'ഡ്രീംസ് കം ട്രൂ'; 23 ലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക് സ്വന്തമാക്കി ഉണ്ണിമുകുന്ദൻ, ചിത്രങ്ങൾ

First Published Jan 3, 2021, 5:33 PM IST

വിപണിയിലെത്തുന്ന വിലകൂടിയ ആഡംബര കാറുകളും ബൈക്കുകളും ആദ്യമെത്തുന്ന ഒരിടം തീർച്ചയായും സിനിമ താരങ്ങളുടെ ഗാരേജുകളിലേക്കാവും. പുതിയ വാഹനങ്ങള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പലപ്പോഴും തരം​ഗമാകാറുണ്ട്. ഇപ്പോഴിതാ ഏറെ നാളത്തെ തന്റെ കാത്തിരിപ്പിന് അന്ത്യം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ. ഇരു ചക്ര വാഹന പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ഡുക്കാറ്റി പാനിഗാലെ വി2 എന്ന ബൈക്കാണ് ഉണ്ണിമുകുന്ദൻ സ്വന്തമാക്കിയിരിക്കുന്നത്. 
 

സ്പേർട്സ് ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. പുതിയ ബൈക്കിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
undefined
'ഡ്രീംസ് കം ട്രൂ, ചൈൽഡ് ഹുഡ് ഡ്രീംസ്' തുടങ്ങിയ ഹാഷ്ടാ​ഗോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
undefined
തന്റെ ആദ്യ ബൈക്കായ പൾസർ മുതൽ പുതിയ ജാവ വരെയുള്ള ഉണ്ണിമുകുന്ദന്റെ ബൈക്ക് ശേഖരത്തിലേക്ക് യുവാക്കളുടെ ഹരമായ ഡുക്കാറ്റിയും ഇടം പിടിച്ചിരിക്കുകയാണ്.
undefined
കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ഡുക്കാറ്റിയുടെ സ്‍പോർട്‍സ് ബൈക്ക് ശ്രേണിയിൽ പാനിഗാലെ വി2നെ വിപണിയില്‍ അവതരിപ്പിച്ചത്. 23ലക്ഷം രൂപയാണ് ബൈക്കിന്റെ വില.
undefined
പാനിഗാലെ വി4 മോട്ടോര്‍സൈക്കിളുമായി ഏറെക്കുറേ സമാനമാണ് ഈ മോഡല്‍. അതേ സ്‍പ്ളിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍ ലഭിച്ചു. കണ്‍പുരികത്തിന് സമാനമാണ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍. ഫെയറിംഗില്‍ കാണുന്ന ഷാര്‍പ്പ് ലൈനുകള്‍, ചെത്തിയെടുത്തതു പോലുള്ള ഇന്ധന ടാങ്ക്, ഉയര്‍ന്നു നില്‍ക്കുന്ന വാല്‍ഭാഗം എന്നിവയെല്ലാം വി4 മോട്ടോര്‍സൈക്കിളില്‍നിന്ന് കടമെടുത്തതാണ്. അതേ 955 സിസി, വി ട്വിന്‍ സൂപ്പര്‍ക്വാഡ്രോ എന്‍ജിനാണ് ഹൃദയം. എന്നാല്‍ യൂറോ 5 ബിഎസ് 6 പാലിക്കുംവിധം ഈ മോട്ടോര്‍ പരിഷ്‌കരിച്ചു.
undefined
10,750 ആര്‍പിഎമ്മില്‍ 150.7 ബിഎച്ച്പി കരുത്തും 9,000 ആര്‍പിഎമ്മില്‍ 104 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്‍ഗാമിയേക്കാള്‍ 5 ബിഎച്ച്പി, 2 എന്‍എം കൂടുതല്‍. അപ് & ഡൗണ്‍ ക്വിക്ക്ഷിഫ്റ്റര്‍ സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തു വെച്ചു. ഡുവല്‍ ബാരല്‍ എക്‌സോസ്റ്റിന് പകരം സിംഗിള്‍ കാനിസ്റ്റര്‍ നല്‍കി.
undefined
പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ്, വി4 എന്നിവയില്‍ കണ്ട പുതിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിരിക്കുന്നു. കോര്‍ണറിംഗ് എബിഎസ്, ആന്റി വീലീ കണ്‍ട്രോള്‍, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ഇലക്ട്രോണിക് ഫീച്ചറുകള്‍.
undefined
റേസ്, സ്‌പോര്‍ട്ട്, സ്ട്രീറ്റ് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ നല്‍കിയിരിക്കുന്നു.6-ആക്സിസ് ഐ‌എം‌യു സഹായത്തോടെയുള്ള ഇലക്ട്രോണിക് സ്യൂട്ട് ആണ് പാനിഗാൽ വി2-ലെ പ്രധാന ആകർഷണം. കോർണറിംഗ് എബിഎസ്, ആന്റി വീലി, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റേസ്, സ്‌പോർട്ട്, സ്ട്രീറ്റ് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകൾ, പുതിയ 4.3 ഇഞ്ച് കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.
undefined
undefined
undefined
undefined
click me!