ഇനി അക്കാര്യത്തിൽ കൺഫ്യൂഷൻ വേണ്ട! വാട്സ്ആപ്പിൽ കിടിലൻ അപ്ഡേറ്റ്

Published : Feb 22, 2026, 05:33 PM IST

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പുതുതായി എത്തുന്നവർക്ക് പഴയ ചാറ്റുകൾ കാണാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. 'ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഷെയറിങ്' എന്ന ഈ ഫീച്ചറിലൂടെ 100 പഴയ മെസേജുകൾ വരെ പങ്കുവെക്കാം. ഇതിന്റെ വിശദവിവരങ്ങൾ അറിയാം.

PREV
15
കിടിലൻ ഫീച്ചർ
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നമ്മളെല്ലാവരും ഒരു പ്രശ്നം നേരിടാറുണ്ട്. ഒരു ഗ്രൂപ്പിൽ പുതുതായി ചേരുമ്പോൾ, അവിടെ നേരത്തെ നടന്ന സംഭാഷണങ്ങൾ ഒന്നും നമുക്ക് കാണാൻ കഴിയില്ല. നമ്മുടെ സ്ക്രീൻ കാലിയായിരിക്കും. ഇത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കും. ഓഫീസ് ഗ്രൂപ്പായാലും കോളേജ് ഗ്രൂപ്പായാലും, പുതിയ ആൾക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ പഴയ മെസേജുകൾ തപ്പിയെടുത്ത് ഫോർവേഡ് ചെയ്യേണ്ടി വരും. ഈ തലവേദനയ്ക്ക് പരിഹാരമായി വാട്സ്ആപ്പ് ഇപ്പോൾ ഒരു കിടിലൻ ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ്.
25
ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഷെയറിങ്
ഈ പുതിയ ഫീച്ചർ വഴി, ഒരു ഗ്രൂപ്പിൽ പുതിയൊരാൾ വരുമ്പോൾ ഗ്രൂപ്പ് അഡ്മിനോ മറ്റ് അംഗങ്ങൾക്കോ പഴയ മെസേജുകൾ ആ വ്യക്തിയുമായി പങ്കുവെക്കാൻ സാധിക്കും. ഇതിലൂടെ, ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകൾ എന്താണെന്ന് പുതിയ ആൾക്കും എളുപ്പത്തിൽ മനസ്സിലാക്കാം. ഈ ഫീച്ചറിന്റെ പേര് 'ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഷെയറിങ്' എന്നാണ്.
35
25 മുതൽ 100 പഴയ മെസേജുകൾ വരെ
• ഗ്രൂപ്പിൽ പുതിയൊരാൾ ചേരുമ്പോൾ, പഴയ ചാറ്റുകൾ ഷെയർ ചെയ്യാനായി സ്ക്രീനിൽ ഒരു 'പ്രോംപ്റ്റ്' തെളിയും. • ഇതുവഴി ഏകദേശം 25 മുതൽ 100 പഴയ മെസേജുകൾ വരെ പുതിയ അംഗവുമായി പങ്കുവെക്കാം. എത്ര മെസേജുകൾ വേണമെന്ന് നമുക്ക് തിരഞ്ഞെടുക്കാം. • ഇത് ഓട്ടോമാറ്റിക് അല്ല: പഴയ മെസേജുകൾ തനിയെ ഷെയർ ആകില്ല. അഡ്മിനോ അംഗങ്ങളോ അനുവദിച്ചാൽ മാത്രമേ ഇത് സാധിക്കൂ. പഴയ ചാറ്റുകൾ പങ്കുവെക്കാൻ താല്പര്യമില്ലെങ്കിൽ അഡ്മിന് ഈ സൗകര്യം ഓഫ് ചെയ്ത് വെക്കാം.
45
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷ

പഴയ മെസേജുകൾ ഷെയർ ചെയ്യുന്നത് കൊണ്ട് സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമോ എന്ന് പേടിക്കേണ്ട. വാട്സ്ആപ്പ് ഇതിനും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (End-to-End Encryption) സുരക്ഷ നൽകുന്നുണ്ട്. അതായത്, ഗ്രൂപ്പിലുള്ളവർക്ക് മാത്രമേ ആ സന്ദേശങ്ങൾ വായിക്കാൻ കഴിയൂ. വാട്സ്ആപ്പിനോ മറ്റ് മൂന്നാം കക്ഷികൾക്കോ ഇത് വായിക്കാനാകില്ല. പഴയ ചാറ്റുകൾ ഷെയർ ചെയ്യുമ്പോൾ ഗ്രൂപ്പിലെ എല്ലാവർക്കും ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഇങ്ങനെ പങ്കുവെക്കുന്ന മെസേജുകൾക്ക് ഒരു ടൈംസ്റ്റാമ്പും ആരാണ് അയച്ചതെന്ന വിവരവും ഉണ്ടാകും.

55
അപ്ഡേറ്റ്

ഈ കിടിലൻ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലോകമെമ്പാടും ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും ഈ അപ്ഡേറ്റ് ഘട്ടം ഘട്ടമായി ലഭിക്കും. ജോലിസ്ഥലത്തും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പുകളിലും സമയം ലാഭിക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ ലഭിക്കാൻ, നിങ്ങളുടെ ഫോണിലെ പ്ലേ സ്റ്റോറോ ആപ്പ് സ്റ്റോറോ തുറന്ന് വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories