ഇവര്‍ അഞ്ച് പേരും നൂസിലാന്‍റിനെതിരെ നിര്‍ണ്ണായകം

First Published Jul 9, 2019, 1:36 PM IST

ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യ സെമിമത്സരം അരങ്ങേറും. ഇന്ത്യയും ന്യൂസിലാന്‍റും തമ്മിലുള്ള മത്സരം മഴ പെയ്തില്ലെങ്കില്‍ കാണികള്‍ക്ക് അരങ്ങാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ പറയുന്നത്. ഇരുടീമുകളും ഒരു പോലെ ശക്തരാണെങ്കിലും ഇന്ത്യയ്ക്കാണ് മുന്‍തൂക്കം. ആദ്യ സെമിയില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ കാണാം. 
 

ഈ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളുമായി റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിക്കുന്ന രോഹിത് ശര്‍മ്മയുടെ ഫോമാണ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. ലോകകപ്പ് സെഞ്ചുറികളില്‍ സച്ചിനെ മറികടക്കാന്‍ ഒരുങ്ങുകയാണ് ഹിറ്റ്‌മാന്‍. 647 റണ്‍സുമായി റണ്‍വേട്ടയിലും രോഹിത് മുന്നില്‍.
undefined
രോഹിതിനൊപ്പം സ്വപ്ന കൂട്ടുകെട്ടാണ് കെ എല്‍ രാഹുല്‍ കാഴ്‌ചവെക്കുന്നത്. രോഹിത്തിനൊപ്പം മൂന്ന് സെഞ്ചുറി കൂട്ടുകെട്ട് ഓപ്പണിംഗില്‍ രാഹുല്‍ പടുത്തുയര്‍ത്തി. എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 359 റണ്‍സ് താരം നേടിക്കഴിഞ്ഞു.
undefined
മധ്യനിര സ്ഥിരത പുലര്‍ത്തുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്ക് ധോണി ബാറ്റ് കൊണ്ട് മറുപടി പറയും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിക്കറ്റിലെ പിന്നിലെ ഫോം മുന്നിലും കൊണ്ടുവരാനായാല്‍ ധോണി കളിയുടെ ഗതിമാറ്റും.
undefined
മധ്യനിരയിലും വാലറ്റത്തിനൊപ്പവും കൂറ്റനടിക്കള്‍ക്ക് കരുത്തുള്ള താരം. പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യന്‍ ടീമിന്‍റെ 'എക്‌സ്' ഫാക്‌ടറാണ്. ബൗളിംഗിലും മധ്യ ഓവറുകളില്‍ പാണ്ഡ്യ നിര്‍ണായകമാകും.
undefined
ഓപ്പണിംഗ് സ്‌പെല്ലിനു ഡെത്ത് ഓവറുകളിലും ഇത്ര വിനാശകാരിയായ മറ്റൊരു ബൗളര്‍ ലോകകപ്പിലില്ല. കോലിപ്പടയുടെ വജ്രായുധം ഇന്നും നിര്‍ണായകം. ഫോമിലല്ലാത്ത കിവീസ് ഓപ്പണര്‍മാര്‍ക്ക് ബൂമ്ര വലിയ വെല്ലുവിളിയാവും. അവസാന ഓവറുകളില്‍ ഓള്‍റൗണ്ടര്‍മാര്‍ക്കും വിലങ്ങിടാന്‍ സ്റ്റാര്‍ പേസര്‍ക്കായേക്കും
undefined
click me!