Bhudha: 2200 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ബുദ്ധ ശില്പങ്ങള്‍ ചൈനയില്‍ നിന്ന് കണ്ടെത്തി

Published : Dec 14, 2021, 02:16 PM IST

ബിസി ഒന്നാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ ഇന്നത്തെ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലും കിഴക്കൻ അഫ്ഗാനിസ്ഥാനിലും വികസിച്ച ബുദ്ധമത ദൃശ്യകലാ ശൈലിയായ ഗാന്ധാര ശൈലിയില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ ചൈനയുടെ വടക്കുപടിഞ്ഞാറൻ ഷാങ്‌സി പ്രവിശ്യയില്‍ നിന്ന് കണ്ടെത്തി.  ചൈനയുടെ ഏതാണ്ട് നടുക്കുകിടക്കുന്ന വടക്കുപടിഞ്ഞാറൻ ഷാങ്‌സി പ്രവിശ്യയിലെ പുരാവസ്തു ഗവേഷകരാണ് ബുദ്ധ പ്രതിമകൾ കണ്ടെത്തിയത്. 1970 കളിൽ ലോകപ്രശസ്ത ടെറാക്കോട്ട സേനയുടെ (Shaanxi Terracotta Army) ശില്പങ്ങള്‍ കണ്ടെത്തിയ പ്രദേശമാണിത്. 2020 ജൂൺ മുതൽ 2021 നവംബർ വരെ നടന്ന ഖനനത്തിൽ, വാറിംഗ് സ്റ്റേറ്റ്സ് കാലഘട്ടം (Warring States period 475 ബിസി - 221 ബിസി) മുതൽ ക്വിംഗ് രാജവംശം ( Qing Dynasty 1644-1911 ബിസി) വരെ നിർമ്മിച്ച 3,648 പുരാതന ശവകുടീരങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.    

PREV
110
Bhudha: 2200 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ബുദ്ധ ശില്പങ്ങള്‍ ചൈനയില്‍ നിന്ന് കണ്ടെത്തി

ചൈനയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കമുള്ള ബുദ്ധ പ്രതിമകളാണ് ഇപ്പോള്‍ കണ്ടെത്തിയ ബുദ്ധ പ്രതിമകള്‍.  ചെമ്പില്‍ നിര്‍മ്മിച്ച ഈ ബുദ്ധ പ്രതിമകള്‍ക്ക് 2200 വര്‍ഷം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. കിഴക്കൻ ഹാൻ രാജവംശത്തിലെ ഒരു കൂട്ടം പുരാതന ശവകുടീരങ്ങൾക്കിടയിൽ നിന്ന് ലഭിച്ച നിരവധി പുരാവസ്തുക്കള്‍ക്കിടയിലാണ് ബുദ്ധ പ്രതിമകളുണ്ടായത്. 

 

210

ശാക്യമുനി എന്നറിയപ്പെടുന്ന ഒരു പ്രതിമ നില്‍ക്കുന്ന ബുദ്ധൻ ശില്പമാണ്. രണ്ടാമത്തെ ശില്പം അഞ്ച് തഥാഗതന്മാരുള്ളതാണ്. അഞ്ച് മഹത്തായ ബുദ്ധന്മാരെ ഈ ശില്പത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  അഫ്ഗാനിസ്ഥാനില്‍ പണ്ട് പ്രചാരമുണ്ടായിരുന്ന ഗാന്ധാര ശില്പ ശൈലിയിൽ നിര്‍മ്മിക്കപ്പെട്ട ശില്പങ്ങളാണിവ. 

310

അക്ഷോഭ്യ, അമിതാഭ, അമോഘസിദ്ധി, രത്‌നസംഭവ, വൈരോചന എന്നീ അഞ്ച് തഥാഗതർ, അതീന്ദ്രിയ ബുദ്ധന്മാരെ കാണിക്കുന്നു. ബുദ്ധന്‍റെ പരമ്പരാഗത പ്രതിനിധാനമാണ് ശാക്യമുനി. ആ ശില്പത്തില്‍ അദ്ദേഹം ഒരു കൈയിൽ ഭിക്ഷാപാത്രവും പിടിച്ച് ഭൂമിയിലേക്ക് ഇറങ്ങിവരുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഉത്ഖനനങ്ങൾക്ക് നേതൃത്വം നൽകിയ ഷാൻസി അക്കാദമി ഓഫ് ആർക്കിയോളജിയുടെ അഭിപ്രായത്തിൽ, കൊത്തിയെടുത്ത രൂപങ്ങൾ മതവിശ്വാസങ്ങളെ ഉൾക്കൊള്ളുന്നതായി പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. 

 

410

ബിസി ഒന്നാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ ഇന്നത്തെ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലും കിഴക്കൻ അഫ്ഗാനിസ്ഥാനിലും വികസിച്ച ബുദ്ധമത ദൃശ്യകലയുടെ ഒരു ശൈലിയാണിത്. ആദ്യ പ്രതിമയ്ക്ക് നാല് ഇഞ്ച് ഉയരവും അഞ്ച് തഥാഗതന്മാരുടെ പ്രതിമയ്ക്ക് ആറ് ഇഞ്ച് ഉയരവുമാണ് ഉള്ളത്. രണ്ടും ചെമ്പ്-ടിൻ-ലെഡ് അലോയ് എന്നീ മിശ്രിതങ്ങള്‍ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

 

510

പുരാതന ചൈനയിലെ ഹാൻ, ടാങ് രാജവംശങ്ങളുടെ തലസ്ഥാന നഗരമായ ചാങ്‌ആന്‍റെ വടക്ക് ഭാഗത്തുള്ള ഹോംഗ്‌ദുയാൻ സെമിത്തേരി എന്ന് വിളിക്കപ്പെടുന്ന ഖനനസ്ഥലം ഏറ്റവും ഉയർന്ന നിലവാരമുള്ളതാണെന്ന് പുരാവസ്തു പദ്ധതിയുടെ കോഡിനേറ്ററായ  ലി മിംഗ് പറയുന്നു.  

 

610

ചക്രവർത്തിയുടെ ശവകുടീരം ഒഴികെ ആ കാലഘട്ടത്തിലെ പ്രമുഖരെ അടക്കിയ സെമിത്തേരിയും ഈതോടൊപ്പം കണ്ടെത്തി. ശവകുടീരങ്ങളിൽ അടക്കപ്പെട്ടവരിൽ ഭൂരിഭാഗവും രാജകീയ ബന്ധുക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ എന്നിവരാണ്. ഇവയെല്ലാം പുരാതന ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ രണ്ട് ബുദ്ധ പ്രതിമകൾ ഉൾപ്പെടെ 16,000-ത്തിലധികം പുരാവസ്തുക്കളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. 

 

710

ബിസി 600 നും 400 നും ഇടയിൽ ജീവിച്ചിരുന്നതായി പറയപ്പെടുന്ന ഗൗതമബുദ്ധന്‍റെയും അദ്ദേഹത്തിന്‍റെ അനുയായികളുടെയും രചനകളൊന്നും അവശേഷിച്ചിട്ടില്ല. എന്നാൽ സന്യാസ ജീവിതത്തിനും പഠിപ്പിക്കലുകൾക്കുമുള്ള അദ്ദേഹത്തിന്‍റെ നിയമങ്ങൾ മനഃപാഠമാക്കുകയും വാക്കാലുള്ള പാരമ്പര്യത്താൽ കൈമാറുകയും ചെയ്യപ്പെട്ടു. ബിസി രണ്ടാം നൂറ്റാണ്ടിലാണ് ആദ്യത്തെ ബുദ്ധമത ഗ്രന്ഥങ്ങൾ എഴുതപ്പെട്ടുന്നത്. 

 

810

2021 ഏപ്രിലിൽ പുരാവസ്തു ഗവേഷകർ 80 ലധികം വെങ്കല കണ്ണാടികൾ കണ്ടെത്തിയിരുന്നു.  അവയിൽ പലതും ഇപ്പോഴും പ്രതിഫലിക്കുന്നവയാണ്. അവ ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് ഈ കണ്ണാടികളെന്ന് കരുതുന്നു. പടിഞ്ഞാറൻ ഹാൻ രാജവംശത്തിന്‍റെ കാലത്ത് നിർമ്മിക്കപ്പെട്ടവ പുരാതന ശവകുടീരത്തിൽ നിന്നാണ് കണ്ടെത്തിയത്.  

 

910

ശവകുടീരങ്ങൾക്കുള്ളിലെ അസ്ഥികൂടങ്ങളുടെ തലയിലോ മുകളിലോ ആയി ശരീരത്തിന് ചുറ്റും ഏകദേശം മൂന്ന് ഇഞ്ച് മുതൽ എട്ട് ഇഞ്ച് വരെ അകലത്തിലായാണ് കണ്ണാടികള്‍ അടുക്കി വച്ചിരിക്കുന്നത്. ഷാങ്‌സിയുടെ സിക്‌സിയൻ ന്യൂ ഏരിയയിലെ ഗാവോഷ്വാങ് ടൗൺഷിപ്പിൽ സ്ഥിതി ചെയ്യുന്ന ഈ ശ്മശാനത്തിൽ രാജവംശത്തിലെ ഉന്നതരുടെ 400-ലധികം ശവകുടീരങ്ങളും മൺപാത്രങ്ങളുടെയും വെങ്കല സാമഗ്രികളുടെയും ശേഖരം കണ്ടെത്തി. 

 

1010

കണ്ണാടികളിലൊന്ന് നാല് ചൈനീസ് പ്രതീകങ്ങൾ കാണിക്കുന്നു. 'ജിയാ ചാങ് ഫു ഗുയി' ഇത് 'സമൃദ്ധിയുടെ വീട്' എന്നാണ് അര്‍ത്ഥമാക്കുന്നത്. ഉത്ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷകർ പറയുന്നത് ഭീമാകാരമായ സെമിത്തേരി രാജവംശത്തിലെ ഉന്നതന്മാര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്നാണ്. 42 പുരാതന ശവകുടീരങ്ങളിൽ ഇരുപത്തിനാലും കണ്ടെത്തി. അറിയപ്പെടുന്ന 19 ശവകുടീരങ്ങൾ പടിഞ്ഞാറൻ ഹാൻ രാജവംശം (202 ബിസി-220 എഡി) മുതൽ ടാങ് (618-907), സോങ് (960-1279) രാജവംശങ്ങൾ വരെയുള്ളവയാണ്. 

 

Read more Photos on
click me!

Recommended Stories