാളിയുടെ മനസില്‍ ഇടനേടിയിരുന്നുവെന്നതിന് ഇന്ന് അദ്ദേഹത്തിനായി സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കുറിപ്പുകള്‍ തന്നെ സാക്ഷി. 

കെ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ജോജു ജോര്‍ജ് നായകനായ 'പീസ്' എന്ന ചിത്രത്തിൽ അഭിനയിക്കാനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ക്രിസ്മസ് പ്രമാണിച്ച് പാലായിൽ നിന്നും അനിലിന്‍റെ സുഹൃത്ത് അരുണും മറ്റൊരു സുഹൃത്തും കൂടി ഷൂട്ടിങ്ങ് സ്ഥലത്തെത്തിയിരുന്നു.
undefined
വൈകിട്ട് അഞ്ച് മണിയോടെ ഷൂട്ടിംഗ് ലൊക്കേഷന് അടുത്തുള്ള ഡാം സൈറ്റിലെത്തിയ ഇവര്‍ കുളിക്കാനിറങ്ങി. നീന്തൽ അറിയാവുന്ന ആളായിരുന്നു അനിലെന്ന് സുഹൃത്ത് അരുണ്‍ പറയുന്നു.(കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക.)
undefined
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന അനില്‍ പി നെടുമങ്ങാടിന്‍റെ മൃതദേഹം ഏറ്റുവാങ്ങാനായി കാത്തുനില്‍ക്കുന്ന സുഹൃത്തുക്കള്‍.
undefined
ജലം നിറഞ്ഞ ഡാം സൈറ്റായിരുന്നതിനാല്‍ പണ്ട് നിന്നിരുന്ന മരങ്ങള്‍ ദ്രവിച്ചും മറ്റുമുണ്ടായ വന്‍ കയങ്ങള്‍ നിരവധിയുള്ള പ്രദേശമായിരുന്നു ഇവിടം. ഇതിലൊന്നിലേക്ക് അനില്‍ മുങ്ങിത്താഴ്ന്നിരിക്കാമെന്നാണ് കരുതുന്നത്.
undefined
അനില്‍ മുങ്ങിത്താഴുമ്പോള്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ സമീപവാസികളെ വിവരം അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകമെത്തി അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു.
undefined
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന അനില്‍ പി നെടുമങ്ങാടിന്‍റെ മൃതദേഹം ഏറ്റുവാങ്ങാനായി കാത്തുനില്‍ക്കുന്ന സുഹൃത്തുക്കള്‍.
undefined
അദ്ദേഹത്തെ ജീവനോടെയാണ് കയത്തില്‍ നിന്ന് പുറത്തെടുത്തതെന്ന് സംഭവസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലാ സ്വദേശി അരുണ്‍ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
undefined
സുഹൃത്തുക്കൾ ആംബുലൻസിലേക്ക് കയറ്റുമ്പോൾ അനിലിന് ജീവനുണ്ടായിരുന്നു. ഡാം സൈറ്റിൽ നിന്നും അനിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
undefined
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന അനില്‍ പി നെടുമങ്ങാടിന്‍റെ മൃതദേഹം ഏറ്റുവാങ്ങാനായി കാത്തുനില്‍ക്കുന്ന സുഹൃത്തുക്കള്‍.
undefined
മരണപ്പെട്ട നിലയിലാണ് അനിലിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളത്തിൽ മുങ്ങി എട്ട് മിനിറ്റുള്ളിൽ തന്നെ അനിലിനെ പുറത്തേക്ക് എത്തിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
undefined
മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നതെന്നാണ് സൂചന. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കയങ്ങളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് നാട്ടുകാർ പറയുന്നത്.
undefined
തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് അനിലിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് പോസ്റ്റ്‍മോർട്ടം നടക്കും. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‍മോർട്ടം. അതിന് ശേഷം മൃതദേഹം അദ്ദേഹത്തിന്‍റെ ജന്മനാടായ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും.
undefined
നാടകവേദി സിനിമയ്ക്ക് നൽകിയ പുതിയ തലമുറ അഭിനയ പ്രതിഭകളിൽ ശ്രദ്ധേയനായിരുന്നു അനിൽ നെടുമങ്ങാട്. മുപ്പതോളം സിനിമകളിലേ വേഷമിട്ടുള്ളൂവെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളൊക്കെ വ്യത്യസ്തത കൊണ്ടും വ്യക്തിത്വം കൊണ്ടും ആസ്വാദക പ്രശംസ നേടി.
undefined
സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളായിരുന്നു കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം. തൊട്ട് പിന്നാലെയുള്ള അനിലിന്‍റെ വിയോഗം സിനിമാ ആസ്വാദകരെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി.
undefined
അനില്‍ പി നെടുമങ്ങാടിന്‍റെ മരണത്തിന് തൊട്ട് മുമ്പ് പകര്‍ത്തിയ ചിത്രം.
undefined
സച്ചിയുടെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തിന് അനുശോചനം നേർന്ന് മണിക്കൂറുകൾ മുൻപ് അനിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 'മരണം വരെ നിങ്ങള്‍ ഇവിടെയുണ്ടാകുമെന്ന്' ഫേസ്ബുക്ക് കവര്‍ ഫോട്ടോയായി സച്ചിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ട് അനിലില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
undefined
undefined
click me!