പ്രശസ്തമായ സ്ഥാപനങ്ങളിൽ പഠിക്കാതെയും ഉയർന്ന ശമ്പളം നേടാമെന്ന് തെളിയിക്കുകയാണ് ഒരു 22-കാരൻ. ഐഐടി ബിരുദമില്ലാതെ, പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടും പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്നതിന്‍റെ അനുഭവം പങ്കുവെച്ച യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

യർന്ന ശമ്പളമുള്ള ജോലികൾ ലഭിക്കണമെങ്കിൽ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കണമെന്നത് ഒരു പൊതുധാരണയാണ്. എന്നാൽ ഈ ദാരണയെ അടിമുടി ചോദ്യം ചെയ്ത് കൊണ്ട് ഒരു യുവാവിന്‍റെ സമൂഹ മാധ്യമ കുറിപ്പ് വൈറലാവുകയാണ്. 22 വയസ്സുള്ള ടെക് മേഖലയിലെ ഒരു യുവാവ് തന്‍റെ മാസശമ്പളത്തിന്‍റെ സ്ക്രീൻഷോട്ട് പങ്കുവെച്ചതോടെയാണ് ഈ ചർച്ചയ്ക്ക് തുടക്കമായത്.

'പഠനം പാതിവഴി ഉപേക്ഷിച്ചു, എന്നിട്ടും...'

പ്രതിമാസം ഏകദേശം 4.8 ലക്ഷം രൂപ ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പേ സ്ലിപ്പിനൊപ്മാണ് ലാവണ്യ ജെയിൻ തന്‍റെ അനുഭവം പങ്കുവെച്ചത്. താൻ ഐഐടിയിലോ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലോ പഠിച്ചിട്ടില്ലെന്നും, കരിയറിലെ വളർച്ചയ്ക്ക് നിർണായകമായത് പഠനസ്ഥാപനത്തിന്‍റെ പേരല്ല, മറിച്ച് കഴിവും തുടർച്ചയായ പഠനവും അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള മനോഭാവവുമാണെന്നും അദ്ദേഹം എഴുതി. താനൊരു ഐഐടി ബിരുദധാരിയല്ല. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് ബിരുദം പാതിവഴി ഉപേക്ഷിച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു അതെന്ന് ഞാൻ കരുതുന്നുവെന്നും ലാവണ്യ കൂട്ടിച്ചേർത്തു. കോൺട്രാക്ടറായി പാർട്ട് ടൈം ജോലി ചെയ്ത് ഇന്ന് പ്രതിവർഷം 1,00,000 ഡോളറിലധികം (ഏതാണ്ട് 95 കോടിയോളം രൂപ) സമ്പാദിക്കുന്നതായും നിരവധി നിഷ്ക്രിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ലാവണ്യ ജെയിൻ പറയുന്നു.

Scroll to load tweet…

അഭിനന്ദിച്ചും വിവരങ്ങൾ തേടിയും നെറ്റിസെൺസ്

പോസ്റ്റ് വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വിവിധ പ്രതികരണങ്ങളാണ് ഉയർന്നത്. മികച്ച ശമ്പളം നേടാൻ പ്രമുഖ കോളജുകളുടെ ബിരുദം മാത്രമല്ല വഴിയെന്ന അഭിപ്രായവുമായി നിരവധി പേർ രംഗത്തെത്തി. അതേസമയം, ഇത്തരം വരുമാനത്തിലേക്ക് എത്താൻ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം, അനുഭവം, ജോലി ചെയ്ത മേഖല എന്നിവയെക്കുറിച്ചും പലരും കൂടുതൽ വിവരങ്ങൾ തേടി. കരിയർ വളർച്ചയിൽ സ്വയം മെച്ചപ്പെടുത്തലിനും പുതിയ സാങ്കേതികവിദ്യകൾ പഠിക്കുന്നതിനും വലിയ പ്രാധാന്യമുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഉയർന്ന ശമ്പളത്തിന്‍റെ സ്ക്രീൻഷോട്ടിനേക്കാൾ അതിന് പിന്നിലെ കഠിനാധ്വാനവും സ്ഥിരതയുമാണ് ശ്രദ്ധിക്കപ്പെടേണ്ടതെന്നും നിരവധിപേർ ചൂണ്ടിക്കാട്ടി.