അവിയല്‍, പരിപ്പ് കറി, ബീന്‍സ് തോരന്‍, കാരറ്റ് തോരന്‍, രസം, ഇളനീര്‍ പായസം എന്നിവ തയാറാക്കിയിരുന്നത് പൂര്‍ണമായും കേരള സ്റ്റൈലില്‍. തമിഴ്നാടിന്‍റെ തനത് ശൈലിയിലുള്ള സാമ്പാര്‍ സാദവും, തൈര് സാദവും ഉണ്ടായിരുന്നു. ഉത്തരേന്ത്യന്‍ ശൈലിയിലുള്ള പനീര്‍ പട്ടാണി കറിയും സ്പൈസിയായ കിഴങ്ങ് വറുവലും വിഭവങ്ങളില്‍ വേറിട്ട് നിന്നു. തമിഴ് ശൈലിയുള്ള മോര് കുഴമ്പും, ചെപ്പ കിഴങ്ങ് പുളി കുഴമ്പ്, പൂണ്ടു മുളകുരസം എന്നിവയും വിരുന്നിന് എത്തിയവരുടെ മനം കവര്‍ന്നു.