Ukraine Crisis : റഷ്യയ്‌ക്കെതിരെ പൊരുതാന്‍ യന്ത്രത്തോക്കേന്തി യുക്രൈന്‍ സൗന്ദര്യറാണിയും

Web Desk   | others
Published : Feb 28, 2022, 07:42 PM ISTUpdated : Feb 28, 2022, 08:57 PM IST

മിസൈലുകളും യുദ്ധ വിമാനങ്ങളും കവചിത വാഹനങ്ങളുമായി അതിര്‍ത്തി കടന്ന് ഇരമ്പിയെത്തി യുക്രൈന്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന റഷ്യന്‍ സൈന്യത്തിന് എതിരെ കിട്ടിയതെല്ലാം എടുത്തു പോരാടുകയാണ് യുക്രൈനിലെ സാധാരണക്കാര്‍. യന്ത്രത്തോക്കുമേന്തി റഷ്യന്‍ സൈന്യത്തെ നേരിടാന്‍ ഇറങ്ങിയിരിക്കുന്നവരുടെ കൂട്ടത്തില്‍ ഒരു സൗന്ദര്യറാണിയുമുണ്ട്.  പൊരുതി മരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഈ സുന്ദരി പടക്കളത്തില്‍ ഇറങ്ങിയത്. 

PREV
114
Ukraine Crisis : റഷ്യയ്‌ക്കെതിരെ പൊരുതാന്‍ യന്ത്രത്തോക്കേന്തി  യുക്രൈന്‍  സൗന്ദര്യറാണിയും

2015 -ലെ മിസ് ഗ്രാന്റ് ഇന്റര്‍നാഷണല്‍ സൗന്ദര്യമല്‍സരത്തില്‍ യുക്രൈനിനെ പ്രതിനിധീകരിച്ച മുന്‍ യുക്രൈന്‍ സൗന്ദര്യറാണിയാണ് അനസ്തസിയ ലെന. 

214


സ്വന്തം രാജ്യം അപകടത്തിലായത് മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന അനസ്തസിയ ലെന ഇപ്പോള്‍ ശരിക്കുമുള്ള പോര്‍ക്കളത്തിലാണ്. 

314

താന്‍ യുക്രൈന്‍ സൈന്യത്തിന്റെ ഭാഗമായതായി ലെന ഇസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. യുദ്ധമുഖത്താണ് ഇവരെന്ന് ന്യൂയോര്‍ക്ക് പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തു. 

414


ഇന്നലെ ലെനയുടേതായി പ്രത്യക്ഷപ്പെട്ട ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നത് ഇങ്ങനെയാണ്: ''ഞങ്ങളുടെ രാജ്യം കീഴടക്കാമെന്ന് കരുതി അതിര്‍ത്തി കടന്നു വരുന്നത് ആരായാലും അവര്‍ കൊല്ലപ്പെടും.'' 

514


സൈനിക യൂനിഫോമണിഞ്ഞ്,  യന്ത്രത്തോക്ക് കൈയിലേന്തി നില്‍ക്കുന്ന വീഡിയോകളും ഫോട്ടോകളും ലെന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

614


അവസാന നിഷമിം വരെ പൊരുതുമെന്ന പ്രഖ്യാപനങ്ങളിലൂടെ താരമായി മാറിയ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന പോസ്റ്റുകളും ലെന ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ട്. 

714


സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന പ്രസിഡന്റിന്റെ ഫോട്ടോ 'കരുത്തനായ യഥാര്‍ത്ഥ നേതാവ്' എന്ന അടിക്കുറിപ്പോടെയാണ് ലെന പോസ്റ്റ് ചെയ്തത്. 

814


യുക്രൈനില്‍ നടന്ന മല്‍സരത്തില്‍ സുന്ദരി പട്ടം കിട്ടിയശേഷം അതിപ്രശസ്തയായ ലെന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 

914


സോഷ്യല്‍ മീഡിയയിലെ താരമായ ലെനയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ ഫോളോവേ്‌സുണ്ട് ഇവര്‍ക്ക്. 

1014


റഷ്യന്‍ ആക്രമണ ഭീതി ആരംഭിച്ചതു മുതല്‍, സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ രാജ്യാന്തര സഹായം വേണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പോസ്റ്റുകള്‍ ഇടുന്നുണ്ട് ഈ സുന്ദരി. 

1114


കീവിലെ സ്‌ലാവിസ്തിക് സര്‍വകലാശാലയില്‍നിന്നും മാര്‍ക്കറ്റിംഗ് ആന്റ് മാനേജ്‌മെന്റ് ബിരുദം നേടിയ ലെന വിവര്‍ത്തകയായി ജോലി നോക്കിയിരുന്നു. 

1214


അഞ്ച് ഭാഷകള്‍ ഒരു പോലെ കൈകാര്യം ചെയ്യുന്ന ലെന രാജ്യത്തെ പ്രശസ്ത താരങ്ങളില്‍ ഒരാളാണ്. രാജ്യം അപകടത്തിലാവുമ്പോള്‍ ആയുധമെടുക്കാന്‍ ഒരു മടിയുമില്ലെന്നാണ് അവര്‍ പോസ്റ്റുകളിലൂടെ പറയുന്നത്. 

1314


ഏറെ നാളത്തെ ഭിഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് റഷ്യ യുക്രൈന്‍ ആക്രമിക്കാനായി ഇറങ്ങിപ്പുറപ്പെട്ടത്. 

1414


യുക്രൈനിനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പൊടുന്നനെ യുക്രൈനെ ആക്രമിക്കാന്‍ പോവുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അറിയിച്ചത്. 

അതിനു പിന്നാലെയാണ്, കടയിലും കടലിലും ആകാശത്തുനിന്നുമായി റഷ്യന്‍ യുക്രൈനിനു നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടത്. 
 

click me!

Recommended Stories