'വിറകില്‍ വിരിഞ്ഞ പൃഥ്വിരാജ്'; വൈറല്‍ ആയി ഡാവിഞ്ചി സുരേഷിന്‍റെ സൃഷ്‍ടി

Published : Jul 25, 2020, 02:24 PM IST

വ്യത്യസ്ത പ്രതലങ്ങളില്‍ പ്രശസ്തരുടെ ഛായാചിത്രം സൃഷ്ടിച്ച് ശ്രദ്ധ നേടിയിട്ടുള്ള കലാകാരനാണ് ഡാവിഞ്ചി സുരേഷ്. പ്രളയകാലത്ത് ആവശ്യക്കാര്‍ക്ക് സ്വന്തം വസ്ത്രശാല തന്നെ തുറന്നുനല്‍കിയ നൗഷാദിന്‍റെ ഛായാചിത്രം തുണികൊണ്ടുതന്നെ സുരേഷ് നിര്‍മ്മിച്ചത് ശ്രദ്ധ നേടിയിരുന്നു. അന്തരിച്ച നടന്‍ ശശി കലിംഗയുടെ മുഖം പപ്പായയിലും അടുക്കള ഉപകരണങ്ങള്‍ കൊണ്ട് മോഹന്‍ലാലിനെയും ആണികള്‍ ഉപയോഗിച്ച് ഫഹദ് ഫാസിലിനെയുമൊക്കെ സൃഷ്ടിച്ച് അദ്ദേഹം അത്ഭുതം കാട്ടിയിട്ടുണ്ട്. ഇപ്പോഴിതാ വിറകുകള്‍ ഉപയോഗിച്ച് പൃഥ്വിരാജിന്‍റെ ഛായാചിത്രം സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. 

PREV
15
'വിറകില്‍ വിരിഞ്ഞ പൃഥ്വിരാജ്'; വൈറല്‍ ആയി ഡാവിഞ്ചി സുരേഷിന്‍റെ സൃഷ്‍ടി

പേപ്പറില്‍ വരയ്ക്കുംപോലെ എളുപ്പമല്ല വിറകുകള്‍ കൊണ്ടുള്ള സൃഷ്‍ടിയെന്നും പൃഥ്വിയുടെ ഛായ കൊണ്ടുവരാന്‍ പരമാവധി ശ്രമം നടത്തിയെന്നും ഡാവിഞ്ചി സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

25

വലിയ പ്രതികരണമാണ് ഈ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്. മണിക്കൂറുകള്‍ക്കകം രണ്ടായിരത്തി അഞ്ഞൂറിലേറെ ലൈക്കുകളും മുന്നൂറോളം ഷെയറുകളും ലഭിച്ചു പോസ്റ്റിന്. പൃഥ്വിരാജ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

35

കണ്ടെത്താന്‍ ഇനിയും മീഡിയങ്ങള്‍ ഉണ്ടെന്നാണ് ഡാവിഞ്ചി സുരേഷിന്‍റെ പക്ഷം. 

45

ഏതാനും ദിവസം മുന്‍പാണ് ആണികള്‍ ഉപയോഗിച്ച് ഫഹദ് ഫാസിലിന്‍റെ ഇമേജ് ഡാവിഞ്ചി സുരേഷ് സൃഷ്ടിച്ചത്. മൂന്നടി വലുപ്പമുള്ള ബോര്‍ഡില്‍ 8500 ആണികള്‍ ഉപയോഗിച്ചായിരുന്നു ഇതിന്‍റെ നിര്‍മ്മാണം.

55

പിന്നാലെ ഈ നിര്‍മ്മാണത്തിന്‍റെ വീഡിയോയും ഡാവിഞ്ചി സുരേഷ് പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഈ സൃഷ്ടിക്കും ലഭിച്ചത്. 

click me!

Recommended Stories