ഉപേക്ഷിക്കപ്പെട്ടിട്ടും ആളുകളെ വശീകരിക്കുന്ന 'പ്രേതനഗരങ്ങള്‍'; കാണാം ചിത്രങ്ങള്‍

Published : Sep 14, 2020, 12:29 PM IST

ജോർദാനിലെ പെട്രയും, കംബോഡിയയിലെ അങ്കോർ വാട്ടും, പെറുവിലെ മച്ചു പിച്ചുവുമെല്ലാം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. ഒരിക്കൽ ഒരു വലിയ സംസ്കാരത്തിന്‍റെ പാതയിൽ തലയുയർത്തി നിന്ന ഇതിഹാസ നഗരങ്ങളാണ് അവ. ലോകത്തിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍.. പക്ഷേ, അവ മാത്രമല്ല കാലത്തിന്‍റെ കുത്തൊഴുക്കിൽ ഒലിച്ചുപോയിട്ടുള്ള നഗരങ്ങൾ. ലോകത്തിൽ നഷ്ടമായ പ്രതാപത്തിന്‍റെ അവശേഷിപ്പായി നിലനിൽക്കുന്ന മറ്റനേകം നഗരങ്ങളുമുണ്ട്. ഭൂപടത്തിൽ അവ മാഞ്ഞുപോയെങ്കിലും, അതിന്‍റെ അവശിഷ്ടങ്ങൾ ഇന്നും കഴിഞ്ഞുപോയ കാലത്തെ ഓർമിപ്പിച്ചുകൊണ്ട് നിലനിൽക്കുന്നു. മാത്രവുമല്ല, നിരവധി ആളുകള്‍ ഈ പ്രേതനഗരങ്ങളിലേക്ക് വശീകരിക്കപ്പെടുകയും അവ സന്ദര്‍ശിക്കാനായി ചെല്ലുകയും ചെയ്യുന്നുണ്ട്. അത്തരം ചില സ്ഥലങ്ങളിതാ.  

PREV
110
ഉപേക്ഷിക്കപ്പെട്ടിട്ടും ആളുകളെ വശീകരിക്കുന്ന 'പ്രേതനഗരങ്ങള്‍'; കാണാം ചിത്രങ്ങള്‍

ഹാഷിമ ദ്വീപ്, ജപ്പാൻ: നാഗസാക്കിക്ക് പുറത്ത് സ്ഥിതിചെയ്യുന്ന 16 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപ് ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒന്നായിരുന്നു. നാഷണൽ ജിയോഗ്രഫിക്കിന്‍റെ കണക്കനുസരിച്ച്, ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിൽ അയ്യായിരത്തിലധികം ആളുകളാണ് ഈ ദ്വീപിൽ താമസിച്ചിരുന്നത്. കടലിനടിയിലെ കൽക്കരി ഖനനം ചെയ്യാനായി മിത്സുബിഷി കോർപ്പറേഷനാണ് ഹാഷിമ എന്ന ഈ നഗരം  വികസിപ്പിച്ചെടുത്തത്. 1974 വരെ ഇത് വളരെ തിരക്കേറിയ ഒരു ദ്വീപായിരുന്നു. കൽക്കരിയെ മറികടന്ന്, ലോകത്തിലെ പ്രിയപ്പെട്ട ഊർജ്ജ സ്രോതസ്സായി പെട്രോളിയം മാറിയപ്പോൾ നഗരത്തിന്‍റെ നാശം ആരംഭിച്ചു. പതിയെ, നഗരവാസികളെല്ലാം അവിടം വിടാൻ തുടങ്ങി. അവസാനം ദ്വീപ് സ്ഥിരമായി അടച്ചു പൂട്ടുകയായിരുന്നു.  ഒരുപക്ഷേ നിങ്ങൾ ഇത് കണ്ടിട്ടുണ്ടാകും.  2012 ജെയിംസ് ബോണ്ട് ചിത്രമായ 'സ്കൈഫാൾ' പശ്ചാത്തലമായി ഉപയോഗിച്ചത് ഈ പ്രേതനഗരമായിരുന്നു. 

210

ഉർ, ഇറാഖ്: 3800 ബി.സിയിൽ സ്ഥാപിതമായ ഉർ ഒരു കാലത്ത് സുമേറിയൻ സാമ്രാജ്യത്തിലെ ഏറ്റവും ശക്തവും ജനസംഖ്യയുള്ളതുമായ നഗരമായിരുന്നു. കനാനിലേക്കു പോയ അബ്രഹാമിന്‍റെ വസതിയായി ഇത് ബൈബിളിൽ പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ, അത് ഇപ്പോഴും നിലവിലുണ്ടെന്ന് പലർക്കും അറിയില്ല. ഒരുകാലത്ത് 80,000 പേർ താമസിച്ചിരുന്ന ആ മഹാനഗരത്തിൽ ഇപ്പോൾ ആകെ അവശേഷിക്കുന്നത് ഒരു മഹാ  സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങൾ മാത്രം. 

310

ചാൻ ചാൻ, പെറു: അറുനൂറ് വർഷം മുമ്പ്, അമേരിക്കയിലെ ഏറ്റവും വലിയ മഹാനഗരമായിരുന്നു വടക്കൻ പെറുവിലെ ചാൻ ചാൻ. സങ്കീർണ്ണമായ രൂപകൽപ്പനകളോടെ നിർമ്മിച്ച ഇത് സ്മിത്‌സോണിയൻ മാസിക പറയുന്നതനുസരിച്ച്, ചിമോ നാഗരികതയുടെ തലസ്ഥാനമായിരുന്നു. എ ഡി 850 മുതൽ 1470 വരെ നീണ്ടുനിന്ന ചാൻ ചാൻ,  പുതുയുഗത്തിലെ ആദ്യത്തെ യഥാർത്ഥ എഞ്ചിനീയറിംഗ് സൊസൈറ്റിയായി കരുതപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ചിമു ഇങ്ക പിടിച്ചടക്കിയതിനുശേഷം അത് നാമാവശേഷമായി. ഇന്ന് കാലാവസ്ഥ വ്യതിയാനവും, മഴയും കാരണം മണ്ണുകൊണ്ട് നിർമ്മിച്ച ആ അത്ഭുത നിർമ്മിതികൾ നാശത്തിന്‍റെ വക്കിലാണ്.  

410

കോൾമാൻസ്‌കോപ്പ്, നമീബിയ: നമീബ് മരുഭൂമിയുടെ നടുവിലാണ് ഈ മഹത്തായ പ്രേതനഗരം സ്ഥിതിചെയ്യുന്നത്. ഇവിടെ വജ്രങ്ങൾ കണ്ടെത്തിയതിനുശേഷം ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് ഈ നഗരം നിർമ്മിച്ചത്. അതിനെ തുടർന്ന് കോൾമാൻസ്‌കോപ്പ് ലോകത്തിലെ 10% വജ്രങ്ങളും ഉത്പാദിപ്പിക്കുന്ന നഗരമായിത്തീർന്നു. അവിടെ വികസനത്തിന്‍റെ ഭാഗമായി വീടുകളും ആശുപത്രികളും സ്കൂളുകളും നിർമ്മിക്കപ്പെട്ടു, 1930 -കൾ വരെ എല്ലാം മികച്ചതായിരുന്നു, എന്നാൽ, അതിനുശേഷം തെക്ക് ഭാഗത്ത് എളുപ്പത്തിൽ ഖനനം ചെയ്തെടുക്കാൻ സാധിക്കുന്ന വജ്രങ്ങൾ കണ്ടെത്തി. ഇത് ലോകശ്രദ്ധ അവിടേക്ക് തിരിയാൻ കാരണമായി. 1956 ആയപ്പോഴേക്കും നഗരം വിജനമായി. 

510

പ്രിപ്യറ്റ്, ഉക്രെയ്ൻ: 1986 -ലെ ചെർണോബിൽ ആണവ സ്ഫോടനത്തിൽ പ്രീപ്യാത്ത് പട്ടണം നശിച്ചു. കാറ്റ് അതിന്‍റെ ആഘാതം രൂക്ഷമാക്കി. ചെർണോബിലെ ന്യൂക്ലിയർ പവർ പ്ലാന്റിലെ നാലാം നമ്പർ ആണവ റിയാക്ടറിൽ നടന്ന ഒരു ആണവ അപകടമാണത്. ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആണവ ദുരന്തമായി ഇത് കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര ന്യൂക്ലിയർ ഇവന്റ് സ്കെയിലിൽ പരമാവധി തീവ്രത ഏഴ് എന്ന് റേറ്റുചെയ്ത രണ്ട് ആണവോർജ്ജ ദുരന്തങ്ങളിൽ ഒന്നാണ് ഇത്. മറ്റൊന്ന് 2011 ജപ്പാനിലെ ഫുകുഷിമ ഡൈചി ആണവ ദുരന്തമാണ്. ഒരുകാലത്ത് 50,000 ആളുകൾ താമസിച്ചിരുന്ന ഇത് ഇപ്പോൾ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

610

റുമ്മു പ്രിസണ്‍, എസ്റ്റോണിയ: 1940 -കളിൽ സോവിയറ്റ് യൂണിയനാണ് തടവുകാർക്കായി ഇവിടെ ജയില്‍ നിര്‍മ്മിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അത് തടവുകാരെക്കൊണ്ട് നിറഞ്ഞു. തടവുകാർ അടുത്തുള്ള ക്വാറിയിൽ ജോലി ചെയ്യാനും നിർബന്ധിതരായി. 1991 -ൽ എസ്റ്റോണിയ സ്വാതന്ത്ര്യം നേടിയപ്പോൾ ജയിൽ ഉപേക്ഷിക്കപ്പെട്ടു. മേൽനോട്ടത്തിന്റെ അഭാവം ക്വാറിയിൽ വെള്ളം നിറയ്ക്കാൻ കാരണമായി. റമ്മു ജയിൽ പിന്നീട് ഒരു ജനപ്രിയ സ്ഥലമാവുകയും സ്കൂബാഡൈവിംഗിനും മറ്റും ആളുകളെത്തുകയും ചെയ്തു. 

710

ഡോം ഹോം, മാര്‍കോ ദ്വീപ്, ഫ്ലോറിഡ: ബോബ് ലീ എന്നയാളാണ് മാർക്കോ ദ്വീപില്‍ ഡോം ഹോമുകള്‍ നിര്‍മ്മിച്ചത്. അന്യഗ്രഹജീവികളുടെ പേടകം പോലെ തോന്നിക്കുന്ന ഈ വീടുകൾ യഥാർത്ഥത്തിൽ വിരമിച്ച ഈ എണ്ണ വ്യവസായിയുടെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു. 1981 -ൽ തന്റെ കുടുംബത്തിന് തങ്ങാനായി പരിസ്ഥിതി സൗഹൃദ അവധിക്കാല വസതിയായിട്ടാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചത്. എന്നാൽ, ഫ്ലോറിഡ ഫ്ലോറിഡ തന്നെയാണല്ലോ? കഠിനമായ കാലാവസ്ഥയും നശിച്ചുകൊണ്ടിരിക്കുന്ന കടൽത്തീരങ്ങളും ഡോം ഹോമുകളെ വെള്ളത്തില്‍ മുക്കുകയും അവിടെ താമസിക്കുന്നത് കഠിനമാക്കുകയും ചെയ്തു. പിന്നീടവ ഉപേക്ഷിക്കപ്പെട്ടു. 

810

ട്രെയിന്‍ സെമിത്തേരി, ഉയുനി, ബോളീവിയ: ഉപ്പുപാടം കൊണ്ടും ചുവന്ന തടാകം കൊണ്ടുമെല്ലാം അറിയപ്പെടുന്ന ഇടമാണ് ഉയുനി. എന്നാല്‍, ഉയുനിയുടെ മറ്റൊരു പ്രത്യേകതയാണ് അവിടെയുള്ള ട്രെയിന്‍ ശവപ്പറമ്പ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉയുനിയിലെ ട്രെയിന്‍ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിക്കപ്പെട്ടു. അതിന്‍റെ ഭാഗമായി ട്രാക്കുകളുടെ എണ്ണം കൂട്ടാനും തീരുമാനമായി. എന്നാല്‍, പിന്നീട് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. സാങ്കേതികമായ ബുദ്ധിമുട്ടുകളും പ്രദേശത്തുള്ളവരുടെ ആകുലതകളുമെല്ലാം പിന്‍പറ്റിയാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. പസഫിക്കിലെ തുറമുഖ നഗരങ്ങളിലേക്ക് ധാതുക്കൾ എത്തിക്കാൻ ട്രെയിനുകൾ പിന്നീട് ഉപയോഗിച്ചിരുന്നുവെങ്കിലും 1940 -കളിൽ ധാതുക്കൾ ഇല്ലാതായി. ഖനിത്തൊഴിലാളികൾ നഗരം വിട്ടു. ഉപകരണങ്ങൾ മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ടു. കാലം ചെന്നതും ഉപ്പുകാറ്റും ട്രെയിനുകളെ ദുർബ്ബലമാക്കി, അതിന്റെ ഫലമായിട്ടാണ് ഈ ട്രെയിന്‍ സെമിത്തേരിയുണ്ടായിരിക്കുന്നത്. 

910

കെന്നെകോട്ട്, അലാസ്ക: 1911 മുതല്‍ 1938 വരെ സ്വന്തം കാലില്‍ നിന്നൊരു മൈനിംഗ് ടൗണായിരുന്നു കെന്നെകോട്ട്. സ്വന്തമായി ആശുപത്രി, സ്വന്തമായി ടെന്നീസ് കോര്‍ട്ട്, സ്വന്തമായി ഫാം... പക്ഷേ, അറുപത് വര്‍ഷമായി ഇവയെല്ലാം ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ്. എങ്കിലും മനോഹാരിത കൊണ്ട് അത് പലപ്പോഴും ആളുകളെ ആകര്‍ഷിക്കാറുണ്ട്. വ്രാന്‍ഗെല്‍ സെന്‍റ് ഏലിയാസ് നാഷണല്‍ പാര്‍ക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

1010

പവര്‍ പ്ലാന്‍റ് IM ചാര്‍ലറോയ്, ബെല്‍ജിയം: 1921 -ൽ നിർമ്മിച്ച പവർ പ്ലാന്റ് IM ബെൽജിയത്തിലെ ഏറ്റവും വലിയ കൽക്കരി സംസ്കരണ ഊർജ്ജ നിലയങ്ങളിലൊന്നായിരുന്നു - അതിന്റെ കൂറ്റൻ കൂളിംഗ് ടവറിന് മിനിറ്റിൽ 480,000 ഗാലൻ വെള്ളം തണുപ്പിക്കാൻ കഴിഞ്ഞു. എന്നാൽ, അതുപോലെ തന്നെയായിരുന്നു മലിനീകരണവും. കൂടാതെ രാജ്യത്തെ മൊത്തം കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ 10 ശതമാനത്തിനും ഈ പ്രത്യേക പ്ലാന്‍റ് കാരണമായി. 2007 -ൽ പ്രതിഷേധത്തെ തുടര്‍ന്ന് സൈറ്റ് അടച്ചുപൂട്ടി. ഉപേക്ഷിക്കപ്പെട്ട ഈ ടവറുകള്‍ എന്തിരുന്നാലും മനോഹരമായ കാഴ്ചയാണ്. 

click me!

Recommended Stories