വെയിലത്ത് നിന്നെടുത്ത ചിത്രങ്ങളില്‍ മൃദുലയുടെ ക്യൂട്‌നസ്സും, ചിരിയും ആകര്‍ഷണമാണ്. ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളും ആരാധകരും എല്ലാം സ്‌നേഹം അറിയിച്ച് കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. ക്യൂട്ടായിട്ടുണ്ട് ചേച്ചി, സുന്ദരിയായിരിക്കുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എങ്ങനെ ഈ സൗന്ദര്യം നിലനിര്‍ത്തുന്നു എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്.മിനിസ്‌ക്രീന്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. ഇരുവരുടെയും വിവാഹവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. വിവാഹത്തിന് ശേഷം മൃദ്വ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയും മൃദുല സജീവമായി. ഇപ്പോള്‍ മൃദുലയും യുവയും മകള്‍ ധ്വനിയും അടങ്ങുന്ന കുടുംബ വിശേഷങ്ങളാണ് ചാനലിലെ പ്രധാന വിശേഷം.