'എൻ്റെ പൊന്നു മോൾക്ക്..'; മകളുടെ പിറന്നാൾ ആഘോഷമാക്കി സുരാജ്, ആശംസയുമായി ആരാധകരും

Web Desk   | Asianet News
Published : Dec 05, 2020, 12:52 PM IST

മലയാളികളുടെ പ്രിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളിലൂടെ എത്തി ഗൗരവമേറിയ കഥാപാത്രങ്ങള്‍ ചെയ്‍ത് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം വരെ നേടിയ നടൻ. ഗൗരവമേറിയ വേഷങ്ങള്‍ ചെയ്യുമ്പോഴും ആ പഴയ രസികത്തവും തമാശയും സുരാജ് കൈവിടാറില്ല. പ്രായത്തിലും കവിഞ്ഞ വേഷം ചെയ്യുന്നതുകൊണ്ട് മമ്മൂട്ടി വരെ ഗുണദോഷിച്ചിട്ടുണ്ടെന്ന് സുരാജ് തന്നെ പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുരാജ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾക്ക് പിറന്നാൾ ആശംസ നേരുകയാണ് താരം. 

PREV
15
'എൻ്റെ പൊന്നു മോൾക്ക്..'; മകളുടെ പിറന്നാൾ ആഘോഷമാക്കി സുരാജ്, ആശംസയുമായി ആരാധകരും

സമൂഹമാധ്യമങ്ങളിലൂടെയാണ് സുരാജ് മകൾക്ക് പിറന്നാൾ ആശംസ അറിയിച്ചത്. 'എൻ്റെ പൊന്നു മോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ' എന്നാണ് താരം കറിച്ചത്. 
 
25

മകൾക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് സുരാജ് പിറന്നാൾ ആശംസ പങ്കുവച്ചത്. കയ്യിൽ പൂവുമായി നിൽക്കുന്ന ഹൃദ്യയെ ചിത്രങ്ങളിൽ കാണാം. 
 
35

സുരാജിന്റെ ഇളയ മകളാണ് ഹൃദ്യ. മൂത്തവർ രണ്ട് പേരും ആൺ മക്കളാണ്. സുപ്രിയയാണ് ഭാ​ര്യ

45

ലേഡീസ് ആൻഡ് ജെന്റില്‍മാൻ ആണ് സുരാജിന്റെ ആദ്യത്തെ ചിത്രം. തുടര്‍ന്ന് ഒട്ടേറെ കോമഡി കഥാപാത്രങ്ങള്‍. 2014ല്‍ പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 
 
55

ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലാണ് സുരാജ് വെഞ്ഞാറമൂടിന്റെ വേറിട്ട ഒരു വേഷം ആരാധകര്‍ കാണുന്നത്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ' ആണ് സുരാജിന്റെ പുതിയ സിനിമ. 

click me!

Recommended Stories