നിറവയറിൽ മനോഹരിയായി ആലിയ ഭട്ട്; ചേർത്തുപിടിച്ച് രൺബീർ, 'ക്യൂട്ട് മമ്മ' എന്ന് ആരാധകർ

Published : Aug 26, 2022, 06:58 PM IST

ബോളിവുഡിലെ താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. നിലവിൽ മാതാപിതാക്കൾ ആകാനുള്ള തയ്യാറെടുപ്പിലാണ് ആലിയയും രൺബീറും. ​ഗർഭാവസ്ഥയിലുള്ള ആലിയയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

PREV
17
നിറവയറിൽ മനോഹരിയായി ആലിയ ഭട്ട്; ചേർത്തുപിടിച്ച് രൺബീർ, 'ക്യൂട്ട് മമ്മ' എന്ന് ആരാധകർ

നിറവയറില്‍ അതീവ സുന്ദരിയായി ആലിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇരുവരും. 

27

പിങ്ക് നിറത്തിലുള്ള ടോപ്പും ബ്ലാക് ജീൻസുമാണ് ആലിയയുടെ വേഷം. ബ്ലൂ ടി ഷർട്ടും ജീൻസുമാണ് രൺബീറിന്റെ വേഷം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്.  'ക്യൂട്ട് മമ്മ' എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 

37

നേരത്തെ ബ്രഹ്മാസ്ത്രയുടെ ​ഓ‍‍ഡിയോ ലോഞ്ചിൽ എത്തിയപ്പോഴായിരുന്നു ഇരുവരും ക്യാമറാക്കണ്ണുകളിൽ ഉടക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംവിധായകൻ അയൻ മുഖർജിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

47

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ- രണ്‍ബീര്‍ കപൂര്‍ വിവാഹം. മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകൾ. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്.

57

ഗർഭിണി ആയതുകൊണ്ട് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നില്ലെ എന്ന ചോദ്യത്തിന് ആലിയ നൽകിയ മറുപടി ശ്രദ്ധേ നേടിയിരുന്നു. നമ്മള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ വിശ്രമം ആവശ്യമായി വരില്ലെന്നാണ് ആലിയ മറുപടിയായി പറഞ്ഞത്. ജോലി ചെയ്യുന്നതില്‍ സന്തോഷമാണുള്ളതെന്നും ആലിയ പറഞ്ഞിരുന്നു.

67

അതേസമയം, ആലിയയും രൺബീറും ഒരുമിച്ചഭിനയിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ആലിയ എത്തുന്നത്. 

77

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക.  ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
 

Read more Photos on
click me!

Recommended Stories