അഭിനയിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് നടി പറഞ്ഞിരുന്നു. സിനിമയോ, സീരിയലോ, നാടകമോ എന്താണെങ്കിലും താന്‍ അഭിനയിക്കാന്‍ തയ്യാറാണ്. സിനിമില്‍ മാത്രമേ അഭിനയിക്കുകയുള്ളു എന്നൊന്നും പറയാറില്ല. അഭിനയിക്കുക എന്ന് പറയുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. രാവിലെ മേക്കപ്പ് ചെയ്തിട്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ട് ഡാന്‍സോ, അഭിനയമോ എന്താണെങ്കിലും ചെയ്യുക എന്നത് മാത്രമാണ് എന്റെ ഇഷ്ടം എന്നാണ് താരം ഒരിക്കൽ പറഞ്ഞത്.