ചന്തുവും ബഷീറും '1921'ലെ ഖാദറും; മമ്മൂട്ടി കഥാപാത്രങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങളുമായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്

First Published Sep 4, 2020, 5:02 PM IST

നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ ഫേസ്ബുക്ക് പേജ് സിനിമാപ്രേമികള്‍ക്കായി എപ്പോഴും കൗതുകങ്ങള്‍ കാത്തുവെക്കുന്ന ഒരിടമാണ്. നിത്യഹരിതമായി നില്‍ക്കുന്ന സിനിമകളുടെയും കഥാപാത്രങ്ങളുടെയും അഭിനേതാക്കളുടെയുമൊക്കെ ഓര്‍മ്മപ്പെടുത്തലാണ് പലപ്പോഴും ഈ പേജ്. ഇപ്പോഴിതാ 'ഫേസ് ഓഫ് ദി വീക്ക്' ആയി മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്. ഓരോ ദിവസവും മമ്മൂട്ടിയുടെ ഓരോ അവിസ്മരണീയ കഥാപാത്രങ്ങളുടെ, സിനിമയില്‍ നിന്നുള്ള അപൂര്‍വ്വ സ്റ്റില്ലുകളാണ് അവര്‍ പങ്കുവെക്കുന്നത്. ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവും മതിലുകളിലെ ബഷീറുമൊക്കെ അക്കൂട്ടത്തിലുണ്ട്.

അനന്തരത്തിലെ ബാലുഅടൂര്‍ ഗോപാലകൃഷ്ണന്‍റെ ഫിലിമോഗ്രഫിയിലെ വ്യത്യസ്ത ചിത്രം. പുറത്തിറങ്ങിയത് 1987ല്‍. അജയന്‍ എന്ന നായക കഥാപാത്രമായി അശോകന്‍ എത്തിയ ചിത്രത്തില്‍ ബാലു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അനാഥനായ അജയനെ എടുത്തുവളര്‍ത്തുന്ന 'ഡോക്ടറുടെ' മകനായിരുന്നു ബാലു. അജയനൊപ്പമുള്ള ബാലുവിന്‍റെ ഒരു രംഗമാണ് ചിത്രത്തില്‍.
undefined
1921ലെ ഖാദര്‍മലബാര്‍ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ ടി ദാമോദരന്‍-ഐ വി ശശി കൂട്ടുകെട്ടൊരുക്കിയ ചിത്രം (1988). കാളവണ്ടിക്കാരനായ ഖാദര്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടി. തോക്കേന്തി നില്‍ക്കുന്ന ഖാദറാണ് ചിത്രത്തില്‍.
undefined
അബ്‍കാരിയിലെ വാസുടി ദാമോദരന്‍റെ രചനയിലെ മറ്റൊരു ഐ വി ശശി ചിത്രം (1988). രതീഷിനൊപ്പം വാസു എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടി എത്തി. ഉര്‍വ്വശി അവതരിപ്പിച്ച ശ്രീദേവി എന്ന നായികാ കഥാപാത്രത്തിനൊപ്പമുള്ള വാസുവാണ് ചിത്രത്തില്‍.
undefined
മതിലുകളിലെ ബഷീര്‍മറ്റൊരു അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം (1990). വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജയില്‍ ജീവിത ഘട്ടം ദൃശ്യവല്‍ക്കരിക്കുന്ന ക്ലാസിക് ചിത്രം. തന്നെ മമ്മൂട്ടി അവതരിപ്പിക്കുതായിരുന്നു ബഷീറിനും താല്‍പര്യമെന്ന് അടൂര്‍ പറഞ്ഞിട്ടുണ്ട്.
undefined
വടക്കന്‍ വീരഗാഥയിലെ ചന്തുഎം ടി ഹരിഹരന്‍ ടീമിന്‍റെ രചനയില്‍ 1989ല്‍ പുറത്തെത്തിയ കള്‍ട്ട് ചിത്രവും കള്‍ട്ട് കഥാപാത്രവും. നെഗറ്റീവ് ഷെയ്‍ഡ് ആരോപിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ മറ്റൊരു വശം അനാവൃതമാക്കുന്ന എംടിയന്‍ രചനയില്‍ ഹരിഹരന്‍റെ മികവുറ്റ സംവിധാനവും മമ്മൂട്ടിയുടെ അസാധ്യ പ്രകടനവും.
undefined
click me!