X'mas Photoshoot: സാന്താക്ലോസിന്‍റെ വേഷത്തില്‍ ജീവ; 'ചൂടന്‍ സാന്ത'യെന്ന് ആരാധകര്‍

Published : Dec 23, 2021, 11:05 PM IST

സാമൂഹിക മാധ്യമങ്ങള്‍ വളരെ പെട്ടെന്ന് പേരെടുത്ത മോഡലുകളില്‍ ഒരാളാണ് ജീവ നമ്പ്യാര്‍ (Jeeva Nambiar). 90 K യ്ക്ക് മുകളില്‍ ആരാധകരാണ് അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് പിന്തുടരുന്നത്. ജീവ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വലിയ ആരാധകരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ക്രസ്മസിന് സാന്താക്ലോസിന്‍റെ വേഷത്തില്‍ ജീവ നമ്പ്യാര്‍ നടത്തിയ ഫോട്ടോഷൂട്ട് കാണാം.   

PREV
15
X'mas Photoshoot: സാന്താക്ലോസിന്‍റെ വേഷത്തില്‍ ജീവ; 'ചൂടന്‍ സാന്ത'യെന്ന് ആരാധകര്‍

കുറച്ച് കാലം മുമ്പ് വരെ 'താര'ങ്ങള്‍ എന്നാല്‍ സിനിമാ താരങ്ങളായിരുന്നു. എന്നാല്‍, സാമൂഹികമാധ്യമങ്ങളുടെ വരവോടെ കാര്യങ്ങള്‍ മാറി. 

 

25

മോഡലിങ്ങ് രംഗത്തേക്കിറങ്ങിയ ഒരു പാട് ചെറുപ്പക്കാര്‍ക്ക് സിനിമാ താരങ്ങളെക്കാള്‍ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 

 

35

അത്തരത്തിലൊരു മോഡലാണ് ജീവ നമ്പ്യാര്‍. സാമൂഹികമാധ്യമങ്ങളില്‍ ഏറെ സജീവമായ ജീവ, ഓരോ ആഘോഷവേളകളിലും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കുന്നു. 

 

45

ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സാന്താ ക്ലോസിന്‍റെ വേഷത്തിലാണ് ജീവ നമ്പ്യാര്‍. കാറ്റാടി കൂട്ടങ്ങള്‍ നിറഞ്ഞ കടല്‍ തീരത്ത് സാന്തായുടെ തൊപ്പിയും ചുവന്ന ഷോള്‍ഡര്‍ലെസ് ഗൌണും ധരിച്ചാണ് ജീവയുടെ ക്രിസ്മസ് ഫോട്ടോഷൂട്ട്. 

 

55

നേരത്തെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ജീവ,  ഫിറ്റ്നസ് മോഡലിങ്ങിന് പുറമെ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്. 

 

click me!

Recommended Stories