ഗോവന്‍ അവധിദിനങ്ങള്‍ക്ക് അവസാനം; ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ ചെന്നൈയിലെത്തി നയന്‍താരയും വിഘ്നേഷും

Published : Sep 22, 2020, 03:15 PM IST

നയന്‍താരയും വിഷ്നേഷ് ശിവനും ഒരു ഫ്രെയ്‍മില്‍ എത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ എല്ലായ്പ്പോഴും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. കൊച്ചിയിലും ഗോവയിലുമായി ചെലവഴിച്ച അവധിദിനങ്ങള്‍ക്കു ശേഷം ഇരുവരും ചെന്നൈയില്‍ എത്തിയതിന്‍റേതാണ് ചിത്രങ്ങള്‍. ചാര്‍ട്ടേഡ് പ്രൈവറ്റ് ജെറ്റില്‍ ഗോവയില്‍ നിന്ന് എത്തിയ ഇരുവരും വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന്‍റെയാണ് ചിത്രങ്ങള്‍.  

PREV
18
ഗോവന്‍ അവധിദിനങ്ങള്‍ക്ക് അവസാനം; ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ ചെന്നൈയിലെത്തി നയന്‍താരയും വിഘ്നേഷും

18-ാം തീയ്യതി ആയിരുന്നു വിഘ്നേഷിന്‍റെ 35-ാം പിറന്നാള്‍. ഗോവ കാന്‍ഡൊലിം ബീച്ചിലെ ഒരു റിസോര്‍ട്ടിലായിരുന്നു വിഘ്നേഷിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുവരും  എത്തിയത്.

28

നയന്‍താരയ്ക്കൊപ്പം അമ്മയും വിഘ്നേഷിനൊപ്പം അടുത്ത കുടുംബാംഗങ്ങളും പിറന്നാള്‍ ആഘോഷത്തിനായി ഗോവയില്‍ എത്തിയിരുന്നു. 

38

അവിടെനിന്ന് നയന്‍താരയ്ക്കൊപ്പമുള്ള ഒരു ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ വിഘ്നേഷ് പങ്കുവച്ചിരുന്നു. 

48

നയന്‍താരയുടെ ഓണം കൊച്ചിയില്‍ അമ്മയ്ക്കൊപ്പമായിരുന്നു. ഒപ്പം വിഘ്നേഷും ഉണ്ടായിരുന്നു. അവിടെനിന്നാണ് വിഘ്നേഷിന്‍റെ പിറന്നാള്‍ ആഘോഷത്തിനും അവധിദിനങ്ങള്‍ ചിലവഴിക്കാനുമായി അമ്മയ്ക്കൊപ്പം നയന്‍താര ഗോവയിലേക്ക് തിരിച്ചത്

58

നയന്‍താരയ്ക്കൊപ്പമുള്ള ഓണാഘോഷത്തിന്‍റെ ചിത്രങ്ങളും വിഘ്നേഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു

68

 ഏറെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നയന്‍താരയും വിഘ്നേഷ് ശിവനും അഭിമുഖങ്ങളില്‍ ഏറ്റവുമധികം നേരിടുന്നത് വിവാഹത്തെക്കുറിച്ചുള്ള ചോദ്യമാണ്. വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും നിലവില്‍ ഇരുവരും പ്രൊഫഷനിലാണ് ശ്രദ്ധിക്കുന്നതെന്നും വിഘ്നേഷ് അടുത്തിടെ പ്രതികരിച്ചിരുന്നു.

78

അതേസമയം ആര്‍ ജെ ബാലാജിയുടെ മൂക്കുത്തി അമ്മനാണ് നയന്‍താരയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.

88

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവക്കുളെ രണ്ട് കാതല്‍ എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിക്കുന്നുമുണ്ട്. വിജയ് സേതുപതിയും സാമന്ത അക്കിനേനിയും ഈ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

click me!

Recommended Stories