'കുടുംബം തകര്‍ത്തവള്‍'; നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ച ശോഭിത നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം

Published : Aug 10, 2024, 10:05 AM ISTUpdated : Aug 27, 2024, 11:37 AM IST

കഴിഞ്ഞ ദിവസം ശോഭിത ധൂലിപാലയും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

PREV
17
'കുടുംബം തകര്‍ത്തവള്‍'; നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ച ശോഭിത നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവാന്‍ പോവുകയാണ്. ഓഗസ്റ്റ് എട്ടിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി ആദ്യം ലോകത്തെ അറിയിച്ചത് അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന പങ്കുവച്ചിരുന്നു. 

27

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശോഭിത ധൂലിപാലയും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വിവിധ പോസില്‍ ദമ്പതികള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ താരം തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

37

മൂന്ന് വര്‍ഷത്തോളം നീണ്ട ഡേറ്റിംഗിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇരുവരും ഡ‍േറ്റിംഗിലാണ് എന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും അത് തുറന്നു പറഞ്ഞിരുന്നില്ല.

47
Astrologer comments actor Naga Chaitanya and Sobhita break up in 2027

നാഗചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണിത്. നേരത്തെ നടി സാമന്തയുമായുള്ള താരത്തിന്‍റെ പ്രണയം വിവാഹമായി മാറിയുന്നു. എന്നാല്‍  നാഗചൈതന്യയും സാമന്തയും 2021 ല്‍ വേര്‍പിരിഞ്ഞു.  നാഗചൈതന്യയുടെ കുടുംബവുമായി ചേരാത്തതാണ് വേര്‍പിരിയലിലേക്ക് നയിച്ചത് എന്നായിരുന്നു അഭ്യൂഹങ്ങള്‍ എന്നാല്‍ അതിന് കാരണം വ്യക്തമല്ല.

57
Naga Chaitanya-Sobhita Dhulipala

ഇക്കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിം​ഗ് സെഷനില്‍ നിന്നുള്ള നാ​ഗ ചൈതന്യയുടെയും ശോഭിതയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയത്.

67

എന്നാല്‍ ഇപ്പോള്‍ വിവാഹ നിശ്ചയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ശോഭിത ധൂലിപാല കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു എന്നാണ് വിവരം. ശോഭിത പങ്കുവച്ച ചിത്രത്തില്‍ അടക്കം സാമന്തയുമായുള്ള നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ത്തു എന്നും. ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല എന്നിങ്ങനെയുള്ള കമന്‍റുകള്‍ ഏറെയാണ്. 
 

77

എന്നാല്‍ സാമന്ത പോലും 'മൂവ് ഓണ്‍' എന്ന് പറഞ്ഞ സംഗതിയില്‍ നാട്ടുകാര്‍ക്ക് എന്ത് കാര്യം എന്ന് ചോദിച്ച് ഈ ആക്രമണത്തെ പ്രതിരോധിക്കുന്നവരും ഏറെയാണ്. സിനിമക്കാരും മനുഷ്യരാണ് എന്നാണ് പലരും പറയുന്നത്. 

click me!

Recommended Stories