ഡിക്യൂവിന്റെ അമാലിന് ഇന്ന് പിറന്നാൾ; ആശംസകളുമായി പൃഥ്വിയും നസ്രിയയും

First Published Sep 4, 2020, 11:08 AM IST

ദുല്‍ഖര്‍ സല്‍മാന്റെ പ്രിയതമ അമാല്‍ സൂഫിയയ്ക്ക് ഇന്ന് പിറന്നാൾ. അമാലിന് ജന്മദിനാശംസകൾ​ നേരുകയാണ് പൃഥ്വിരാജും നസ്രിയയും. ദുൽഖറിനും അമാലിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആശംസകൾ നേർന്നത്.
 

ജന്മദിനാശംസകൾ അമാൽ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
undefined
ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു അമാൽ എന്ന് നസ്രിയയും കുറിച്ചു.
undefined
2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നെെ സ്വദേശിയായ അമാൽ ആര്‍ക്കിടെക്റ്റ് ആണ്.
undefined
വിവാഹശേഷം 2012-ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2017 മേയ് അഞ്ചിന്‌ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.
undefined
undefined
click me!