‘വീണ്ടെടുക്കലിലേക്കുള്ള വഴി കൂടിയാണ് ഗർഭിണിയയോടെ എനിക്ക് ലഭിച്ചത്. വിഷാദം, ഭയം, ഉത്കണ്ഠ എന്നിവയുടെ കുഴികളിൽ നിന്ന്, ലക്ഷ്യബോധമുള്ളൊരു എന്നെ ഞാൻ മെനഞ്ഞെടുത്തു. ഒരു പുതിയ മനുഷ്യാത്മാവിൻ്റെ ആഗമനം ആജീവനാന്ത മയക്കത്തിൽ നിന്ന് എന്നെ ഉണർത്തിയെന്ന് ഞാൻ മനസിലാക്കുകയാണ്. ദീർഘകാലമായുള്ള എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് എനിക്ക് കാണാൻ കഴിയും. ഈ 9 മാസത്തിനിടയിൽ ഞാൻ എനിക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ഈ സുപ്രധാന ജീവിതപാഠങ്ങൾ പഠിച്ചുകൊണ്ട് എൻ്റെ കുഞ്ഞ് എൻ്റെ ഗർഭപാത്രത്തിൽ നിന്ന് പുറത്തുവരും’, എന്നാണ് മറ്റൊരു പോസ്റ്റിൽ രഞ്ജിനി കുറിച്ചത്.