200 രൂപയിൽ താഴെ വില, 30 ദിവസം വാലിഡിറ്റി. ജിയോ, എയർടെൽ പോലുള്ള സ്വകാര്യ കമ്പനികളെ ഞെട്ടിക്കുന്ന ബിഎസ്എൻഎല്ലിന്‍റെ കിടിലൻ റീചാര്‍ജ് പ്ലാൻ വിശദമായി അറിയാം.
സ്വകാര്യ ടെലികോം കമ്പനികൾ റീചാർജ് പ്ലാനുകളുടെ വില കൂട്ടിയതോടെ, ഏറെ പേര്‍ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎല്ലിലേക്ക് കൂടിമാറിയിരുന്നു. സ്വകാര്യ കമ്പനികളെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ മൊബൈല്‍ പ്ലാനുകൾ നൽകുന്നുണ്ട് എന്നതാണ് കൂടുതൽ ആളുകളെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കുന്നത്.
25
ബിഎസ്എന്‍എല്‍ 199 രൂപ പ്ലാന്‍
സാധാരണക്കാരെ ലക്ഷ്യമിട്ട് ബിഎസ്എൻഎൽ അവതരിപ്പിച്ച ഒരു ബജറ്റ് പ്ലാനാണ് നമ്മൾ പരിചയപ്പെടുത്തുന്നത്. 199 രൂപയുടെ ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വി) തുടങ്ങിയ കമ്പനികൾ 24 അല്ലെങ്കിൽ 28 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ, ബിഎസ്എൻഎൽ ഒരു മാസം മുഴുവൻ (30 ദിവസം) വാലിഡിറ്റി നൽകുന്നു എന്നത് ഈ റീചാര്‍ജിന്‍റെ ശ്രദ്ധേയമാണ്.
35
ദിവസവും 2ജിബി ഡാറ്റ
199 രൂപയുടെ ഈ പ്ലാനിൽ ദിവസവും 2ജിബി ഡാറ്റ ലഭിക്കും. അതായത് 30 ദിവസം കൊണ്ട് നിങ്ങൾക്ക് ആകെ 60ജിബി ഡാറ്റ കിട്ടും. ഇതിന് പുറമെ, അൺലിമിറ്റഡ് കോളിംഗ് സൗകര്യവുമുണ്ട്. ദിവസവും 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ദിവസേനയുള്ള 2ജിബി ഡാറ്റ തീർന്നാലും വിഷമിക്കേണ്ട. 40 Kbps വേഗതയിൽ നിങ്ങൾക്ക് തുടർന്നും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം.
200 രൂപയിൽ താഴെ വിലയുള്ള ഈ ബജറ്റ് റീചാര്‍ജ് പ്ലാൻ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ അനുയോജ്യമാണ്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികൾ 28 ദിവസത്തെ വാലിഡിറ്റിക്ക് 250 രൂപ മുതലാണ് പ്ലാനുകൾ നൽകുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ബിഎസ്എൻഎൽ പ്ലാൻ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് പണം ലാഭിക്കാം.
55
എന്നിട്ടും തിരിച്ചടി
പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ 2025 ഡിസംബർ മാസം ഉപഭോക്തൃ അടിത്തറയില്‍ കനത്ത തിരിച്ചടി നേരിട്ടു. ട്രായ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.