ടോന്റണില്‍ ഇന്ത്യന്‍ കൊടുങ്കാറ്റ്; ഗാംഗുലി- ദ്രാവിഡ് സഖ്യത്തിന്റെ റെക്കോഡ് കൂട്ടുകെട്ടിന് 21 വയസ്- ചിത്രങ്ങള്‍

First Published May 26, 2020, 2:53 PM IST

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 300 റണ്‍സ് കൂട്ടുകെട്ടിന് ഇന്ന് 21 വയസ്. ഇംഗ്ലണ്ടില്‍ നടന്ന 1999 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്- സൗരവ് ഗാംഗുലി ജോഡി 318 റണ്‍സാണ് അടിച്ചെടുത്തത്. ടോന്റണില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ നേട്ടം. ഗാംഗുലി 158 പന്തില്‍ 17 ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും സഹായത്തോടെ 183 റണ്‍സാണ് അടിച്ചെടുത്തത്. ദ്രാവിഡാവട്ടെ 129 പന്തില്‍ 17 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 145 റണ്‍സും നേടി. ടോന്റണിലെ രണ്ട് നെടുനീളന്‍ ഇന്നിങ്‌സ് ചിത്രങ്ങളിലൂടെ...

1990 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരിക്കലും മികച്ചതായിരുന്നില്ല. ടീം സൂപ്പര്‍ സിക്‌സില്‍ പുറത്തായിരുന്നു. എന്നാല്‍ ചില മനോഹര നിമിഷങ്ങള്‍ അവര്‍ ആരാധകര്‍ക്കായി കരുതിവച്ചിരുന്നു. അതിലൊന്നായിരുന്നു ഗാംഗുലി- ദ്രാവിഡ് കൂട്ടുകെട്ട്.
undefined
ഇരുവരുടെയും സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 216ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് 157 റണ്‍സിന്റെ കൂറ്റന്‍ജയം. റോബിന്‍ സിംഗ് മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ ഗാംഗുലിയായിരുന്നു മത്സരത്തിലെ താരം.
undefined
ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. സദഗോപന്‍ രമേശ്- ഗാംഗുലി സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ ചാമിന്ദവാസിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് രമേശ് മടങ്ങി. നാല് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
undefined
പിന്നീടാണ് ചരിത്രനിമിഷം പിറന്നത്. മൂന്നാമനായി രാഹുല്‍ ദ്രാവിഡ് ക്രീസിലേക്ക്. 46ാം ഓവറിലാണ് കൂട്ടുകെട്ട് അവസാനിച്ചത്. മുത്തയ്യ മുരളീധരന്റെ നേരിട്ടുള്ള ഏറില്‍ ദ്രാവിഡ് റണ്ണൗട്ടാവുകയായിരുന്നു. അപ്പോഴേക്കും 318 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ഗാംഗുലി മടങ്ങുന്നത്.
undefined
പന്തെടുത്ത ശ്രീലങ്കന്‍ ബൗള്‍മാര്‍ അടികൊണ്ട് തളര്‍ന്നു. പത്ത് ഓവര്‍ എറിഞ്ഞ വാസ് ഒരു വിക്കറ്റ് മാത്രം നേടി 84 റണ്‍സാണ് വിട്ടുകൊടുത്തത്. എറിക് ഉപശാന്ത പത്തോവറില്‍ 80 റണ്‍സ് നല്‍കി. പത്ത് ഓവര്‍ വീതമെറിഞ്ഞ മുരളീധരന്‍, വിക്രമസിംഗെ എന്നിവര്‍ യഥാക്രമം 60, 65 റണ്‍സ് വിട്ടുകൊടുത്തു.
undefined
അക്കാലത്ത് ഏകദിനത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു അത്. ഇന്ത്യയുടെ തന്നെ അജയ് ജഡേജ- മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 275 റണ്‍സാണ് ഇരുവരും മറികടന്നത്. 1998ല്‍ കട്ടക്കിലായിരുന്നു അത്.
undefined
പിന്നീട് മൂന്ന് തവണ ഈ റെക്കോഡ് തകര്‍ക്കപ്പെടുകയുണ്ടായി. തൊട്ടടുത്ത വര്‍ഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- രാഹുല്‍ ദ്രാവിഡ് സഖ്യം ന്യൂസിലന്‍ഡിനെതിരെ 331 റണ്‍സ് നേടിയിരുന്നു. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് സഖ്യമായ ക്രിസ് ഗെയ്ല്‍- മര്‍ലോണ്‍ സാമുവെല്‍സ് എന്നിവരുടെ പേരിലാണ് റെക്കോഡ്. 372 റണ്‍സാണ് ഇരുവരും ഒരുമിച്ച് നേടിയത്.
undefined
click me!