ബിഗ് ബോസ് സീസൺ നാലിൽ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളായിരുന്നു ദിൽഷയും റോബിനും ബ്ലെസ്ലിയും. മൂവരും തമ്മിലുള്ള സൗഹൃദം ബിഗ് ബോസ് വീടിനകത്തും പുറത്തും ഏറെ ചർച്ചയായിരുന്നു. പകുതിയിൽ വച്ച് റോബിന് ഷോയിൽ നിന്നും പുറത്തുപോകേണ്ടി വന്നു. ദിൽഷയും ബ്ലെസ്ലിയും നൂറ് ദിവസം വരെ നിന്ന്, ഒരാൾ വിന്നറാകുകയും മറ്റൊരാൾ റണ്ണറപ്പാകുകയും ചെയ്തിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് അധിക നാൾ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നില്ല.