നടൻ മമ്മൂട്ടി മകൻ ദുൽഖർ സൽമാന് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസ നേർന്നു. "ഹാപ്പി ബർത്ത് ഡേ ചാലു" എന്നെഴുതിയ പോസ്റ്റ്‌ ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

റെ കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ മമ്മൂട്ടി. തോണിക്കാരനായി എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണുകളിൽ ഒരാളായി മാറിയ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ഏറെ വൈറലാകാറുണ്ട്. പ്രത്യേകിച്ച് ക്ലാസി സ്റ്റൈലിഷ് ലുക്കിലുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ. അത്തരത്തിൽ മമ്മൂട്ടി പങ്കിട്ടൊരു പോസ്റ്റാണ് കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

മകൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസിച്ച് കൊണ്ടുള്ളതാണ് ഫോട്ടോ. 'ഹാപ്പി ബര്‍ത്ത് ഡേ ചാലു' എന്നാണ് ക്യാപ്ഷന്‍. ഇതിലെ ഏറ്റവും വലിയ കൗതുകം എന്തെന്നാൽ ഇതാദ്യമായിട്ടാണ് ദുൽഖറിന്റെ പിറന്നാളിന് മമ്മൂട്ടി ഒരു പോസ്റ്റിടുന്നത്. ദുൽഖർ സിനിമയിൽ എത്തിയ നാളുമുതൽ മകന്റെ സിനിമയെ പ്രമോട്ട് ചെയ്യുകയോ ഫോട്ടോകൾ പങ്കിടുകയോ മമ്മൂട്ടി ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് വളരെ കൗതുകത്തോടെയാണ് ആരാധകരും മലയാളികളും ഏറ്റെടുത്തിരിക്കുന്നത്. നിരവധി താരങ്ങളാണ് പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്.

മമ്മൂട്ടിയുടെ ഫോൺ ദുൽഖറിന്റെ കയ്യിലാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരെയാണ് പോസ്റ്റിന് താഴെ കാണാൻ സാധിക്കുക. "ഇത് ഡിക്യൂ തന്നെ ഇട്ടതാണോ എന്നൊരു സംശയം, വീണ്ടും അച്ഛന്റെ ഫോൺ മകൻ അടിച്ചു മാറ്റി, ഇത് കൊള്ളാലോ പുതിയ ആചാരങ്ങളൊക്കെ, ഫ്രെയിമിൻ ആരൊക്കെ ഉണ്ടെങ്കിലും നമ്മുടെ കണ്ണ് നേരെ പോകുന്നത് മമ്മൂക്കയിലേക്ക്, നിങ്ങൾ ഈ സൈസ് എടുക്കാത്തതാണല്ലോ ഇക്കാ, ചാർലിയും ചേട്ടൻ ബിലാലും, പിറന്നാൾ ആശംസ പോസ്റ്റ് ദുൽഖർ തന്നെ പോസ്റ്റിയതായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല, ഇക്കയുടെ ഫോൺ അടിച്ചു മാറ്റി, പിറന്നാൾ ആശംസകൾ DQ... പക്ഷെ അടാർ ലുക്കിൽ ഇവിടെയും മമ്മൂക്ക സ്കോർ ചെയ്തു", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming