'മിന്നല്‍ മുരളി'; രാഷ്ട്രീയ തിമിരത്തില്‍ തകര്‍ന്നു പോയ ഒരു സിനിമാ സെറ്റ്

Rajeev Somasekharan   | Asianet News
Published : May 26, 2020, 04:38 PM ISTUpdated : May 26, 2020, 08:38 PM IST

മിന്നല്‍ മുരളി' എന്ന ടോവിനോ തോമസ് അഭിനയിക്കുന്ന ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാലടി പഞ്ചായത്തിന്‍റെ അനുമതിയോടെയായിരുന്നു കാലടി മണപ്പുറത്ത് പള്ളിയുടെ സെറ്റ് പണിതത്. എന്നാല്‍ പണി പൂര്‍ത്തിയായപ്പോഴേക്കും കൊറോണാ വൈറസ് ബാധയേ തുടര്‍ന്ന് എല്ലാ ജോലികളും നിര്‍ത്തിവെക്കേണ്ടിവന്നു. തുടര്‍ന്ന് അറുപത്തഞ്ചോളം ദിവസം സെറ്റ് കാലടി മണപ്പുറത്ത് തന്നെയുണ്ടായിരുന്നു. എന്നാല്‍, മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിന്‍റെ മുന്നില്‍ പണിത സിനിമാ സെറ്റ് പള്ളിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘടന പൊളിച്ചു കളഞ്ഞു. സെറ്റ് പൊളിക്കുന്നതിന് അക്രമികള്‍ പറഞ്ഞ കാരണം " മഹാദേവന്‍റെ മുന്നില്‍ പള്ളി പണിയാന്‍ പാടില്ല" എന്നായിരുന്നു. പണിതത് പള്ളിയല്ല, സിനിമയ്ക്കുള്ള സെറ്റാണെന്ന് പോലും വേര്‍തിരിച്ചറിയാന്‍ അക്രമികള്‍ക്ക് കഴിഞ്ഞില്ല. മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത വാര്‍ത്ത നാമെല്ലാം കണ്ടു. എന്നാല്‍ ഒരുപാട് പേരുടെ അദ്ധ്വാനത്തില്‍ പണിത ആ സെറ്റിന്‍റെ നിര്‍മ്മാണ ജോലികള്‍ കാണാം.

PREV
126
'മിന്നല്‍ മുരളി'; രാഷ്ട്രീയ തിമിരത്തില്‍ തകര്‍ന്നു പോയ ഒരു സിനിമാ സെറ്റ്

നൂറ്റമ്പതിലധികം കലാകാരന്മാരുടെ ഒരു മാസത്തെ പ്രയത്നത്തിലാണ് പള്ളിയുടെ പണി പൂർത്തിയായത്. മുപ്പത്തഞ്ച് ലക്ഷം രൂപ സാമ​ഗ്രികൾ വാങ്ങുന്നതിന് ചെലവായെന്നും മൊത്തം ഒരു കോടിക്കടുത്ത് ചിലവാക്കിയാണ് സെറ്റ് നിർമിച്ചതെന്നും ആർട്ട് ഡയറക്ടർ മനു ജ​ഗത് പറയുന്നു.

226

എഎച്ച്‌പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് 'മിന്നല്‍ മുരളി'യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയെന്ന് അവകാശപ്പെട്ട് ഫേസ്‌ബുക്കില്‍ അവകാശപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.  

326
426

'കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു.

526

അതേ സമയം സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ എടുക്കും എന്നാണ് സിനിമയുടെ നിര്‍മ്മാതാവും പ്രതികരിച്ചത്. അതേ സമയം സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 

626
726

ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്

826

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

926
1026

നാല് ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമയില്‍ ഒരു പ്രധാന ഭാഗമാണ് തകര്‍ക്കപ്പെട്ട സെറ്റ്.

1126

കാലടി മണപ്പുറത്ത് സിനിമാസെറ്റ് അടിച്ച് തകർത്തത് കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷും സംഘവുമാണെന്ന് പിന്നീട് പൊലീസ് അറിയിച്ചു.

1226
1326

കാരി രതീഷിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

1426

ആക്രമണത്തിൽ പങ്കാളികളായ മൂന്ന് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു

1526
1626

മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

1726

എഎസ്പി എം.ജെ. സോജന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനാണ് കേസ് അന്വേഷണ ചുമതല. കലാപം ഉണ്ടാക്കാൻ ശ്രമം, ഗൂ‍‍‍ഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് എഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

1826
1926

മലയാളസിനിമാലോകം മുഴുവൻ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് എതിർത്തത്. മുഖ്യമന്ത്രിയും അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞു.

2026

സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും സെറ്റ് പൊളിച്ച വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ്പിക്ക് ആഘോഷസമിതിയും പരാതി നൽകി. 

2126
2226

കാലടിയിലെ സിനിമാ സെറ്റ് പൊളിച്ച സംഭവം നാട്ടില്‍ നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. അത് അവര്‍ ഓര്‍ക്കണം. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2326

അടുത്ത കാലത്തായി സിനിമാ രംഗത്ത് വര്‍ഗീയ വിദ്വേഷം അഴിച്ചുവിടുന്ന സംഭവങ്ങളുണ്ടാകുന്നു. ഒരു വിഭാഗം ആളുകളാണ് ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നത്. അത് ജനങ്ങളോട് രാജ്യമോ അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2426

ഇത്തം പ്രവൃത്തികളോടുള്ള പൊതുവികാരമാണ് എപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ളത്. ലക്ഷങ്ങള്‍ മുടക്കിയ സെറ്റാണ് ബജ്രംഗ് ദള്‍ പൊളിച്ചത്. സിനിമാ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് അവര്‍ പറയുന്നത്. ഏത് മതവികാരമാണ് വ്രണപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

2526

ഇതിനിന്‍റെ ഹിന്ദുവികാരം വ്രണപ്പെട്ടെന്ന് പറഞ്ഞ അഖിലഹിന്ദു പരിഷത്തിനെയും ബജ്‍രംഗദളിനെയും തള്ളിപ്പിറഞ്ഞ് ക്ഷേത്ര സമിതി രംഗത്തെത്തി. മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. സെറ്റ് പൊളിച്ചത് നിർഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി.

2626

സംഭവത്തില്‍ നിർമ്മാതാക്കൾക്ക് വേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആലുവ റൂറൽ എസ്പി കെ കാർത്തിക്കിന് പരാതി നല്‍കി. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിർമ്മാതാവ് സോഫിയ പോളും നായകൻ ടൊവിനോ തോമസും വ്യക്തമാക്കി. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടു.

click me!

Recommended Stories