ഒന്നനങ്ങിയാല്‍ വീണുമരിക്കും; ലോറിക്കടിയില്‍ തൂങ്ങിക്കിടന്ന് അഫ്ഗാന്‍ കുട്ടികളുടെ കള്ളക്കടത്ത്!

First Published Oct 4, 2021, 4:57 PM IST

ചരക്കു ലോറികളുടെ അടിഭാഗത്ത് തൂങ്ങിക്കിടന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യാനാവുമോ? 

ഇല്ല എന്നോ ബുദ്ധിമുട്ടാണ് എന്നോ ആയിരിക്കും സാധാരണ കിട്ടുന്ന ഉത്തരം. എന്നാല്‍, താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലെ കുട്ടികളോട് ഇതേ ചോദ്യം ചോദിച്ചു നോക്കൂ, അവര്‍ നിങ്ങളെ നിസ്സംഗമായി നോക്കും. എന്നിട്ട് പറയും, ഞങ്ങള്‍ സ്ഥിരം ചെയ്യാറുണ്ടെന്ന്. അതിനിടയില്‍ പിടിക്കപ്പെടാറുണ്ടെന്ന്. ചിലപ്പോള്‍, താഴെവീണു പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്യാറുണ്ടെന്ന്. എന്തിനാണ് അപകടകരമായ ഈ യാത്ര എന്നു കൂടി അവര്‍ പറഞ്ഞുതരും. ''അത് പട്ടിണി മാറ്റാനാണ്, ദാരിദ്ര്യം കാരണം അടുപ്പു പുകയാത്ത വീട്ടിലേക്ക് എന്തെങ്കിലും ഭക്ഷണസാധനം വാങ്ങാനാണ്.'' യു എ ഇ കേന്ദ്രമായ ദ് നാഷനല്‍ ന്യൂസും ബിബിസിയുമാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 


അതെ, ജീവിതത്തിനും മരണത്തിനുമിടയില്‍ തൂങ്ങിനിന്ന് അഫ്ഗാന്‍ കുട്ടികളിപ്പോള്‍ കള്ളക്കടത്ത് നടത്തുകയാണ്. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ പാക്കിസ്താനിലെ ടോര്‍ഖാം അതിര്‍ത്തിയിലാണ് കുട്ടികളെ ഉപയോഗിച്ചുള്ള കള്ളക്കടത്ത് നടക്കുന്നത്.  


അഫ്ഗാനിസ്താനില്‍നിന്നുള്ള ദരിദ്രരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ചരക്കുലോറികളുടെ അടിഭാഗത്ത് ഒളിച്ചിരുന്ന് അതിര്‍ത്തി കാവല്‍ക്കാരെ വെട്ടിച്ച് പാക്കിസ്താനിലേക്ക് കടക്കുന്നത്. പുകയിലയോ സിഗരറ്റുകളോ പഴങ്ങളോ മറ്റ് വസ്തുക്കളോ അടങ്ങിയ ചാക്കുകളുമായാണ് അവര്‍ അതിര്‍ത്തി കടക്കാറുള്ളത്.  


നികുതി വെട്ടിച്ച് പാക്കിസ്താനില്‍ വില്‍ക്കാനുളളതാണ് ഈ വസ്തുക്കള്‍. ഇത് അയക്കാന്‍ അഫ്ഗാനിസ്താനില്‍ പ്രത്യേക സംഘങ്ങളുണ്ട്. 

 കുട്ടികളില്‍നിന്നും അവ ഏറ്റുവാങ്ങി അതിര്‍ത്തിയിലും സമീപദേശങ്ങളിലുമുള്ള കടകളില്‍ വില്‍ക്കാന്‍ പാക്കിസ്താനില്‍ പ്രത്യേക ഏജന്റുമാരുമുണ്ട്. 


പാക്കിസ്താനും അഫ്ഗാനിസ്താനുമിടയിലെ ഏറ്റവും തിരക്കുള്ള വാണിജ്യ പാതയാണ് ഖൈബര്‍ പാസ്. ദിവസം ആയിരക്കണക്കിന് ചരക്കുലോറികളാണ് ഇതുവഴി കടന്നുപോവുന്നത്. 


അഫ്ഗാനിസ്താനില്‍നിന്നും പാക്കിസ്താനിലേക്ക് വരുന്ന ലോറികളിലാണ് കള്ളക്കടത്തു സാധനങ്ങളുമായി ഈ കുട്ടികള്‍ കയറുന്നത്.

അഫ്ഗാന്‍ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റിനടുത്തു നിര്‍ത്തിയിടുന്ന ലോറികള്‍ക്കിടയിലേക്ക് ചാക്കുകെട്ടുകളുമായി നുഴഞ്ഞു കയറുകയാണ് ഇവര്‍ ചെയ്യുന്നത്. 


എന്നിട്ട്, ടയറുകള്‍ക്കടുത്തുള്ള ഏതെങ്കിലും ഇടങ്ങളില്‍ ആരും കാണാതെ ഒളിച്ചിരിക്കുകയോ തൂങ്ങിക്കിടക്കുകയോ ചെയ്യും. തങ്ങളേക്കാള്‍ വലിപ്പമുള്ള ചാക്കുകളുമായി ലോറിക്കാര്‍ അറിയാതെ, അതിര്‍ത്തി കടക്കുന്ന ഇവര്‍, പാക്കിസ്താന്‍ ചെക്ക്‌പോസ്റ്റിനടുത്ത് ലോറികള്‍ വേഗത കുറക്കുമ്പോള്‍ പതിയെ ഊര്‍ന്നിറങ്ങൂം. 


ചാക്കുകളുമായി പാക് കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ കടക്കും. അവിടെ കാത്തിരിക്കുന്ന ഏജന്റുമാര്‍ ചാക്കുകള്‍ വാങ്ങി പണം കൊടുക്കും. പിന്നീട്, അഫ്ഗാനിലേക്ക് തിരിച്ചുപോവുന്ന ചരക്കുലോറികള്‍ക്കടിയില്‍ തൂങ്ങി കിടന്ന് ഇവര്‍ അഫ്ഗാനില്‍ തിരിച്ചെത്തും. 


രക്ഷപ്പെട്ടു എന്ന് ആശ്വസിക്കാന്‍ വരട്ടെ. ഇത് ഒരു തവണ മാത്രമുള്ള കാര്യമല്ല. അടുത്ത ലോറിക്ക് അടുത്ത ചാക്കുമായി വീണ്ടുമിവര്‍ അതിര്‍ത്തി കടക്കും. 

ചാക്കുകള്‍ ഏജന്റുമാര്‍ക്ക് കൈമാറിയ ശേഷം തിരിച്ചുകടക്കും. ഇതിനിടയില്‍ ഏതു സമയവും റോഡിലേക്ക് വഴുതി വീഴാം. ചിലപ്പോള്‍ പരിക്കു പറ്റും, ചിലപ്പോള്‍ മരിച്ചു പോവും. 

ചാക്കുകള്‍ ഏജന്റുമാര്‍ക്ക് കൈമാറിയ ശേഷം തിരിച്ചുകടക്കും. ഇതിനിടയില്‍ ഏതു സമയവും റോഡിലേക്ക് വഴുതി വീഴാം. ചിലപ്പോള്‍ പരിക്കു പറ്റും, ചിലപ്പോള്‍ മരിച്ചു പോവും. 

 എന്നാല്‍, തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ചെന്നാല്‍, ഈ കുട്ടികള്‍ വീണ്ടും ചാക്കുകെട്ടുകളുമായി ഏതെങ്കിലും ലോറിക്കടിയില്‍ തൂങ്ങിക്കിടന്ന് വീണ്ടും എത്തും. പിടിക്കപ്പെടും വരെ ഇതാവര്‍ത്തിക്കും. 

അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന താലിബാന്‍കാരുടെ കണ്‍മുന്നിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കള്ളക്കടത്തു സാധനങ്ങളുമായി ലോറിക്കടിയിലേക്ക് കയറിപ്പോവുന്നത്. എന്നാല്‍, ഇവര്‍ ഇത് കണ്ടില്ലെന്നു നടിക്കും.  

അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന താലിബാന്‍കാരുടെ കണ്‍മുന്നിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കള്ളക്കടത്തു സാധനങ്ങളുമായി ലോറിക്കടിയിലേക്ക് കയറിപ്പോവുന്നത്. എന്നാല്‍, ഇവര്‍ ഇത് കണ്ടില്ലെന്നു നടിക്കും.  


ഭീകരമാണ് ഈ അവസ്ഥയെന്നാണ് ദ് നാഷനല്‍ ന്യൂസ് കഴിഞ്ഞ മാസം തയ്യാറാക്കിയ വീഡിയോ വ്യക്തമാക്കുന്നത്. ചെറിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് അപകടകരമായ യാത്ര നടത്തുന്നത്. ദാരിദ്ര്യം കാരണമാണ് ഈ സാഹസത്തിനു മുതിരുന്നതെന്നാണ് കുട്ടികള്‍ പറയുന്നത്. 


''എന്റെ അച്ഛന്‍ മരിച്ചതാണ്. അമ്മ മാത്രമേയുള്ളൂ. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ല. അതാണ് ഈ പണിക്കിറങ്ങിയത്. ''ഒരു കുട്ടി പറയുന്നു. 

ഒരു ചാക്ക് പാക്കിസ്താനില്‍ എത്തിച്ചാല്‍ ട്രിപ്പിന്, ആയിരം പാക്കിസ്താന്‍ രൂപ (436 ഇന്ത്യന്‍ രൂപ) കിട്ടുമെന്നും ഇതു മാത്രമാണ് തങ്ങളുടെ കുടുംബത്തിന്റെ ജീവിതമാര്‍ഗമെന്നും ഇപ്പോള്‍ കുട്ടികള്‍ പറയുന്നു. 


വരളര്‍ച്ചയും കാര്‍ഷികത്തകര്‍ച്ചയും കാരണം പ്രതിസന്ധിയില്‍ കഴിയുന്ന അഫ്ഗാനിസ്താനില്‍ താലിബാന്‍ വന്നതോടെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. 

അധികാരം പിടിച്ചെടുക്കാന്‍ താലിബാന്‍ നടത്തിയ യുദ്ധം വലിയ തകര്‍ച്ചയാണുണ്ടാക്കിയത്. താലിബാന്‍ അധികാരമേറ്റതോടെ രാജ്യാന്തര സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളും ഈ അവസ്ഥയെ ഗുരുതരമാക്കിയിട്ടുണ്ട്. 

അധികാരം പിടിച്ചെടുക്കാന്‍ താലിബാന്‍ നടത്തിയ യുദ്ധം വലിയ തകര്‍ച്ചയാണുണ്ടാക്കിയത്. താലിബാന്‍ അധികാരമേറ്റതോടെ രാജ്യാന്തര സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളും ഈ അവസ്ഥയെ ഗുരുതരമാക്കിയിട്ടുണ്ട്. 

അഫ്ഗാനിസ്താനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കയി കോടികള്‍ നല്‍കിയിരുന്ന ആഗോള സന്നദ്ധ സംഘടനകളും ചാരിറ്റി ഏജന്‍സികളും ഇപ്പോള്‍ പവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. 


കടുത്ത മാനുഷിക ദുരന്തത്തിന്റെ വക്കിലാണ് അഫ്ഗാനിസ്താന്‍ എന്നാണ് ഐക്യരാഷ്ട്ര സഭ ഈയടുത്ത് വ്യക്തമാക്കിയത്. 1.4 കോടി മനുഷ്യര്‍ ഇവിടെ പട്ടിണി കിടക്കുകയാണെന്നും യു എന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഈ സാഹചര്യത്തിലാണ്, ലോറിക്കടിയില്‍ തൂങ്ങിപ്പിടിച്ച് കള്ളക്കടത്ത് നടത്തേണ്ട അഫ്ഗാന്‍ കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

click me!