ഒരുവശത്ത് ആഹ്ലാദം, മറുവശത്ത് ദുഃഖം, ഖമേനി കൊല്ലപ്പെട്ടതോടെ ഉയരുന്ന ആശങ്കകളും...

Published : Mar 01, 2026, 01:26 PM IST

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതോടെ ഇറാന്‍ ജനതയ്ക്കിടയില്‍ തന്നെ സമ്മിശ്ര വികാരങ്ങള്‍. ഒരുഭാഗത്ത് ആഹ്ളാദ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് ആളുകള്‍ വിലപിക്കുകയാണ്. 

PREV
15

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതോടെ ഇറാൻ ജനത വൈകാരികമായി രണ്ട് രീതിയിലാണ് പ്രതികരിക്കുന്നത്. ഒരു വിഭാഗം തെരുവിലിറങ്ങിയും ജനലുകൾക്കരികിൽ കൈയടിച്ചും ആഹ്ലാദം പ്രകടിപ്പിച്ചുവെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഭരണകൂട അനുകൂലികൾ വലിയ ആശങ്കയിലും ദുഃഖത്തിലുമാണ്.

25

ഇറാനിലെ കരാജ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ലണ്ടൻ പോലുള്ള വിദേശ നഗരങ്ങളിലും ഖമനേയിയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് പ്രകടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫാസിസത്തിന്റെ അന്ത്യം കുറിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയും നൃത്തം ചെയ്തുമാണ് ഭരണകൂട വിരുദ്ധർ ഈ മാറ്റത്തെ വരവേൽക്കുന്നത്.

35

രക്തദാഹിയായ ഒരു സ്വേച്ഛാധിപതിയുടെ യുഗം അവസാനിച്ചുവെന്നാണ് മുൻ ഇറാൻ ഭരണാധികാരിയുടെ പിൻഗാമി റിസ പഹ്‌ലവി വിശേഷിപ്പിച്ചത്. പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ കേട്ടുണർന്നിരുന്ന ജനതയ്ക്ക് ഇത് പുതിയൊരു പ്രഭാതമാണെന്ന് മനുഷ്യാവകാശ പ്രവർത്തക മാസിഹ് അലിനെജാദ് പ്രതികരിച്ചു.

45

അതേസമയം, ഖമേനിയുടെ വിയോഗത്തെ തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഷിയ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവർ വിലാപയാത്രകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ആളുകൾ തെരുവിലിറങ്ങി വിലാപയാത്രകളിൽ പങ്കെടുക്കുന്നുണ്ട്. നെഞ്ചത്തടിച്ചും കരഞ്ഞുകൊണ്ടും അവർ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു.

55

മാത്രമല്ല, പാശ്ചാത്യ ശക്തികൾക്കെതിരെ ഇറാന്റെ പ്രതിരോധത്തിന്റെ പ്രതീകമായി അവർ കണ്ടിരുന്ന ഖമേനി ഇല്ലാതായതോടെ ഇനി രാജ്യത്തെ ആരാണ് നയിക്കുക എന്നതും, ഇസ്രായേലിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഭീഷണികളെ എങ്ങനെ നേരിടുമെന്നതും അനുകൂലികളെ അലട്ടുന്ന വലിയ ആശങ്കകളാണ്.

Read more Photos on
click me!

Recommended Stories