ആദ്യത്തെ വിവാദം നടൻ ആദിത്യ പഞ്ചോളിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്. പ്രസിദ്ധനടി സറീന വഹാബിന്റെ ഭർത്താവായ, തന്നെക്കാൾ ഇരുപതുവയസ്സിന്റെ മൂപ്പുണ്ടായിരുന്ന ആദിത്യയുമായി തനിക്ക് പ്രേമബന്ധം ഉണ്ടായിരുന്ന കാലത്ത്, തന്നെ അയാൾ അകാരണമായി മർദ്ദിച്ചിരുന്നു എന്നും, വീട്ടിൽ പൂട്ടിയിട്ടിരുന്നു എന്നുമൊക്കെ കങ്കണ ആക്ഷേപം ഉന്നയിച്ചിരുന്നു.
"ആദിത്യയോടൊപ്പമുള്ള ബന്ധമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസം അനുഭവിച്ച കാലം. എന്റെ അച്ഛന്റെ പ്രായമുണ്ടായിരുന്ന അയാൾ, പതിനേഴുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന എന്റെ തലക്ക് ആഞ്ഞടിച്ചിട്ടുണ്ട്" എന്നൊക്കെ ഒരിക്കൽ കങ്കണ ഒരു പത്രസമ്മേളനം നടത്തി വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ ആദിത്യക്കെതിരെ ഒരു ക്രിമിനൽ കേസും അവർ ഫയൽ ചെയ്യുകയുണ്ടായി.