നിങ്ങൾ എന്താണ് കാണുന്നതെന്നും എത്രനേരം കാണുന്നുമെല്ലാം നിങ്ങളുടെ സ്‍മാർട്ട് ടിവിക്ക് അറിയാം. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ഓട്ടോമാറ്റിക് കണ്ടന്‍റ് റെക്കഗ്നിഷൻ എന്ന സാങ്കേതികവിദ്യയാണ്. എന്നാല്‍ ഇതില്‍ ചില അപകടങ്ങളുമുണ്ട് എന്ന് വിദഗ്‌ധര്‍ പറയുന്നു.
എസിആർ എന്നത് സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന വീഡിയോയും ഓഡിയോയും ചെറുതായി സാമ്പിൾ എടുത്ത് അതിന്‍റെ ഡിജിറ്റൽ “ഫിംഗർപ്രിന്‍റ്” സൃഷ്‌ടിക്കുന്ന സംവിധാനമാണ്. പിന്നീട് ഈ ഡാറ്റ ടിവി നിർമ്മാതാക്കളിലേക്കും പരസ്യ പങ്കാളികളിലേക്കും അയക്കപ്പെടാം. അതിലൂടെ ഉപയോക്താവിന് വ്യക്തിഗത താൽപര്യങ്ങൾക്ക് അനുയോജ്യമായ പരസ്യങ്ങൾ പ്രദർശിപ്പിക്കാനാകും. കേബിൾ ടിവിയോ, നെറ്റ്‍ഫ്ലിക്‌സ് പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോ, എച്ച്‍ഡിഎംഐ വഴി ബന്ധിപ്പിച്ച ഗെയിമിംഗ് കോൺസോളുകളോ ആയാലും എസിആർ നിരീക്ഷണം തുടരാൻ കഴിയും.
27
എസിആർ സ്വകാര്യത കവരുന്നോ?
ടിവി ഓൺ ചെയ്യുന്ന നിമിഷം തന്നെ എസിആർ സജീവമാകാം. സ്ക്രീനിലെ പിക്‌സലുകളും ശബ്‍ദ പാറ്റേണുകളും വിശകലനം ചെയ്‌ത് ഏത് പരിപാടിയാണ് കാണുന്നതെന്ന് തിരിച്ചറിയുകയാണ് ഇത് ചെയ്യുന്നത്. സ്വകാര്യതാ വിദഗ്ധർ ഇതിനെ സ്‍നൂപ്പിംഗ് എന്നു വിശേഷിപ്പിക്കുന്നു. എന്നാൽ ആശങ്കപ്പെടേണ്ടതില്ല. ഈ ഫീച്ചർ മാനുവലായി ഓഫ് ചെയ്യാം. എന്നാൽ ഈ ഫീച്ചർ ഓഫാക്കുന്നതിനുള്ള രീതി ഓരോ ടിവിയിലും വ്യത്യാസപ്പെടുന്നു. ചില വഴികൾ ഇതാ, വിശദമായി അറിയാം
37
സാംസങ് ടിവി ഉപയോക്താക്കൾക്കായി
1. റിമോട്ടിലെ ഹോം ബട്ടൺ അമർത്തി സെറ്റിംഗ്‌സിലേക്ക് പോകുക.
2. ഇവിടെ പോളിസി അല്ലെങ്കിൽ പ്രൈവസി വിഭാഗം തിരഞ്ഞെടുക്കുക.
3. ഇതിനുശേഷം, വ്യൂവിംഗ് ഇൻഫർമേഷൻ സർവീസ് അല്ലെങ്കിൽ ഏസിആർ എന്ന ഓപ്ഷൻ കണ്ടെത്തി അത് അൺലോക്ക് ചെയ്യുക, അതായത് അത് ഓഫ് ചെയ്യുക.
1. ആദ്യം സെറ്റിംഗ്സിലേക്ക് പോയി മെനു തുറന്ന് ഓൾ സെറ്റിംഗ്‌സിലേക്ക് പോകുക.
2. തുടർന്ന്, സപ്പോർട്ടിലേക്ക് പോയി പ്രൈവസി തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങൾക്ക് യൂസർ കോണ്ട്രാക്റ്റ് ഓപ്ഷൻ കാണാൻ കഴിയും. അതിൽ ക്ലിക്ക് ചെയ്യുക.
3. ഇവിടെ നിങ്ങൾക്ക് ലൈവ് പ്ലസ് അല്ലെങ്കിൽ വ്യൂവിംഗ് ഇൻഫോമേഷൻ പോലുള്ള ഒരു ഓപ്ഷൻ കാണാം. അത് ഉടൻ ഓഫ് ചെയ്യുക.
57
സോണി, ആൻഡ്രോയ്‌ഡ് ടിവികൾക്ക്
1. നിങ്ങളുടെ സോണി ടിവിയിലെ സെറ്റിംഗ്‍സിലേക്ക് പോയി പ്രൈവസി സെറ്റിംഗ്‍സ് തിരഞ്ഞെടുക്കുക.
2. ഇന്‍ററാക്‌ടീവ് ടിവി സർവീസ് അല്ലെങ്കിൽ എസിആർ എന്നിവയുമായി ബന്ധപ്പെട്ട സെറ്റിംഗ്‍സുകൾ ഇവിടെ പ്രവർത്തനരഹിതമാക്കുക.
3. ഗൂഗിളിന്‍റെ പ്രൈവസി സെറ്റിംഗ്‍സിലേക്ക് പോയി 'യൂസേജും ഡയഗ്നോസ്റ്റിക്സും' ഓഫാക്കുന്നതും നല്ലതായിരിക്കും.
67
ടിസിഎൽ, ഹിസൻസ് എന്നിവയ്ക്കായി
1. സെറ്റിംഗ്‌സിലേക്ക് പോയി പ്രൈവസി തുറക്കുക.
2. തുടർന്ന് സ്‌മാർട്ട് ടിവി അനുഭവത്തിലേക്ക് പോകുക.
3. ഇവിടെ, ടിവി ഇൻപുട്ടിൽ നിന്ന് വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള ടോഗിൾ ബട്ടൺ ഓഫ് ചെയ്യുക.
77
എസിആർ ഓഫാക്കിയാൽ മാത്രം മതിയോ?
എസിആർ ഓഫ് ചെയ്താലും യൂട്യൂബ്, നെറ്റ്ഫ്ലിക്‌സ് പോലുള്ള ആപ്പുകൾ സ്വന്തം രീതിയിൽ ഡാറ്റ ശേഖരിക്കാമെന്ന കാര്യം മറക്കരുത്. എങ്കിലും ഏസിആർ ഓഫ് ചെയ്യുന്നത് സ്വകാര്യത സംരക്ഷണത്തിലേക്കുള്ള ആദ്യവും നിർണായകവുമായ ചുവടുവയ്‍പാണ്.