മലൈക അറോറയുടെ 2024 ലെ അവധിക്കാല ചിത്രങ്ങള്‍ ഒരു റീലായി താരം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. മാലിദ്വീപിലെ തന്‍റെ അവധിക്കാലത്ത് എടുത്ത ചിത്രങ്ങള്‍ താരം "സ്വർഗ്ഗം" പോലെ എന്ന് പറഞ്ഞാണ് വീണ്ടും പോസ്റ്റ് ചെയ്തത്. മലൈക തന്‍റെ മാലിദ്വീപിലെ അവധിക്കാല ചിത്രങ്ങള്‍ സൂര്യൻ, കടൽ, ദ്വീപ്, പുഞ്ചിരി ഇമോജികൾ എന്നിവയ്‌ക്കൊപ്പം "പറുദീസ ...." എന്ന അടിക്കുറിപ്പോടെ തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ചു.
മലൈക കടൽത്തീരത്ത് വെയിലും മണലും ആസ്വദിച്ച് സമയം ചെലവഴിക്കുന്നത് ഇന്‍സ്റ്റയിലിട്ട പോസ്റ്റിലുണ്ട്. റിസോര്‍ട്ടില്‍ പരമ്പരാഗത മാലി നൃത്തത്തിലൂടെ മലൈക്കയെ സ്വാഗതം ചെയ്യുന്നത് താരം പോസ്റ്റ് ചെയ്ത റീല്‍സിലുണ്ട്.
റിസോര്‍ട്ടിലെ മുറിയോട് ചേർന്നുള്ള അവളുടെ സ്വകാര്യ ഇൻഫിനിറ്റി പൂളിൽ മലൈക്ക സമയം ചിലവഴിക്കുന്നതും വീഡിയോയിലുണ്ട്. കടലിന് അഭിമുഖമായി ഇരുന്ന് ഒരു ഗ്ലാസ് ഗ്രീൻ ജ്യൂസും മലൈക്ക ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. വെർസേസ് ബ്ലാക്ക് ആൻഡ് ഗോൾഡ് പ്രിന്‍റഡ് ബിക്കിനി ധരിച്ച് സമുദ്രത്തിലെ വെള്ളത്തിൽ മുങ്ങിക്കുളിക്കാൻ മലൈക ഇൻഫിനിറ്റി പൂളിൻ്റെ പടികൾ ഇറങ്ങുന്നതും വീഡിയോയിലുണ്ട്.
അതേ സമയം ഏറെ വിമര്‍ശനവും മലൈക്ക നേരിടുന്നുണ്ട്. മാലിയില്‍ അവധിക്കാലം ചിലവഴിച്ചതിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നത്. സമീപകാലത്തെ മാലിദ്വീപ് ഇന്ത്യ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇത്തരം കമന്‍റുകള്‍. നിങ്ങളില്‍ കോമണ്‍ സെന്‍സും രാജ്യസ്നേഹവും അവശേഷിക്കുന്നില്ലെ എന്നാണ് ഒരു കമന്‍റ്. ഇത്തരത്തില്‍ നിരവധി കമന്‍റുകള്‍ പോസ്റ്റിലുണ്ട്.