Four mn beer bottle destroyed : 38 ലക്ഷം ബിയർബോട്ടില്‍ പിടിച്ചെടുത്തു നശിപ്പിച്ചു, പിന്നാലെ തീയുമിട്ടു

Published : Feb 11, 2022, 11:12 AM IST

നൈജീരിയ(Nigeria)യിലെ മതപൊലീസ് കുറേ വർഷങ്ങളായി മദ്യത്തിനും മയക്കുമരുന്നുകൾക്കും എതിരെ നടപടികളെടുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി മിക്ക വർഷങ്ങളിലും വലിയ തോതിൽ മദ്യം പിടിച്ചെടുത്ത് നശിപ്പിക്കാറുമുണ്ട്. എന്നാൽ, ഇത്തവണ അതുപോലെ പിടിച്ചെടുത്ത് അവര്‍ നശിപ്പിച്ചത് ചെറിയ അളവ് മദ്യമല്ല. ഏകദേശം നാല് ദശലക്ഷം കുപ്പി ബിയറാണ്(Beer bottle). 

PREV
110
Four mn beer bottle destroyed : 38 ലക്ഷം ബിയർബോട്ടില്‍ പിടിച്ചെടുത്തു നശിപ്പിച്ചു, പിന്നാലെ തീയുമിട്ടു

വടക്കൻ നഗരമായ കാനോ(Kano)യിൽ ബുൾഡോസറുകളുപയോഗിച്ചാണ് ഇത്രയധികം കുപ്പികൾ നശിപ്പിച്ചത്. വൻജനക്കൂട്ടമാണ് സംഭവസമയത്ത് അവിടെ കൂടിനിന്നിരുന്നത് എന്നാണ് വിവിധ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നത്. 

210

ലക്ഷക്കണക്കിന് കുപ്പി മദ്യം ഒഴുക്കിക്കളയുന്നതിനും നശിപ്പിക്കുന്നതിനുമാണ് നാട്ടുകാർ അന്നേ ദിവസം സാക്ഷിയായത്. നേരത്തെയും പലപ്പോഴും സമാനമായ സംഭവങ്ങൾ നൈജീരിയയിലെ പലയിടങ്ങളിലും നടന്നിട്ടുണ്ട്. മത പൊലീസ് കുറേ നാളുകളായി മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും ന​ഗരങ്ങളെ മുക്തമാക്കാനെന്ന് പറഞ്ഞുള്ള ഇത്തരം പിടിച്ചെടുക്കലുകളും നശിപ്പിക്കലുകളും നടത്തുന്നുണ്ട്.  

310

ശരീഅത്ത് നിയമപ്രകാരം മദ്യം നിരോധിച്ചിരിക്കുന്ന നിരവധി വടക്കൻ നൈജീരിയൻ സംസ്ഥാനങ്ങളിൽ ഒന്നിലാണ് കാനോ നഗരവും. പ്രധാനമായും ക്രിസ്ത്യൻ മതവിഭാഗക്കാരുള്ള തെക്ക് നിന്ന് വരുന്ന ട്രക്കുകളിൽ നിന്നാണ് ബിയറുകൾ പിടിച്ചെടുത്തതെന്ന് അധികൃതർ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. 

410

ഹിസ്ബ എന്നറിയപ്പെടുന്ന ശരീഅ പൊലീസ്, കണ്ടുകെട്ടിയ മദ്യവും മയക്കുമരുന്നും ഇടയ്ക്കിടെ നശിപ്പിക്കാറുണ്ട്. എന്നാൽ, ബുധനാഴ്ച നടന്ന ഈ ബിയര്‍ നശിപ്പിക്കല്‍ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ വളരെ വലിയ നീക്കമായിരുന്നു എന്ന് പറയപ്പെടുന്നു. ഇത്രയധികം ബിയറുകളോ ലഹരിവസ്തുക്കളോ ഒരുമിച്ച് നശിപ്പിക്കപ്പെട്ട സംഭവം നേരത്തെ ഉണ്ടായിട്ടില്ല എന്നാണ് കരുതുന്നത്. 

510

ലഹരിക്കെതിരെയുള്ള ഈ നീക്കത്തിന്‍റെ ഭാഗമായി വിശാലമായ തുറസ്സായ സ്ഥലത്ത് 3,873,163 കുപ്പി ബിയറും മറ്റ് തരത്തിലുള്ള മദ്യവും ബുൾഡോസറുകളുപയോഗിച്ച് ഇട്ടതായി ഉദ്യോഗസ്ഥർ പറയുന്നു. പിന്നീട് അതിന് തീ കൊളുത്തി, രാത്രിയിലാണ് തീ ആളിക്കത്തിയത് എന്ന് ഗ്രാമീണര്‍ പറയുന്നു. 

610

"കാനോ ഒരു ശരിയ സംസ്ഥാനമാണ്, മദ്യത്തിന്റെ വിൽപന, ഉപഭോഗം, കൈവശം വയ്ക്കൽ എന്നിവ അവിടെ നിരോധിച്ചിരിക്കുന്നു" എന്ന് മത പൊലീസ് മേധാവി ഹരുന ഇബ്‌നു സിന ചടങ്ങിൽ പ്രഖ്യാപിച്ചു. 

710

"മയക്കുമരുന്ന് ദുരുപയോഗത്തിനും എല്ലാത്തരം ലഹരിവസ്തുക്കൾക്കുമെതിരായ യുദ്ധത്തിൽ ഞങ്ങൾ വിജയിക്കുകയാണെന്നതിന്റെ പ്രകടനമാണിത്" എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

810

2001 മുതൽ കാനോയിൽ മദ്യം നിരോധിച്ചിരിക്കുകയാണ്. രണ്ട് ദശാബ്ദങ്ങൾക്കുമുമ്പാണ് രാജ്യം സിവിലിയൻ ഭരണത്തിലേക്ക് മടങ്ങിയത്. ശേഷം നൈജീരിയയിലെ, പ്രധാനമായും മുസ്ലീംങ്ങൾ കൂടുതലുള്ള വടക്കൻ ഭാഗത്തുള്ള ഡസൻ കണക്കിന് സംസ്ഥാനങ്ങളിൽ ശരീഅത്ത് നിയമങ്ങള്‍ പുനസ്ഥാപിച്ച് നടപ്പിലാക്കുന്നുണ്ട്. മദ്യത്തിനു മേലുള്ള നിയന്ത്രണം സമീപകാലത്ത് തലസ്ഥാനത്ത് വലിയ ആശങ്കകള്‍ക്ക് ഇട നല്‍കിയിരുന്നു. 

910

ഡിസംബറിൽ, കാനോയുടെ ക്രിസ്ത്യൻ അയൽപക്കങ്ങളിലൊന്നിലെ ചെറുപ്പക്കാർ, പ്രദേശത്തെ മദ്യപാന കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയപ്പോൾ മത പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇത്തരം ആശങ്കകളും സംഭവങ്ങളും പലപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് ഇത്രയധികം മദ്യം ഒറ്റയടിക്ക് പിടിച്ചെടുത്ത് നശിപ്പിക്കുന്നത്.

1010

ഏതായാലും നൈജീരിയയിൽ ഇതുവരെ മതപൊലീസ് നടത്തിയ മദ്യം പിടിച്ചെടുക്കലിലും നശിപ്പിക്കലിലും വച്ച് ഏറ്റവും വലിയ സംഭവമാണ് ഇത് എന്നാണ് മാധ്യമങ്ങൾ പറയുന്നത്. 

(വിവിധ കാലങ്ങളിൽ നൈജീരിയയിൽ മതപൊലീസ് നടത്തിയ മദ്യം പിടിച്ചെടുക്കലും നശിപ്പിക്കലുമാണ് ചിത്രങ്ങളിൽ.)

Read more Photos on
click me!

Recommended Stories