പൊതു ഇടങ്ങളിൽ ലഭ്യമാകുന്ന സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ഹാക്കർമാർക്ക് നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ കഴിയും. നിങ്ങളുടെ ഫോൺ സുരക്ഷിതമാക്കാനുള്ള ലളിതമായ വഴികൾ ഇതാ.
റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലും സൗജന്യ വൈഫൈ സാധാരണമാണ്. ഡാറ്റ ലാഭിക്കാൻ ഇത് ഉപയോഗിക്കുമ്പോൾ, സൈബർ കുറ്റവാളികൾക്ക് നിങ്ങളുടെ ഫോണിലേക്ക് കടന്നുകയറാൻ അവസരം നൽകുകയാണ് ചെയ്യുന്നത്.
25
തക്കം പാര്‍ത്ത് ഹാക്കര്‍മാര്‍
വീട്ടിലെ വൈഫൈയെപ്പോലെ പൊതു വൈഫൈ നെറ്റ്‌വർക്കുകൾക്ക് എൻക്രിപ്ഷൻ സുരക്ഷ കുറവാണ്. ഇത് ഹാക്കർമാർക്ക് നിങ്ങളുടെ പാസ്‌വേഡുകളും ബാങ്ക് വിവരങ്ങളും എളുപ്പത്തിൽ ചോർത്താൻ വഴിയൊരുക്കുന്നു.
35
മാൻ-ഇൻ-ദി-മിഡിൽ
പൊതു വൈഫൈയിലെ പ്രധാന അപകടമാണ് 'മാൻ-ഇൻ-ദി-മിഡിൽ' (MitM) ആക്രമണം. ഇതിലൂടെ ഹാക്കർമാർ നിങ്ങളുടെ ഫോണിനും വെബ്സൈറ്റിനും ഇടയിൽ കയറി വിവരങ്ങൾ ചോർത്തുന്നു. മൾവെയറുകളും ഇൻസ്റ്റാൾ ചെയ്തേക്കാം.
പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ ബാങ്കിംഗ് ഇടപാടുകൾ ഒഴിവാക്കുക. സുരക്ഷയ്ക്കായി വിപിഎൻ (VPN) ഉപയോഗിക്കാം. 'HTTPS' എന്ന് തുടങ്ങുന്ന വെബ്സൈറ്റുകൾ മാത്രം സന്ദർശിക്കുക.
55
ഓട്ടോ കണക്ട്
ഫോണിലെ 'ഓട്ടോ-കണക്ട്' ഓപ്ഷൻ ഓഫ് ചെയ്യുക. ഇത് സുരക്ഷിതമല്ലാത്ത നെറ്റ്‌വർക്കുകളിൽ ഫോൺ ഓട്ടോമാറ്റിക്കായി കണക്ട് ആകുന്നത് തടയും. സോഫ്റ്റ്‌വെയർ എപ്പോഴും അപ്ഡേറ്റ് ചെയ്യുക.