വിവാദ നടി രാ​ഗിണി ദ്വിവേദിയുടെ ചിത്രങ്ങൾ കാണാം...

First Published Sep 5, 2020, 1:33 PM IST

ബംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ. മയക്കുമരുന്ന് കടത്ത് സംഘവുമായി രാഗിണിക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് സെൻട്രൽ ക്രൈംബ്രാ‌ഞ്ച് നടിയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു നടിയുടെ മറുപടിയെങ്കിലും അവർ എത്തിയിരുന്നില്ല. തുടർന്നാണ് സെർച്ച് വാറണ്ടുമായി ഇന്നലെ പുലർച്ചെ ആറരയോടെ ഉദ്യോഗസ്ഥർ നടിയുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. വീട്ടില്‍ പരിശോധന നടത്തിയശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച നടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏറെ വിവാദമായ മയക്കുമരുന്നു കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.

മോഡലായി കരിയർ ആരംഭിച്ച രാഗിണി, 2008ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പായിരുന്നു.
undefined
2009ൽ പാന്റലൂൺസ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത രാ​ഗിണി, റിച്ച്ഫീൽ ഫെമിന മിസ് ബ്യൂട്ടിഫുൾ ഹെയർ അവാർഡും നേടിയിട്ടുണ്ട്.
undefined
undefined
2009ൽ തന്നെ രാ​ഗിണി സിനിമയിലും അരങ്ങേറ്റം കുറിച്ചു. ആദ്യ കന്നട ചിത്രമായ വീര മഡകാരിയിൽ മികച്ച അരങ്ങേറ്റ നടിക്കുള്ള സുവർണ ചലച്ചിത്ര അവാർഡും രാ​ഗിണി സ്വന്തമാക്കിയിരുന്നു.
undefined
വൻ ലാഭം കൊയ്ത കന്നഡ ചിത്രങ്ങളായ കെംപെഗ ​ഗൗഡ (2011), ശിവ (2012), ബംഗാരി (2013), രാഗിണി ഐപിഎസ് (2014) എന്നിവയിലൂടെ കന്നഡ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി രാ​ഗിണി.
undefined
undefined
കർണാടകയിലെ ബാംഗ്ലൂരുവിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് രാ​ഗിണി ദ്വിവേദി ജനിച്ചത്. അവളുടെ പിതാവ് രാകേഷ് കുമാർ ദ്വിവേദി, ഹരിയാനയിലാണ് ജനിച്ചത്. ഇന്ത്യൻ ആർമിയിൽ കേണലായിരുന്നു അമ്മ രോഹിണി. 1990 മെയ് 24നായിരുന്നു ​രാ​ഗിണിയുടെ ജനനം.
undefined
പ്രശസ്ത ഫാഷൻ ഡിസൈനറായ പ്രസാദ് ബിദാപയാണ് 2008ൽ രാ​ഗിണിയെ മോഡലിം​ഗ് രം​ഗത്തേയ്ക്ക് കൊണ്ടുവരുന്നത്. ലാക്മി ഫാഷൻ വീക്കിനു വേണ്ടിയും അവർ മോഡലിം​ഗ് ചെയ്തിട്ടുണ്ട്.
undefined
undefined
കന്നട, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലുൾപ്പടെ രാ​ഗിണി മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രം കാണ്ടഹാർ ആണ് ആദ്യ മലയാള ചിത്രം.
undefined
രണ്ടു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനും രാ​ഗിണി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
undefined
undefined
2019ൽ ചിത്രീകരം ആരംഭിച്ച ​ഗാന്ധി​ഗിരി എന്ന ചിത്രത്തിലാണ് രാ​ഗിണി അവസാനമായി അഭിനയിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങിയിട്ടില്ല.
undefined
രാഗിണിക്ക് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നു. ഹബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ സ്വച്ഛ് ഭാരത് മിഷൻ പരിപാടിയിൽ ക്ലീൻ സിറ്റി പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസഡറാണ് രാ​ഗിണി.
undefined
undefined
2015ൽ ടെെംസ് ഏഷ്യാ വെഡ്ഡിം​ഗ് ഫെയറിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു രാ​ഗിണി.
undefined
2015ൽ തന്നെ മുംബൈയിൽ നടന്ന ഇന്ത്യാ ലീഡർഷിപ്പ് കോൺക്ലേവിൽ, ഇന്ത്യൻ സിനിമയിലെ പ്രോമിസിങ്ങ് ഫെയിസ് അവാർഡും രാ​ഗിണിക്ക് ലഭിച്ചു.
undefined
undefined
ഇതിനിടെയാണ് ഏറെ വിവാദമായ മയക്കുമരുന്ന് കേസിൽ രാ​ഗിണി അറസ്റ്റിലാവുന്നത്. ഈ കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.
undefined
രാ​ഗിണിയുടെ ഭർത്താവായ ആർടിഒ ഓഫീസറോടും അന്വേഷണ ഉദ്യോ​ഗസ്ഥൻ മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ പേർ കേസിൽ അറസ്റ്റിലാകാനുണ്ടെന്ന് നാ‍ർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോ​ഗസ്ഥ‍ർ സൂചിപ്പിക്കുന്നു.
undefined
click me!