തിളങ്ങുന്ന പച്ചനിറത്തിൽ കറങ്ങുന്ന കണ്ണുകൾ, അർദ്ധസുതാര്യമായ തല, അന്യ​ഗ്രഹജീവിയെപ്പോലൊരു മത്സ്യം!

Published : Dec 12, 2021, 03:42 PM IST

കാലിഫോർണിയ തീരത്ത് സമുദ്രത്തിൽ ഏകദേശം 2,000 അടി താഴെ വസിക്കുന്ന അന്യഗ്രഹജീവിയെപ്പോലെയുള്ള ഒരു മത്സ്യമുണ്ട്, അതിന് അർദ്ധസുതാര്യമായ തലയും തിളങ്ങുന്ന പച്ച നിറമുള്ള കണ്ണുകളുമാണ്. ബാർലി ഫിഷ്(barreley fish) എന്ന് വിളിക്കപ്പെടുന്ന ഈ ആഴക്കടൽ ജീവിയെ മോണ്ടെറി ബേ അക്വേറിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (MBARI) അതിന്റെ റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) ഉപയോഗിച്ചാണ് കണ്ടെത്തിയിരിക്കുന്നത്. 'MBARI -യുടെ വിദൂരമായി പ്രവർത്തിപ്പിക്കുന്ന വാഹനങ്ങളായ വെന്റാനയും ഡോക് റിക്കറ്റും 5,600 -ലധികം വിജയകരമായ ഡൈവുകൾ നടത്തുകയും 27,600 മണിക്കൂറിലധികം വരുന്ന വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഞങ്ങൾ ഈ മത്സ്യത്തെ ഒമ്പത് തവണ മാത്രമേ നേരിട്ടിട്ടുള്ളൂ' എന്ന് വീഡിയോയിൽ വിവരണം നൽകിയിരിക്കുന്നു. 

PREV
14
തിളങ്ങുന്ന പച്ചനിറത്തിൽ കറങ്ങുന്ന കണ്ണുകൾ, അർദ്ധസുതാര്യമായ തല, അന്യ​ഗ്രഹജീവിയെപ്പോലൊരു മത്സ്യം!

ഈ മത്സ്യത്തിന്റെ കണ്ണുകൾ സാധാരണയായി കാണാവുന്നതിൽ നിന്നും വ്യത്യസ്തമായി അതിന്റെ മുഖത്തിന് പിന്നിൽ തിളങ്ങുന്ന രണ്ട് പച്ച ഗോളങ്ങളായിട്ടാണ് കാണാവുന്നത്. അത് തലയ്ക്ക് മുകളിൽ ഉയർന്ന് നിൽക്കുന്നതായി കാണാം. ഭക്ഷണത്തിന് വേണ്ടി മുകളിലേക്കും ചുറ്റും നോക്കാൻ ഈ കണ്ണുകൾ അവയെ അനുവദിക്കുമെന്നാണ് കരുതുന്നത്. സാധാരണ മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇത്. കഴിഞ്ഞയാഴ്ച കാലിഫോർണിയ തീരത്ത് മോണ്ടെറി ബേയിൽ റേച്ചൽ കാർസന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പര്യവേഷണത്തിലാണ് ബാർലി മത്സ്യത്തെ കണ്ടത്, എന്നാൽ ഇതിനെ കുറിച്ച് ആദ്യമായി വിവരിച്ചത് 1939 -ലാണ്, CNET റിപ്പോർട്ട് ചെയ്യുന്നു.

24

അതിന്റെ ശരീരം മിക്കവാറും ഇരുണ്ടതാണെങ്കിലും, അതിന്റെ തലയുടെ മുകൾഭാഗം സുതാര്യവും കണ്ണുകൾ വ്യക്തമായി കാണാവുന്നതുമാണ്. പരിണാമ ജീവശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, സൂര്യപ്രകാശം എത്താത്ത, അത് ജീവിക്കുന്ന കഠിനമായ ചുറ്റുപാടിന്റെ ഫലമായാണ് മത്സ്യത്തിന് ഇത്രയും ശക്തമായ കാഴ്ചശക്തി ഉണ്ടായത്. അതിന്റെ കണ്ണുകൾ ട്യൂബുലാർ കണ്ണുകൾ എന്നറിയപ്പെടുന്നു, അവ സാധാരണയായി ആഴക്കടൽ ജീവികൾക്കിടയിൽ കാണപ്പെടുന്നതാണ്. ഇത് ഒരു ദിശയിൽ പരമാവധി പ്രകാശത്തിന്റെ അളവ് കണ്ടെത്താൻ അവരെ അനുവദിക്കുന്നു. 

34

എന്നിരുന്നാലും, കണ്ണുകൾ കൃത്യമായി ഉറപ്പിച്ചിരിക്കുകയാണെന്നാണ് 2019 വരെ കരുതിയിരുന്നത്. അതുപോലെ മത്സ്യത്തിന് മുകൾ ഭാ​ഗത്തുള്ളവ മാത്രമേ കാണാനാവൂ എന്നും കരുതി. 2019 -ൽ, ഒരു പുതിയ പഠനം കാണിക്കുന്നത് മത്സ്യത്തിന്റെ അസാധാരണമായ കണ്ണുകൾക്ക് അതിന്റെ തല മറയ്ക്കുന്ന ഒരു സുതാര്യമായ കവചത്തിനുള്ളിൽ കറങ്ങാൻ കഴിയുമെന്നാണ്. അത് ഭക്ഷണത്തിനായി നോക്കാനും അവയെ സഹായിക്കുന്നു. ജലത്തിൽ അനങ്ങാതെ ഇരിക്കാൻ അതിന്റെ വലിയ പരന്ന ചിറകുകൾ ഉപയോഗിക്കുന്നതായും സമുദ്ര ജീവശാസ്ത്രജ്ഞർ കണ്ടെത്തി. ഇതിനർത്ഥം ചുറ്റുമുള്ള ജീവജാലങ്ങൾക്ക് അത് വ്യക്തമായി കാണാൻ കഴിയില്ല എന്നാണ്. അതിനു മുകളിൽ പതിയിരിക്കുന്ന വേട്ടക്കാർക്കും അതിനെ തിരിച്ചറിയാൻ കഴിയില്ല. എന്നാൽ, ഇവയുടെ വ്യത്യസ്തത കാരണം ഇരയെ എളുപ്പത്തിൽ കീഴടക്കാൻ ഇവയ്ക്ക് കഴിയുന്നു. 

 

44

അതിന്റെ അത്ഭുതകരമായ തിളങ്ങുന്ന പച്ചനിറത്തിലുള്ള കണ്ണുകൾ സൂര്യപ്രകാശത്തെ അവഗണിക്കാൻ സഹായിക്കുന്നു. ഒപ്പം അവയുടെ ഇഷ്ടഭക്ഷണമായ ചെറിയ മത്സ്യങ്ങളുടെയും ജെല്ലിഫിഷുകളുടെയും ബയോലുമിനെസെൻസ് കണ്ടെത്താനും അനുവദിക്കുന്ന ഒരു തരം ലൈറ്റ് ഫിൽട്ടർ വികസിപ്പിച്ചിരിക്കാമെന്നും ഗവേഷകർ വിശ്വസിക്കുന്നു.

click me!

Recommended Stories