മൊജാവെ മരുഭൂമിയില്‍‌ ആയിരക്കണക്കിന് മാഡ് മാക്സ് ആരാധകരുടെ ആഘോഷം

First Published Sep 29, 2021, 4:34 PM IST

നിങ്ങള്‍ മാഡ് മാക്സ് സിനിമകള്‍ കാണാറുണ്ടോ ? അത്തരം സിനിമകളുടെ ആരാധകനാണോ ? മാഡ് മാക്സ് ആരാധകരുടെ ഒത്തുകൂടല്‍ മൊജാവെ മരുഭൂമിയില്‍ നടക്കുകയാണ്. ആയിരക്കണക്കിന് ആരാധകരാണ് കാലിഫോർണിയയിലെ മൊജാവെ മരുഭൂമിയിൽ അഞ്ച് ദിവസത്തെ ആഘോഷത്തിനായി എത്തി ചേര്‍ന്നത്. അത് ഒരു ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ സിനിമ പോലെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  2010 മുതൽ എല്ലാ വര്‍ഷവും ഈ കൂട്ടായ്മ ഒത്തു ചേരാറുണ്ട്. 2020 ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാത്രമാണ് ഈ കൂട്ടായ്മ നടക്കാതെ പോയത്. ഈ വര്‍ഷം വീണ്ടും മാഡ് മാക്സ് ആരാധകരുടെ ആഘോഷം ആരംഭിച്ചു. ഈ മാസം 25 നാണ് ഇവര്‍ ഒത്തുകൂടാന്‍ ആരംഭിച്ചത്. അഞ്ച് ദിവസത്തെ ആഘോഷങ്ങളാണ് ഈ കൂട്ടായ്മയില്‍ നടക്കുക. തുകല്‍ വസ്ത്രങ്ങള്‍ ധരിച്ച, മോട്ടോർ സൈക്കിൾ യാത്രക്കാരും കോസ്‌പ്ലേയർമാരും ദീർഘനാളായി മാഡ് മാക്സ് സിനിമയിലെ കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് ആ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ ധരിച്ചെത്തിയവരുമാണ് ഈ ആഘോഷങ്ങള്‍ പങ്കെടുക്കുന്നത്. മൊജാവെ മരുഭൂമിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ആഘോഷങ്ങള്‍. ഇതിനായി സിനിമയ്ക്ക് സമാനമായ സെറ്റും പണിതിട്ടുണ്ട്. സ്ഥിരമായ മാഡ് മാക്സ് ആഘോഷങ്ങളുടെ സ്ഥലം നിർജ്ജീവമായ നെവാഡ ആണവ പരീക്ഷണ പ്രദേശത്തിന് സമീപത്താണ്. 

വേസ്റ്റ്ലാൻഡ് വാരാന്ത്യ ആഘോഷത്തിന്‍റെ സംഘാടകർ ഇതിനെ 'മാഡ് മാക്സ് സിനിമകളിൽ നിന്ന് പിൻവലിച്ച ഒരു ലോകം' എന്നാണ് വിശേഷിപ്പിക്കുന്നത്. 

പങ്കെടുക്കുന്നവർ ഫയർ ഡാൻസർമാർ, ബർലെസ്ക് ആക്റ്റുകൾ, ലൈവ് ബാൻഡുകൾ, ഡിജെകൾ എന്നിവ ആസ്വദിക്കുന്നു. കൂടാതെ മൊജാവെ മരുഭൂമിയിൽ ഒരു ഇൻ-ഹൗസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്ന ഒരു സിനിമാ തിയേറ്ററും സജ്ജമാക്കിയിരുന്നു. 

കൃത്രിമത്വം ഏറെയുള്ള ആഘോഷമാണെങ്കിലും പങ്കെടുക്കുന്നവര്‍ക്കെല്ലാമുള്ള കര്‍ശന നിര്‍ദ്ദേശം മാഡ് മാക്സ് തീം പാലിക്കണമെന്നും പരിപാടിയുടെ മിഥ്യാധാരണ തകർക്കരുതെന്നതുമാണ്. 

എന്നാല്‍ ഇനി മാഡ് മാക്സിന്‍റെ സ്വാഭാവിക സവിശേഷതകള്‍ തകര്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ അതിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. അവിടെ നിങ്ങള്‍ക്ക് ഈ 'തീമി'ന്‍റെ വ്യാജങ്ങളെല്ലാം പൊളിച്ചടുക്കാം. 

'റോഡ് വാരിയർ അല്ലെങ്കിൽ ബുക്ക് ഓഫ് ഏലി പോലുള്ള ഒരു സിനിമയുടെ പശ്ചാത്തലത്തിലൂടെ നിങ്ങൾക്ക് നടക്കാൻ കഴിയുമോ ? എന്നാണ് ഈ ആഘോഷം അതിന്‍റെ പതിവ് ചോദ്യങ്ങളില്‍ ആദ്യത്തെതായി ചോദിക്കുന്നത്. 

അതെ അത്തരം മാഡ് മാക്സ് സിനിമകളുടെ അതിശയിപ്പിക്കുന്ന മായ കാഴ്ചകളൊരുക്കിയാണ് മൊജാവെ മരുഭൂമി ഒരുങ്ങിയിരിക്കുന്നത്. 

സാധാരണ മനുഷ്യന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ഇവിടെ ധരിക്കാന്‍ പാടില്ല. മറിച്ച് റോബോട്ട് വസ്ത്രങ്ങൾ, ആനിമേഷൻ-പ്രചോദിത രൂപങ്ങൾ, സ്റ്റാർ വാർസ്, ബാറ്റ്മാൻ, ഡിസ്നി, ഹാർലി ക്വിൻ എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ വസ്ത്രധാരണമാണ് ഇവിടെയുള്ളത്. 

പ്രായവും പശ്ചാത്തലവും താൽപ്പര്യങ്ങളും കണക്കിലെടുത്ത് ഞങ്ങൾക്ക് വിശാലമായ ജനസംഖ്യയുണ്ട്. വിവിധ കാരണങ്ങളാൽ ആളുകളെ പരിപാടിയിലേക്ക് ആകർഷിക്കുന്നു, അവരെ പങ്കെടുപ്പിക്കാതിരിക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സ്ഥാപകൻ ജാരെഡ് ബട്ട്ലർ പറയുന്നു. 

പങ്കെടുക്കുന്നവര്‍ കുറച്ച് സമയത്തേക്ക് മാത്രമാണെങ്കില്‍ അവര്‍ക്ക് ക്യാമ്പ് ഏരിയയിൽ തുടരാം. എന്നാല്‍ കൂടുതല്‍ നേരം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഗേറ്റിന് പിന്നില്‍ ഒരു നഗരം തന്നെ കാത്ത് നില്‍പ്പുണ്ട്. 

ഫെസ്റ്റിവലിന്‍റെ സ്റ്റാളിൽ നിന്നുള്ള ചില ഇനങ്ങൾ പരിപാടിയോടനുബന്ധിച്ച് നല്‍കുന്ന തീം ബോട്ടിൽ ക്യാപ്സ് ഉപയോഗിച്ച് വാങ്ങാം, അല്ലെങ്കിൽ നിങ്ങള്‍ക്ക്  'ബാർട്ടർ' ചെയ്യാന്‍ അനുവദിക്കും.'

'തരിശുഭൂമിയിലേക്ക് പോകുന്നതോടെ നിങ്ങളുടെ യഥാർത്ഥ ജീവിതം ഉപേക്ഷിക്കപ്പെടുന്നു.  ട്രാഫിക് തിരക്കുള്ള സമയത്തെക്കുറിച്ച് ആശങ്കയില്ല, നിങ്ങളുടെ ബില്ലുകളെ കുറിച്ച് ആശങ്ക വേണ്ട. ആളുകൾ തൽക്കാലം യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷപ്പെടും, അപ്പോളാണ് ഏറ്റവും മികച്ച, യഥാർത്ഥ മനുഷ്യ സ്വഭാവം ഉയർന്നുവരുന്നത്. ഫോണ്ടാനയിൽ നിന്നുള്ള ഒരു ഐടി പ്രൊഫഷണലായ എറിക് ഡേവിഡ്സൺ ഗാർഡിയനോട് പറഞ്ഞു.'

ഏറ്റവും അവസാനം നടന്ന ആഘോഷം 2019 -ൽ ആയിരുന്നു. അന്ന് 4000 ത്തോളം ആളുകൾ ഈ പരിപാടിക്കായി എത്തി ചേര്‍ന്നു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ഈ ആഘോഷത്തിന്‍റെ പരിസരത്തൊന്നും മദ്യം വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവുമുണ്ട്. 

 'പരിപാടിയിൽ മികച്ച രീതിയിൽ അലങ്കരിച്ച വാഹനങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഒരു മത്സരം നടത്തുന്നു.  മത്സരത്തില്‍ പങ്കെടുക്കുന്നവർ സമ്മാനങ്ങൾ നേടുന്നതിനായി ഏതറ്റം വരെ പോകാനും മടികാണിക്കില്ല. '

ദിവസേനയുള്ള അമ്പെയ്ത്ത് മത്സരത്തോടൊപ്പം , പങ്കെടുക്കുന്നവർക്കായി പോസ്റ്റ്-അപ്പോക്കലിപ്റ്റിക് പാവ നിർമ്മാണ വർക്ക്ഷോപ്പുകൾ, റോബോട്ട് യുദ്ധങ്ങൾ,  ടാറ്റൂ  മത്സരം എന്നിവയും ഉണ്ടായിരിക്കും. 

അമേരിക്കയിലെ ഏറ്റവും കൂടുതല്‍ പ്രശസ്തിയാര്‍ജ്ജിച്ച ഫാൻ ഇവന്‍റ് 2004 ൽ നടന്ന ' പ്ലേയിംഗ് റോഡ്‌വാർ യുഎസ്എ' ആയിരുന്നു.'

1979 ൽ ജോർജ് മില്ലറുടെ പേരിലുള്ള മാഡ് മാക്സ് സിനിമയിൽ നിന്നാണ് ഇത്തരം സിനിമകളുടെ കടുത്ത ആരാധകരുമുണ്ടാകുന്നത്. 

ഇത്തവണ കാലിഫോർണിയയിലെ 101 ഫ്രീവേയിലെ ഫ്ലിക്കുകളിൽ നിന്ന് ഒരു ഓയിൽ ടാങ്കറിനൊപ്പം റെപ്ലിക്ക വാഹനങ്ങൾ ആ ആരാധക കൂട്ടം ഓടിക്കുമെന്ന് ഇവന്‍റ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 

ആദ്യ മാഡ് മാക്സ് ആരാധക കൂട്ടം വെറും 350 പേരില്‍ നിന്നാണ് തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത്  4,300 പേരായി വളര്‍ന്നു. ഈ വര്‍ഷം എത്രപേര്‍ പങ്കെടുത്തുവെന്നതിന്‍റെ കണക്കുകള്‍ ലഭ്യമല്ല.

മാഡ് മാക്സ് സിനിമകളിലെ ഏതാണ്ടെല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളും ഈ ഉത്സവാഘോഷ സമയങ്ങളില്‍ ഇവിടെ കാണാം. 

വര്‍ത്തമാന ലോകത്തിന്‍റെ വേദനകളും സങ്കടങ്ങളും ഭാരങ്ങളും അഴിച്ച് വച്ച് അഞ്ച് ദിവസം മതിമറന്ന് ജീവിക്കാനാണ് തങ്ങള്‍ ഇവിടേയ്ക്ക് വരുന്നതെന്ന് പങ്കെടുക്കുന്നവരില്‍ മിക്കയാള്‍ക്കാരും പറയുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!