32 കോടി വിലവരുന്ന 21 സ്വര്‍ണ്ണക്കട്ടികള്‍, മാലിന്യ പൈപ്പുകള്‍ നന്നാക്കാന്‍ ഒരാള്‍ കൊടുത്ത സംഭാവന!

Published : Feb 20, 2026, 12:55 PM IST

ജപ്പാനിലെ മൂന്നാമത്തെ വലിയ നഗരമായ ഒസാക്കയുടെ മേയര്‍ ഹിഡെയുകി യോകോയാമയ്ക്ക് കഴിഞ്ഞ നവംബറില്‍ ഒരു ഫോണ്‍കോള്‍ വന്നു. ജലവിതരണ സംവിധാനം നന്നാക്കാന്‍ ഒരു സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നു! അയാള്‍ പറഞ്ഞ തുക കേട്ടപ്പോള്‍ മേയര്‍ ഞെട്ടി!

PREV
16

560 ദശലക്ഷം യെന്‍ (32 കോടി രൂപ) മൂല്യം വരുന്ന 21 സ്വര്‍ണ്ണക്കട്ടികളാണ് ഇതിനായി സംഭാവന ചെയ്യാന്‍ ഒരാള്‍ തയ്യാറായത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഈ വന്‍ തുക സംഭാവന നല്‍കിയതെന്ന് മേയര്‍ തന്നെയാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

26

30 ലക്ഷം പേര്‍ നഗരമാണ് ഒസാക്ക. ജപ്പാനിലെ കാന്‍സായ് മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രം. മൂന്നാമത്തെ വലിയ നഗരം. ജപ്പാനിലെ മറ്റ് പല നഗരങ്ങളെയും പോലെ ഇവിടത്തെയും വലിയ പ്രശ്‌നമാണ് ജല-മലിനജല പൈപ്പുകളുടെ പഴക്കം. വലിയ പ്രശ്‌നമാണ് ഇതുണ്ടാക്കുന്നത്.

36

സിറ്റി വാട്ടര്‍ വര്‍ക്ക്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2024 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം നഗരത്തിലെ റോഡുകള്‍ക്കടിയിലുള്ള പൈപ്പുകളില്‍ 90-ലധികം ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. പൈപ്പുകളുടെ ജീര്‍ണ്ണാവസ്ഥ പരിഹാരിക്കണമെങ്കില്‍ വലിയ തുക ബജറ്റില്‍ വകയിരുത്തണം. നിലവില്‍ അതിന് യാതൊരു വകയുമില്ല. അതിനാല്‍, പ്രശ്‌നം അതേ പടി തുടരുകയായിരുന്നു. അതിനിടയിലാണ് സ്വര്‍ണ്ണക്കട്ടികളുടെ രൂപത്തില്‍ പ്രശ്‌നപരിഹാരമായത്.

46

'പഴകിയ ജല പൈപ്പുകള്‍ നന്നാക്കുന്നതിന് വലിയ തോതില്‍ പണം വേണം. അതിനാല്‍, ഈ വലിയ സംഭാവനയ്ക്ക് നന്ദി പറയാന്‍ വാക്കുകളില്ല...' വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ പറഞ്ഞു. സംഭാവന തുകയുടെ വലിപ്പം കണ്ട് താന്‍ അമ്പരന്നുപോയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ഇതേ അജ്ഞാതന്‍ മുമ്പും സഹായം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ജലവിതരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം യെന്‍ ആണ് അദ്ദേഹം പണമായി നല്‍കിയത്.

56

ജപ്പാനിലെ 20 ശതമാനത്തിലധികം ജല പൈപ്പുകളും അവയുടെ കാലാവധിയായ 40 വര്‍ഷം പിന്നിട്ടവയാണ്. പഴകിയ മലിനജല പൈപ്പുകള്‍ കാരണം റോഡുകള്‍ ഇടിഞ്ഞുതാഴുന്ന സംഭവങ്ങള്‍ ഇവിടെ പതിവാണ്. കഴിഞ്ഞ വര്‍ഷം, സൈതാമ പ്രിഫെക്ചറില്‍ ഉണ്ടായ കൂറ്റന്‍ ഗര്‍ത്തത്തില്‍ ഒരു ട്രക്കിന്റെ മുന്‍ഭാഗം താഴ്ന്നുപോയിരുന്നു.സംഭവത്തില്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു. മലിനജല പൈപ്പ് പൊട്ടിയതാണ് ഈ അപകടത്തിന് കാരണമായത്.

66

ഈ സംഭവം വലിയ ചര്‍ച്ചയായി. ദ്രവിച്ച പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍, ബജറ്റ് പ്രതിസന്ധി ഇത്തരം ജോലികളെ തടസ്സപ്പെടുത്തി. അതും വലിയ വാര്‍ത്തയായി. അതിനിടയിലാണ് ഈ സഹായം നഗരത്തെ തേടി വന്നത്.

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories